Latest News

അനിയത്തിയായി കാണുന്നുവെന്ന് പറഞ്ഞ കുട്ടിയെ പ്രേമിച്ച് വിവാഹം കഴിച്ചു; സിനിമയിലെത്തിയത് അവസരങ്ങള്‍ നന്നായി വിനിയോഗിച്ചതിലൂടെ; ജീവിതത്തെയും സിനിമയെയും കുറിച്ച് നടന്‍ കൃഷ്ണ ശങ്കര്‍

Malayalilife
 അനിയത്തിയായി  കാണുന്നുവെന്ന് പറഞ്ഞ കുട്ടിയെ പ്രേമിച്ച് വിവാഹം കഴിച്ചു; സിനിമയിലെത്തിയത് അവസരങ്ങള്‍ നന്നായി വിനിയോഗിച്ചതിലൂടെ; ജീവിതത്തെയും സിനിമയെയും കുറിച്ച് നടന്‍ കൃഷ്ണ ശങ്കര്‍

നിവിന്‍ പോളി നായകനായി എത്തിയ പ്രേമത്തിലെ ഒരോ കഥാപാത്രങ്ങളെയും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.  ചിത്രത്തിലെ കോയ എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ അത്ര പെട്ടന്നൊന്നും മറക്കില്ല. കൃഷ്ണ ശങ്കറിന്റെ കരിയര്‍ തന്നെ മാറ്റി മറച്ച ചിത്രമായിരുന്നു പ്രേമം. പ്രേമത്തിലൂടെ ശ്രദ്ധേയനായതോടെ മരുഭൂമിയിലെ ആന,ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയ വേഷം ചെയ്ത താരം അഭിനയിച്ച ഏറ്റവും പുതിയ ചിത്രമാണ് അളള് രാമചന്ദ്രന്‍. ചിത്രത്തിന്റെ വിശേഷങ്ങളെക്കുറിച്ചും തന്റെ വിവാഹത്തെക്കുറിച്ചുമൊക്കെ താരം പറഞ്ഞതാണ് ഇപ്പോള്‍ വൈറലാകുന്നത്. 

അല്‍ഫോന്‍സ് പുത്രന്‍, നിവിന്‍ പോളി, ശബരീഷ് തുടങ്ങിയവരെ നേരത്തെ തന്നെ അറിയാമായിരുന്നത് കൊണ്ടു തന്നെ പ്രേമത്തിലെ അഭിനയിക്കാന്‍ വലിയ ബുദ്ധിമുട്ട് ഉണ്ടായില്ല. 

അടുത്തിടെ റിലീസ് ചെയ്ത അള്ള് രാമേന്ദ്രനില്‍ കിച്ചു എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. യുവ നായികമാരില്‍ ശ്രദ്ധേയയായ അപര്‍ണ ബാലമുരളിയായിരുന്നു കൃഷ്ണയുടെ നായികയായെത്തിയത്. റൊമാന്‍സ് അഭിനയിക്കേണ്ടി വരുമെന്നറിഞ്ഞപ്പോള്‍ തുടക്കത്തില്‍ പരിഭ്രമിച്ചിരുന്നുവെന്നും പിന്നീട് വര്‍ക്ക്ഷോപ്പ് നടത്തിയതിന് ശേഷമാണ് അഭിനയിച്ച് തുടങ്ങിയതെന്ന് താരം പറയുന്നു. സംസാരത്തിനിടയില്‍ തനിക്ക് നാക്കുളുക്കുന്ന പ്രശ്നം തനിക്കുണ്ട്. അതിനാല്‍ത്തന്നെ ഡയലോഗ് പറയുന്നത് എങ്ങനെയാണെന്ന ടെന്‍ഷനുണ്ടായിരുന്നു. ഇതേ പ്രശ്നം അപര്‍ണയ്ക്കും ഉണ്ടെന്ന് മനസ്സിലാക്കിയതോടെയാണ് നമ്മള്‍ ഒരു വണ്ടിയില്‍ സഞ്ചരിക്കുന്നവരാണെന്ന് മനസ്സിലാക്കിയതെന്ന് കൃഷ്ണ ശങ്കര്‍ പറയുന്നു.

വളരെ നാളത്തെ പരിശ്രമത്തിന്റെ ഫലമായാണ് താന്‍ സിനിമയിലെത്തിയതെന്നും കൃഷ്ണ ശങ്കര്‍ പറയുന്നുണ്ട്. നടനാവുകയെന്ന മോഹവുമായാണ് ഫോട്ടോഗ്രാഫി പഠിക്കാന്‍ പോയത്. ശിവന്‍സ് സ്റ്റുഡിയോയില്‍ പോയാണ് പഠിച്ചത്. സമാന ആഗ്രഹമുള്ള നിരവധി സുഹൃത്തുക്കള്‍ തനിക്കൊപ്പമുണ്ടായിരുന്നു. അത് തന്നെയാണ് ജീവിതത്തിലെ വലിയ ഭാഗ്യവും. സിനിമയില്‍ കയറിപ്പറ്റുന്നതിന് മുന്‍പ് പാസിങ്ങ് ഷോട്ടിലൂടെയൊക്കെ കടന്നുപോയിട്ടുണ്ടെന്നും കിട്ടുന്ന അവസരം നന്നായി വിനിയോഗിക്കുകയും ചെയ്യുന്ന കാര്യങ്ങള്‍ എന്‍ജോയ് ചെയ്ത് ചെയ്യുക എന്നതും നമ്മളെ ലക്ഷ്യത്തിലേക്കെത്തിയിരിക്കും എന്നും കൃഷ്ണ ശങ്കര്‍ പറയുന്നു.

സിനിമയെക്കുറിച്ചും മാത്രമല്ല തന്റെ വിവാഹത്തെക്കുറിച്ചും താരം തുറന്നു പറഞ്ഞു. പ്രണയവിവാഹമായിരുന്നു കൃഷ്ണ ശങ്കറിന്റേത്. തന്റെ  പ്രണയത്തെക്കുറിച്ചുളള കഥയും കൃഷ്ണ  ശങ്കര്‍ പറയുന്നുണ്ട്.  പത്താം ക്ലാസില്‍ പഠിക്കുന്നതിനിടയില്‍ എട്ടാം ക്ലാസിലെ ഒരു പെണ്‍കുട്ടി വന്ന് ഇഷ്ടമാണെന്ന് പറഞ്ഞിരുന്നു. കുട്ടിയെ എനിക്ക് സഹോദരിയെപ്പോലെയേ കാണാനാവൂയെന്നായിരുന്നു അന്ന് പറഞ്ഞത്.പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം ആ കുട്ടിയെ താന്‍ പ്രണയിച്ച് കല്യാണം കഴിച്ചുവെന്നും താരം പറയുന്നു. 7 വര്‍ഷം മുന്‍പായിരുന്നു വിവാഹം. നീനയെന്നാണ് ഭാര്യയുടെ പേര്.  ഇരുവര്‍ക്കും ഒരു മകനുണ്ട്. ഓം കൃഷ്ണ.

Read more topics: # Actro Krishna Shankar,# real life
Actror Krishna Shankar talks about real life and reel life

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES