കേരളത്തിലേക്കു വീണ്ടും വരാനും ഇവിടുത്തെ ആരാധകരെ കാണാനും സാധിച്ചതിൽ സന്തോഷം അറിയിച്ച് സണ്ണി ലിയോൺ; നടിയെ കാണാനുള്ള അതിയായ ആവേശത്തിൽ ആരാധകരും

Malayalilife
topbanner
 കേരളത്തിലേക്കു വീണ്ടും വരാനും ഇവിടുത്തെ ആരാധകരെ കാണാനും സാധിച്ചതിൽ സന്തോഷം അറിയിച്ച് സണ്ണി ലിയോൺ; നടിയെ കാണാനുള്ള അതിയായ ആവേശത്തിൽ ആരാധകരും

ലോകമെമ്പാടും കോടിക്കണക്കിനു ആരാധകർ ഉള്ള ഒരു താരമാണ് സണ്ണി ലിയോൺ. അഭിനേത്രിയും, മോഡലുമായ സണ്ണി ലിയോണി ഇപ്പോൾ ഇന്ത്യൻ സിനിമ രംഗത്തും നിറ സാന്നിധ്യമാണ്. 2011 ൽ ബിഗ് ബോസ് എന്ന ടെലിവിഷൻ പരിപാടിയിൽകൂടി ഇന്ത്യൻ റിയാലിറ്റി ഷോയിലും തുടർന്ന് ഇന്ത്യൻ സിനിമ രംഗത്തും എത്തി. സ്പ്ലിറ്റ് വില്ല എന്ന റിയാറ്റിഷോയുടെ അവതാരകയായും ഇവർ പ്രവർത്തിച്ചിട്ടുണ്ട്. സണ്ണി ലിയോണി അമേരിക്കൻ പൗരത്വം ഉള്ള ഇന്ത്യൻ വംശജയാണ്. ഇന്ത്യയിലെ പ്രധാന താര റാണിമാരിൽ ഒരാളായ സണ്ണി, ഇപ്പോൾ കേരളത്തിലെത്തിയ സന്തോഷത്തിലാണ് മലയാളി ആരാധകർ.

ഈ കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടാണ് സണ്ണി ലിയോണും കുടുംബവും തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. അവിടുന്ന് ഇവർ നേരെ സ്വകാര്യ റിസോര്‍ട്ടിലേക്ക് പോയി. ഇനി അവിടെ ഒരു ആഴ്ച ക്വാറന്റൈനിൽ ആയിരിക്കും താരവും കുടുംബവുമെന്നാണ് പറഞ്ഞിരുന്നത്. കേരളത്തിലേക്കു വീണ്ടും വരാനും ഇവിടുത്തെ ആരാധകരെ കാണാനും സാധിച്ചതിൽ സന്തോഷം എന്ന താരം അറിയിച്ചു. ക്വാറന്റൈനെ കഴിഞ്ഞു ഒരു മാസത്തോളം നടിയും കുടുംബവും കേരളത്തിലുണ്ടാവും എന്നാണ്  അറിയിച്ചത്. ഒരു സ്വകാര്യ ചാനൽ പ്രോഗ്രാമിന് വേണ്ടിയാണു താരം വന്നതെന്നും കേരളത്തിലേക്കു വന്നതിന്റെ ആവേശത്തിലാണ് താൻ എന്നും തരാം ആരാധകരെ അറിയിച്ചായിരുന്നു. 2017ൽ ഒരു സ്വകാര്യ ചടങ്ങിനായി കൊച്ചിയിൽ എത്തിയ സണ്ണിയെ ഒരു നോക്ക് കാണാൻ വൻ ജനാവലിയാണ് കൊച്ചി നഗരത്തിൽ തടിച്ചു കൂടിയത്. 2019ലെ വാലന്റൈൻസ് ദിനത്തിൽ സണ്ണി കൊച്ചിയിൽ പരിപാടി അവതരിപ്പിക്കും എന്ന് പറഞ്ഞിരുന്നെങ്കിലും പ്രതീക്ഷിച്ചതു പോലെ സണ്ണി എത്തിച്ചേർന്നില്ല. പക്ഷേ ഈ വരവിൽ കാണാൻ സാധിക്കുമെന്ന വിശ്വാസത്തിലാണ് ആരാധകർ.


മുൻപ് വന്നത് പോലൊരു വലിയ ജനാവലി ഈ ഒരു അവസ്ഥയിൽ വരാതിരിക്കാനും ശ്രെദ്ധിക്കും. ഇന്ത്യയേക്കാൾ സുരക്ഷിതം ലോസ് ആഞ്ചൽസ് ആണെന്നുള്ള വിശ്വാസിത്തിലായിരുന്നു താരം ഇത്രയും നാൾ കേരളത്തിലേക്കു വരാഞ്ഞത് എന്നും അറിയിച്ചിട്ടുണ്ടായിരുന്നു. വിനായക ചതുർഥി തുടങ്ങിയ ചടങ്ങുകൾക്ക് ശേഷം ഹലോവീൻ ആഘോഷത്തോടു കൂടിയാണ് സണ്ണി നാട്ടിലേക്ക് മടങ്ങിയത്. അതിന്റെയൊക്കെ ചിത്രങ്ങൾ താരം പങ്കുവച്ചിട്ടുമുണ്ടായിരുന്നു. ആറു മാസത്തിനിടയിൽ നടന്ന ഉത്സവങ്ങളിൽ പലതും സണ്ണി ആഘോഷിച്ചത് വിദേശത്തുവെച്ച് തന്നെയാണ്. എല്ലാവരും കോവിഡ് പ്രതിസന്ധിയിൽ ജാഗ്രതയോടെ അടച്ച് പൂട്ടി ഇരിക്കുമ്പോൾ വിദേശത്തുള്ള തന്റെ തോട്ടത്തിലും കളി സ്ഥലങ്ങളിലും സണ്ണിയും കുഞ്ഞു മക്കളും സമയം ചിലവഴിച്ചു. വിദേശത്ത് താമസിക്കവെ കുടുംബവും കൂട്ടുകാരുമായുള്ള സന്തോഷ നിമിഷങ്ങൾ സണ്ണി സ്ഥിരമായി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു.

Actress sunny leone come back to kerala

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES