അനുസരണക്കേട് കൊണ്ട് വന്നതല്ല; എവിടെ നിന്ന് വന്നതെന്ന് എനിക്ക് തന്നെ സത്യത്തില്‍ അറിയില്ല; ഞാന്‍ അങ്ങനെ സമ്പര്‍ക്കത്തില്‍ പോവാത്ത ആളാണ്; കോവിഡ് അനുഭവം പങ്കുവച്ച് സുബി സുരേഷ്

Malayalilife
topbanner
 അനുസരണക്കേട് കൊണ്ട് വന്നതല്ല; എവിടെ നിന്ന് വന്നതെന്ന് എനിക്ക് തന്നെ സത്യത്തില്‍ അറിയില്ല; ഞാന്‍ അങ്ങനെ സമ്പര്‍ക്കത്തില്‍ പോവാത്ത ആളാണ്; കോവിഡ് അനുഭവം പങ്കുവച്ച് സുബി സുരേഷ്

 ഹാസ്യപരിപാടികളിലൂടെ ശ്രദ്ധേയയായി മാറിയ ആളാണ് സുബി സുരേഷ്. വര്‍ഷങ്ങളായി മിമിക്ര കലാരംഗത്ത് സുബി സ്ഥിര സാന്നിധ്യമാണ്. മിനിസ്‌ക്രിനിലെ കുട്ടിപ്പട്ടാളം എന്ന പരിപാടിയിലൂടെ ശ്രദ്ധിക്കപ്പെട്ട താരം ബിഗ്‌സ്‌ക്രിനലും മികച്ച അഭിനയം കാഴ്ച വച്ചിരുന്നു. പ്രേക്ഷകര്‍ക്ക് ഒരു പ്രത്യേക ഇഷ്ടമാണ് സുബി സുരേഷിനോട്. വര്‍ഷങ്ങളായി സ്്ക്രീനില്‍ കാണുന്ന സുബി വിവാഹിതയാകാത്തത് എന്താണെന്ന് ആരാധകര്‍ ചോദിക്കാറുണ്ട്. തന്റെ പ്രണയം പൊളിഞ്ഞുപോയതിന്റെ വിശേഷങ്ങളൊക്കെ സുബി പ്രേക്ഷകരുമായി പങ്കുവച്ചിട്ടുണ്ട്. എല്ലാം മറന്ന് വേറെ വിവാഹം ചെയ്യണമെന്നും പലരും സുബിയെ ഉപദേശിക്കാറുണ്ട്. എങ്കിലും കല്യാണം തല്‍ക്കാലമില്ലെന്ന മട്ടിലാണ് സുബി. എന്നാൽ ഇപ്പോൾ തനിക്ക് കോവിഡ് ബാധിച്ച അനുഭവം തുറന്ന് പറയുകയാണ് താരം.

കൊറോണ വന്ന് ക്വാറന്റൈനില്‍ ആയിരുന്നു. ഭാഗ്യവശാല്‍ പത്തു ദിവസം കഴിഞ്ഞ് ചെക്ക് ചെയ്തപ്പോള്‍ നെഗറ്റീവ് ആയി. മാസ്‌ക് വച്ച് നടക്കണം അല്ലെങ്കില്‍ ഇങ്ങനെ വരും എന്ന് പറയുന്നവരോട്, അനുസരണക്കേട് കൊണ്ട് വന്നതല്ല. എവിടെ നിന്ന് വന്നതെന്ന് എനിക്ക് തന്നെ സത്യത്തില്‍ അറിയില്ല. ഞാന്‍ അങ്ങനെ സമ്പര്‍ക്കത്തില്‍ പോവാത്ത ആളാണ്.

ഷൂട്ട് ചെയ്യുമ്പോള്‍ മാത്രമേ മാസ്‌ക് മാറ്റാറുള്ളു. ഭാഗ്യത്തിന് വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടായില്ല. തിരുവനന്തപുരത്ത് മൂന്ന് ദിവസം ഷൂട്ടിന് പോയിരുന്നു. അന്നേരം ചെറിയ ചുമയും ജലദോഷവും ഉണ്ടായിരുന്നുള്ളു. സാധാരണ എനിക്ക് കഫകെട്ട് വരാറുണ്ട്. പൊടി അലര്‍ജി അങ്ങനെയൊക്കെ വരാറുണ്ട്. ഒരു പരിപാടിക്ക് തിരുവനന്തപുരത്ത് പോയപ്പോള്‍ ട്രെയ്‌നിലാണ് പോയത്.

ഫോട്ടോ എടുക്കാനായി രണ്ട് തവണ മാസ്‌ക് മാറ്റിയിരുന്നു. അതിന് ശേഷം കഫകെട്ട് കൂടി. വരാന്‍ ഉള്ളത് വഴിയില്‍ തങ്ങില്ല എന്ന പോലെ വന്നതാണ്. കഫകെട്ട് വന്നാല്‍ ചെറുതായി ഛര്‍ദ്ദില്‍ വരുക, ഭക്ഷണം കഴിക്കാന്‍ പറ്റാതാവുമായിരുന്നു. അത് പോകാനായി ഏലാദി, വിക്‌സ് മിഠായി, പുളി മിഠായി ഒക്കെ വാങ്ങി കഴിച്ചു. അപ്പോള്‍ അത് മാറിയായിരുന്നു. തിരുവനന്തപുരത്ത് പോകുന്നതിന് മുമ്പ് എനിക്ക് ചെറിയ അസുഖം ഉണ്ടെന്ന് പറഞ്ഞ് ചാനലില്‍ വിളിച്ച് പറഞ്ഞിരുന്നു.

ഞാനും അനിയനും വണ്ടിയില്‍ ഇരുന്ന് സംസാരിച്ച് ഒക്കെയാണ് പോയത്. ഷൂട്ടിന് ഒരു അസുഖം ഒന്നും ബാധിച്ചില്ല. പിറ്റേ ദിവസം നല്ല എനര്‍ജിയായിരുന്നു. ഷൂട്ടിംഗ് ലൊക്കേഷനില്‍ ആര്‍ക്കോ പനിയൊക്കെ ഉണ്ടായിരുന്നു എന്ന് അനിയനോട് പറഞ്ഞു. അങ്ങനെ ടെസ്റ്റ് ചെയ്യാന്‍ പോയി. എല്ലാ ആശുപത്രിയിലും തിരക്കായിരുന്നു. ഉച്ചക്ക് പോയി ആന്റിജെന്‍ ടെസ്റ്റ് ചെയ്തു. റിസല്‍ട്ട് വന്നപ്പോള്‍ എനിക്ക് പൊസിറ്റീവ്, അനിയന് നെഗറ്റീവ്.

Actress subi suresh words about covid

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES