മലയാളത്തിന്റെ പ്രിയ താരകുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്റെത്. നാലു പെണ്‍മക്കളാണ് താരത്തിനുള്ളത്. മൂത്ത മകള്‍ അഹാന കൃഷ്ണ യുവനടിയായി ഉയര്‍ന്നുവരുന്ന താരമാണ്. ഇളയ മകള്‍ ഹന്‍സികയും ചേച്ചിക്കൊപ്പം ലൂക്ക എന്ന സിനിമയില്‍ വേഷമിട്ടിരുന്നു. മറ്റ് രണ്ടു മക്കളില്‍ മൂന്നാമത്തെ മകള്‍ ഇഷാനി സിനിമയില്‍ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. എന്നാൽ ഇപ്പോൾ അഹാന സൈബർ അറ്റാക്കുകളെ കുറിച്ച് തുറന്ന് പറയുകയാണ്.
ഞാന്‍ സൈബര്‍ ബുള്ളിയിംഗിനെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് ഒരു വീഡിയോയില്‍ തുറന്നുപറഞ്ഞിരുന്നു. അതേക്കുറിച്ചോര്‍ത്ത് വലിയ വിഷമമൊന്നും തോന്നിയിരുന്നില്ല. ഒരുകൂട്ടം കോമാളികള്‍ എന്തൊക്കെയോ പറയുന്നത് പോലെയൊക്കെയായാണ് തോന്നിയത്. വീട്ടിലുള്ള നാല് പിള്ളേരെ വഴിയെ പോവുന്നവര്‍ അതും ഇതും പറയുന്നതില്‍ അച്ഛനും അമ്മയും അസ്വസ്ഥരായിരുന്നു.
അമ്മയൊന്നും ഒരാഴ്ച നേരെ ഉറങ്ങിയിട്ടില്ല. സോഷ്യല്‍ മീഡിയയിലൂടെ ഒരാള്‍ക്കെതിരെ എന്തെങ്കിലും നടക്കുകയാണെങ്കില്‍, അത് നെഗറ്റീവാണെങ്കില്‍ അതുമായി ബന്ധവുമില്ലാത്തവര്‍ വരെ പോസ്റ്റുകളുമായെത്തുമായിരുന്നു. അത് തന്നെയായിരുന്നു അന്നത്തെ അവസ്ഥ. ഞങ്ങള്‍ക്കെതിരെ പറയാനായി പലരും യൂട്യൂബ് ചാനല്‍ തുടങ്ങി, അവര്‍ക്ക് വ്യൂസ് കിട്ടുന്നുണ്ടായിരുന്നു. അവര്‍ക്ക് എന്നോട് വ്യക്തിപരമായി പ്രശ്നമില്ലെന്ന് എനിക്കറിയാം, മാത്രമല്ല എവിടേലും കണ്ടാല്‍ സംസാരിക്കാനും സെല്‍ഫി എടുക്കാനുമൊക്കെ അവര്‍ വന്നേക്കുമെന്നും അറിയാമായിരുന്നു.
അന്ന് എന്റെ ഒരു ഫോട്ടോയും സൈഡില്‍ 4 റംമ്പുട്ടാനും വെച്ചാല്‍ പതിനായിരം വ്യൂ ഉറപ്പായും കിട്ടും എന്നതായിരുന്നു അവസ്ഥ, പുതുതായി തുടങ്ങുന്ന ചാനലിനെ സംബന്ധിച്ച് വ്യൂസ് വലിയ കാര്യമാണ്. ഞങ്ങളെക്കുറിച്ച് നെഗറ്റീവ് പറയുന്ന വീഡിയോ ചെയ്താല്‍ അവിടെ പുതിയൊരു ബിസിനസ് സംരംഭം തുടങ്ങുന്ന സ്ഥിതിയായിരുന്നു. നേരം വെളുക്കുമ്പോഴേക്ക് പുതിയ പുതിയ ഐറ്റങ്ങളായിരുന്നു വന്നിരുന്നത്.