ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് നടി അഹാന കൃഷ്ണ. സിനിമാ നടന്‍ കൃഷ്ണകുമാറിന്റെ മകള്‍ കൂടിയാണ് അഹാന. താരം വളരെ പെട്ടന്നായിരുന്നു ആരാധകരുടെ പ്രിയങ്കരിയായി മാറിയത്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ അഹാന ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു ചിത്രം വൈറലായി മാറുകയാണ്. സ്‌കൂള്‍ ഫെയര്‍വെല്‍ മിസ് 12 ല്‍ രണ്ടാം സ്ഥാനം നേടിയപ്പോള്‍ ഉളള ചിത്രമാണ് താരം പങ്കുവയ്ച്ചിരിക്കുന്നത്.
അഹാന ചിത്രത്തോടൊപ്പം മിസ് ഇന്ത്യ മത്സരത്തില്‍ ഐശ്വര്യ റായിയും രണ്ടാമതാണെന്നും അതുകൊണ്ട് രണ്ടാം സ്ഥാനം നല്ലതാണെന്ന് സ്വയം ആശ്വസിപ്പിച്ചവള്‍ എന്നുമാണ് കുറിച്ചിരിക്കുന്നത്. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയിലൂടെയാണ് താരം ഒരു ഇടവേളയ്ക്ക് ശേഷം തിരികെ മടങ്ങി വരുകയായിരുന്നു.താരത്തിന്റെതായി ഇനി പുറത്ത് ഇറങ്ങാനിരിക്കുന്ന ചിത്രം പിടികിട്ടാപ്പുള്ളിയാണ്.