Latest News

വിവാഹ വിരുന്ന് നടത്തിയതിന്റെ പണം നൽകാൻ വിരുന്നുകാർ സമ്മാനിച്ച കവറുകളെ ആശ്രയിക്കേണ്ടി വന്നു; തുറന്ന് പറഞ്ഞ് സണ്ണി ലിയോൺ

Malayalilife
വിവാഹ വിരുന്ന് നടത്തിയതിന്റെ പണം നൽകാൻ വിരുന്നുകാർ സമ്മാനിച്ച കവറുകളെ ആശ്രയിക്കേണ്ടി വന്നു; തുറന്ന് പറഞ്ഞ് സണ്ണി ലിയോൺ

ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള നടിയാണ് സണ്ണി ലിയോണ്‍. സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങളും വിഡിയോകളും ചിത്രങ്ങളും എല്ലാം താരം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. നടി എന്നതിലുപരി നല്ലൊരു മനുഷ്യസ്‌നേഹിയായിട്ടാണ് സണ്ണി അറിയപ്പെടുന്നത്. മക്കളെ ദത്തെടുത്ത് വളര്‍ത്തുന്നത് തന്നെയാണ് ഏറ്റവും വലിയ ഉദാഹരണം. മക്കൾക്കും ഭർത്താവിനുമൊപ്പം സന്തോഷത്തോടെ കഴിയുകയാണ് സണ്ണി ലിയോൺ.  വാടകഗർഭപാത്രത്തിലൂടെ രണ്ട് ഇരട്ടക്കുട്ടികളെ കൂടി നിഷ എന്നൊരു മകളെ ദത്തെടുത്തതിന് പിന്നാലെ ഇരുവരും സ്വന്തമാക്കിയിരുന്നു. നിഷയെ സണ്ണിയും വെബ്ബറും ചേർന്ന് ദത്തെടുക്കുകയായിരുന്നു.

എന്നാൽ ഇപ്പോൾ ഭർത്താവിനെ കുറിച്ചും വിവാഹദിനത്തിൽ സംഭവിച്ച ചില കാര്യങ്ങളെ കുറിച്ചും കുറിപ്പിലൂടെ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് സണ്ണി ലിയോണി. വിവാഹ വിരുന്ന് നടത്തിയതിന്റെ പണം നൽകാൻ വേണ്ടി ക്ഷണം ലഭിച്ചെത്തിയവർ നൽകിയ സമ്മാന കവറുകളെ വരെ ആശ്രയിക്കേണ്ടി വന്നുവെന്നാണ് സണ്ണി ലിയോണി പറയുന്നത്.

ഞങ്ങളുടെ കൈയ്യിൽ പണം ഇല്ലാതിരുന്ന സമയം അമ്പതിൽ താഴേ അതിഥികൾ. വിരുന്ന് നടത്തിയതിന്റെ പണമടക്കാൻ വിവാഹ സമ്മാനമായി ലഭിച്ച കവറുകൾ തുറക്കൽ. മൊത്തത്തിൽ അലങ്കോലമായ പൂക്കളുടെ ഡെക്കറേഷൻ. മദ്യപിച്ച് ലക്ക് കെട്ട് മോശം പ്രസംഗം നടത്തിയവർ. വൃത്തിക്കെട്ട ഷീറ്റ് പോലെയുള്ള വിവാഹ കേക്ക്. നമ്മൾ ഒരുമിച്ച് എത്രത്തോളം എത്തി എന്നതിന്റെ ഓർമപ്പെടുത്തലാണിത്. നമ്മൾ പങ്കുവച്ച സ്നേഹം കൂടാതെ ഇതൊന്നും സാധ്യമായിരുന്നില്ല. ഞങ്ങളുടെ വിവാഹ കഥ എനിക്ക് ഇഷ്ടമാണ്. കാരണം ഇത് നമ്മുടെ വഴിയാണ്. നമ്മൾ ഒരുമിച്ചുള്ള എല്ലാ യാത്രയുമാണ്. വിവാഹ ആശംസകൾ ബേബിഎന്നാണ് സണ്ണി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. നിരവധി പേർ ഇരുവർക്കും ആശംസകൾ നേർന്നു.

Actress sunny leone words about marriage

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES