Latest News

നായകനെയും നായികയേയും പോലും ഒന്നുമല്ലാതാക്കിയ വേഷം ചെയ്തിട്ടുണ്ട്: സോന നായർ

Malayalilife
നായകനെയും നായികയേയും പോലും ഒന്നുമല്ലാതാക്കിയ വേഷം ചെയ്തിട്ടുണ്ട്: സോന നായർ

 മലയാളി പ്രേക്ഷകർക്ക് മിനി സ്‌ക്രീനിലൂടെയും ഏറെ സുപരിചിതയായ താരമാണ് സോന നായർ. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. ബാലതാരമായാണ് സോന അഭിനയ ജീവിതത്തിൽ തുടക്കം കുറിച്ചത്. എന്നാൽ ഇപ്പോൾ നടി താൻ അഭിനയിച്ച ചിത്രങ്ങളെപ്പറ്റി മനസ്സ് തുറന്നിരിക്കുകയാണിപ്പോൾ.

നായകനെയും നായികയേയും പോലും ഒന്നുമല്ലാതാക്കിയ വേഷം താൻ ചെയ്തിട്ടുണ്ടെന്നും അതിന് തിയേറ്ററിൽ തിയേറ്ററിൽ ലഭിച്ച സ്വീകാര്യതെപ്പറ്റിയും മാസ്റ്റർ ​ബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടി പറഞ്ഞത്. ഒരുപാട് ചിത്രങ്ങളിൽ താൻ സഹനടിയായി അഭിനയിച്ചിട്ടുണ്ടെങ്കിലും കാംബോജി എന്ന ചിത്രത്തിലാണ് തന്റെ അഭിനയത്തിന് അർഹിച്ച അം​ഗീകാരം ലഭിച്ചത്.

വിനോദ് മങ്കരയായിരുന്നു ചിത്രത്തിന്റെ ഡയറക്ടർ. കുടുംബ സുഹൃത്ത് കൂടിയായ അദ്ദേഹം പറഞ്ഞതനുസരിച്ചാണ് താൻ ചിത്രത്തിലെയ്ക്ക് എത്തിയത്. മൂന്ന് നായികമാരാണ് സിനിമയിലുണ്ടായിരുന്നത്. ഒന്ന് താൻ ലക്ഷ്മി ഗോപാലസ്വാമി പിന്നെ രചന. മൂന്ന് നായിക മാരുണ്ടായിട്ടും താൻ ചെയ്ത കഥാപാത്രത്തിനാണ് കൂടുതൽ പ്രേക്ഷക സ്വീകാര്യത ലഭിച്ചത്.

സിനിമ റീസിസായതിനു ശേഷം നിരവധി പേർ തന്നെ വിളിച്ച് അഭിനന്ദിച്ചിരുന്നു. പലസ്ഥലങ്ങളിലും ചിത്രം പ്രദർശിപ്പിച്ചിരുന്നു. അവിടെ നിന്നെല്ലാം നല്ല അഭിപ്രായമാണ് ലഭിച്ചതെന്നും, തമിഴ് നാട്ടിൽ നിന്നു പോലും തന്നെ വിളിച്ച ആരാധകരുണ്ടെന്നും സോന  കൂട്ടിച്ചേർത്തു.

Actress sona nair words about characters

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES