Latest News

'വെട്ടി മാറ്റിയ ആ സീനുകൾ ഉണ്ടായിരുന്നെങ്കിൽ കുന്നുമ്മേൽ ശാന്ത ഇന്ന് വെറേ ലെവലായെനെ'; മനസ്സ് തുറന്ന് സോന നായർ

Malayalilife
'വെട്ടി മാറ്റിയ ആ സീനുകൾ ഉണ്ടായിരുന്നെങ്കിൽ കുന്നുമ്മേൽ ശാന്ത ഇന്ന് വെറേ ലെവലായെനെ'; മനസ്സ് തുറന്ന് സോന നായർ

ലയാളി പ്രേക്ഷകർക്ക് മിനി സ്‌ക്രീനിലൂടെയും ഏറെ സുപരിചിതയായ താരമാണ് സോന നായർ. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. ബാലതാരമായാണ് സോന അഭിനയ ജീവിതത്തിൽ തുടക്കം കുറിച്ചത്. എന്നാൽ ഇപ്പോൾ നടി നരൻ എന്ന  ചിത്രത്തിലെ  കുന്നുമ്മേൽ ശാന്ത എന്ന കഥാപാത്രത്തെ കുറിച്ച് പറഞ്ഞ് വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

നരനിൽ നിന്ന് വെട്ടി മാറ്റിയ ആ സീനുകൾ ഉണ്ടായിരുന്നെങ്കിൽ കുന്നുമ്മേൽ ശാന്ത ഇന്ന് വെറെ ലെവലായെനെ. ചിത്രത്തിൽ ആ കഥാപാത്രം മോശമാണെങ്കിലും അവർ ഒരു നല്ല മനസ്സിനുടമയാണ്.അവർക്ക് വേലയുധനോടുള്ള പ്രണയം വളരെ മനോഹരമായി ഷൂട്ട് ചെയ്തിരുന്നെങ്കിലും അതിൽ പലതും കാണിക്കുന്നില്ല. വേലായുധന്റെ മീശ കടിച്ചെടുക്കുന്ന ഒരു സീനുണ്ട്. ഇരുവരും തമ്മിലുള്ള പ്രണയവും ചിത്രത്തിൽ അത് വളരെ മനോഹരമായി ഷൂട്ട് ചെയ്തിരുന്നെങ്കിലും അത് ഒന്നും സിനിമ പുറത്തിറങ്ങിയപ്പൾ ഇല്ലായിരുന്നു.

ചിത്രത്തിൽ ഭാവനയും താനും തമ്മിലുള്ള ഒരു കോമ്പിനേഷൻ സീൻ ഉണ്ടായിരുന്നു. മോഹൻലാലിനെയും ഭാവനേയും തമ്മിൽ ഒരുമിപ്പിക്കാൻ വേണ്ടി താൻ സംസാരിക്കുന്ന ഒരു സീൻ. പക്ഷെ സിനിമ പുറത്തിറങ്ങിയപ്പോൾ  ആ സീൻ ഇല്ലായിരുന്നു. തനിക്ക് അത് ഒരുപാട് വിഷമം വന്ന ഒന്നായിരുന്നു. ചിത്രത്തിൽ താൻ ഉണ്ടായിരുന്നെങ്കിലും ഒരു ക്യാരക്ടർ ഇല്ലാതെയായിപോയി.

ആദ്യം സിനിമയുടെ കഥ പറഞ്ഞപ്പോൾ താൻ ശരിക്കും പേടിച്ച് പോയെന്നും പിന്നീട് രഞ്ജൻ പ്രമോദാണ് തന്നെ ആ കഥാപാത്രം എന്താണെന്ന് പറഞ്ഞ് മനസ്സിലാക്കിയെടുത്തത്. അതിന് ശേഷം ജോഷി സാറും തന്നെ വിളിച്ച് സംസാരിക്കുകയായിരുന്നു. അങ്ങനെയാണ് ആ ചിത്രം ചെയ്തത്. ഇന്ന് തന്റെ ജീവിതത്തിലെ ഏറ്റവും നല്ല ചിത്രങ്ങളിൽ ഒന്നാണ് നരനെന്നും സോന കൂട്ടിച്ചേർത്തു. 

Actress sona nair words about kunnumel shantha

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES