ഞാന്‍ ചെയ്തതൊക്കെ കാണാനും മനസിലാക്കാനുള്ള പ്രായം അവര്‍ക്കായിട്ടില്ല; ഞാന്‍ സന്തുഷ്ടയാണെങ്കില്‍ എന്റെ കുട്ടികളും സന്തോഷിക്കും; മക്കളെക്കുറിച്ച് സണ്ണി ലിയോണ്‍

Malayalilife
ഞാന്‍ ചെയ്തതൊക്കെ കാണാനും മനസിലാക്കാനുള്ള പ്രായം അവര്‍ക്കായിട്ടില്ല; ഞാന്‍ സന്തുഷ്ടയാണെങ്കില്‍ എന്റെ കുട്ടികളും സന്തോഷിക്കും;  മക്കളെക്കുറിച്ച് സണ്ണി ലിയോണ്‍

ലോകമെമ്പാടും കോടിക്കണക്കിനു ആരാധകർ ഉള്ള ഒരു താരമാണ് സണ്ണി ലിയോൺ. അഭിനേത്രിയും, മോഡലുമായ സണ്ണി ലിയോണി ഇപ്പോൾ ഇന്ത്യൻ സിനിമ രംഗത്തും നിറ സാന്നിധ്യമാണ്. 2011 ൽ ബിഗ് ബോസ് എന്ന ടെലിവിഷൻ പരിപാടിയിൽകൂടി ഇന്ത്യൻ റിയാലിറ്റി ഷോയിലും തുടർന്ന് ഇന്ത്യൻ സിനിമ രംഗത്തും എത്തി. സ്പ്ലിറ്റ് വില്ല എന്ന റിയാറ്റിഷോയുടെ അവതാരകയായും ഇവർ പ്രവർത്തിച്ചിട്ടുണ്ട്. സണ്ണി ലിയോണി അമേരിക്കൻ പൗരത്വം ഉള്ള ഇന്ത്യൻ വംശജയാണ്. എന്നാൽ ഇപ്പോൾ ഗ്ലാമറസ് ഇമേജിനെ തകര്‍ക്കാന്‍ പ്രത്യേകിച്ചൊന്നും ചെയ്യുന്നില്ലെന്ന് നടി സണ്ണി ലിയോണ്‍. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ മനസ്സുതുറന്നത്. 


സണ്ണി ലിയോണിന്റെ വാക്കുകള്‍

പ്രായമാകുന്തോറും, കാലം പിന്നിടുന്തോറും, ഒരു വ്യക്തിയെന്ന നിലയില്‍ നമ്മളില്‍ മാറ്റമുണ്ടാകും. ലഭിക്കുന്ന പല വര്‍ക്കുകളും ആ പരിണാമത്തെ സൂചിപ്പിക്കുന്നതാണ്. ചില ഫിലിം മേക്കര്‍മാരോ നിര്‍മ്മാതാക്കളോ എന്നില്‍ എന്തോ കണ്ടത് കൊണ്ടാണത്. വിക്രം എന്നില്‍ എന്തോ കണ്ടിട്ടുണ്ട്. അതുകൊണ്ടാണ് അനാമികയില്‍ വര്‍ക്ക് ചെയ്യാനുള്ള അവസരം എനിക്ക് കിട്ടിയത്. ഇന്‍ഡസ്ട്രിയിലെ എല്ലാവരുടേയും നമ്പര്‍ അദ്ദേഹത്തിന്റെ ഫോണിലുണ്ട്. എന്നിട്ടും അദ്ദേഹം എന്നെയാണ് അനാമികയ്ക്കായി വിളിച്ചത്.

ഞാന്‍ എന്താണോ ചെയ്യുന്നത് അതില്‍ ശ്രദ്ധിക്കാനാണ് ശ്രമിക്കുന്നത്. അഭിനേതാവെന്ന നിലയില്‍ വളരാനാണ് ശ്രമിക്കുന്നത്. ഞാന്‍ സന്തുഷ്ടയാണെങ്കില്‍ എന്റെ കുട്ടികളും സന്തോഷിക്കും. മുതിര്‍ന്നൊരാള്‍ എന്ന നിലയില്‍ എന്റെ തീരുമാനങ്ങളെ മക്കള്‍ അംഗീകരിക്കും. ഇതുവരെ ഞാന്‍ ചെയ്തതൊക്കെ കാണാനും മനസിലാക്കാനുള്ള പ്രായം അവര്‍ക്കായിട്ടില്ല.

 

 

 

Actress sunny leone words about childrens

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES