മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് വിന്ദുജ മേനോൻ. 1994ൽ പുറത്തിറങ്ങിയ പവിത്രം എന്ന ചിത്രത്തിൽ മോഹൻലാലിൻറെ സഹോദരിയുടെ വേഷം അവതരിപ്പിച്ചതോടെയാണ് അവർ കൂടുതലായി പ്രേക്ഷക ശ്രദ്ധ നേടിയത്. തുടർന്ന് നിരവധി സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. ഒരു നടി എന്നതിലുപരി മികച്ച ഒരു നർത്തകി കൂടിയാണ് വിന്ദുജ. എന്നാൽ ഇപ്പോൾ സിനിമയില്‍ നടന്‍ തിലകന്‍ തന്ന ഉപദേശങ്ങള്‍ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തനിക്ക് മനസിലായതെന്ന് നടി വിന്ദുജ മേനോന്‍ തുറന്ന് പറയുകയാണ്. ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആണ് താരം ഇക്കാര്യം വ്യക്തമാക്കുന്നത്.
അന്ന് തിലകന്‍ ചേട്ടന്‍ കുറേ കാര്യങ്ങള്‍ പറഞ്ഞു തന്നു. ഒരു കഥാപാത്രം ചെയ്തു കഴിഞ്ഞാല്‍ അല്ലെങ്കില്‍ ഒരു സീന്‍ കഴിഞ്ഞാല്‍ അത് മനസില്‍ വയ്ക്കരുത്. കട്ട് പറഞ്ഞാല്‍ നമ്മളും അതില്‍ നിന്ന് കട്ടാകണം. കഴിഞ്ഞ സീന്‍ കുറച്ച് കൂടി നന്നാക്കാമായിരുന്നല്ലോ എന്നൊക്കെ ചിന്തിച്ചു കൊണ്ടിരുന്നാല്‍ മനസ് ഫ്രഷ് ആവില്ല എന്ന്.
ആ ചിന്ത അടുത്ത സീനിനെ ബാധിക്കും എന്നൊക്കെ അദ്ദേഹം പറഞ്ഞുതന്നു. എങ്കിലും വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അതൊക്കെ തനിക്ക് മനസിലായത് എന്നാണ് വിന്ദുജ പറയുന്നത്. കണ്ണു കൊണ്ടുള്ള അഭിനയത്തെ കുറിച്ചെല്ലാം പറഞ്ഞ് തന്നത് തിലകനാണെന്നും വിന്ദുജ പറയുന്നു.