തെന്നിന്ത്യ കീഴടക്കിയ 96 ചിത്രത്തില്‍ വിജയ് സേതുപതിയുടെ ചെറുപ്പകാലത്തിലെത്തിയത് തമിഴ് താരം എം.എസ് ഭാസ്ക്കറിന്റെ മകന് ആദിത്യ ഭാസ്കറാണ്. തന്നെക്കാള്‍ മികച്ച നടനായി തന്റെ മകന് മാറിയ സന്തോഷത്തിലാണ് താരം ഭാസ്കര്‍. അനശ്വര പ്രണയത്തിന്റെ കഥ പറഞ്ഞ 96 ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ജനഹൃദയങ്ങള്‍ കൈയ്യടി നേടിയ മികച്ച ചിത്രമാണ്.
വിജയ് സേതുപതിയും തൃഷയും തകര്‍ത്തഭിനയിച്ച ചിത്രം തെന്നിന്ത്യ മുഴുവന്‍ ഹിറ്റായി മാറിയിരുന്നു.ചിത്രത്തില്‍ വിജയ് സേതുപതിയുടെ ചെറുപ്പകാലത്തെ അവതരിപ്പിച്ച ആദിത്യ ഭാസ്ക്കര്‍ അവാര്‍ഡ് വാങ്ങാനെത്തിയത് ആദ്യത്യയുടെ പിതാവും തമിഴ് സിനിമാ താരവുമായ എം.എസ് ഭാസ്ക്കര്‍ നിറകണ്ണുകളോടെ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നു.
റാമിന്റെയും ജാനുവിന്റെയും പ്രണയക്കഥ വെള്ളിത്തിരയില്‍ അനശ്വരമാക്കിയ ആദിത്യയും ഗൗരിയും ഒരുമിച്ചാണ് വേദിയില്‍ അവാര്‍ഡ് വാങ്ങാനെത്തിയത്. വേദിയിലിരുന്ന് അച്ഛന് ഈ നിമിഷങ്ങള്‍ മൊബൈലില്‍ പകര്‍ത്തുന്ന കണ്ടപ്പോള്‍ ആദിത്യനും പറയാന്‍ വാക്കുകളുണ്ടായില്ല