ഒരു കാലത്ത് തമിഴിലും മലയാളത്തിലും തിളങ്ങി നിന്ന നായികയാണ് ശരണ്യ മോഹന്‍. വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്ത താരം 2019 ജനുവരിയില്‍ ഒരു പെണ്‍കുഞ്ഞിനു കൂടി ജന്മം നല്‍കിയിരുന്നു. തന്റെ രണ്ടുമക്കളുടെയും ഭര്‍ത്താവിന്റെയും വിശേഷങ്ങളും ശരണ്യ ആരാധകരോട് പങ്കുവയ്ക്കാറുണ്ട്. എന്നാൽ ഇപ്പോൾ തൻറെ അമ്മ ജീവിതത്തെ കുറിച്ച് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ തുറന്ന് പറയുകയാണ് താരം.
തന്റെ ഇരുപത്തിയാറാം വയസ്സിലാണ് മോനുണ്ടാകുന്നത്. സിസേറിയനായിരുന്നു. അതിന്റെ വേദന ഒരു വശത്ത്. ഒപ്പം കുഞ്ഞു കരയുമ്പോൾ ആകെ ടെൻഷന്‍. കരച്ചിലിന്റെ വക്കോളം തന്നെ നമ്മളും എത്തും. കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ ഗതി മാറും. ആരും പഠിപ്പിച്ചു തന്നിട്ടോ, വായിച്ച് പഠിച്ചിട്ടോ അല്ല. അവന്റെ ഓരോ മാറ്റത്തിലൂടെയും വളർച്ചിയിലൂടെയും എന്നിലെ അമ്മയും വളരുകയായിരുന്നു.
അവനെ ഞാൻ തന്നെയാണ് കുളിപ്പിച്ചതൊക്കെയും. മോന് രണ്ടര വയസ്സുള്ളപ്പോഴാണ് മോളുണ്ടാകുന്നത്. അന്ന് ഒരു മോളെ തരണേ എന്ന് പ്രാർഥിച്ചിരുന്നു. അതുപോലെ തന്നെ സംഭവിച്ചു. മോളുടെ കാര്യങ്ങളെല്ലാം വളരെ എളുപ്പമായിരുന്നു. ആകെയുണ്ടായ പ്രശ്നം രണ്ടാമത്തെ കുഞ്ഞിന്റെ വരവ് മൂത്തയാളെ മനസ്സിലാക്കിക്കുക എന്നതായിരുന്നു. ഞാനും ഭർത്താവ് അരവിന്ദ് കൃഷ്ണനും അതിൽ കൂടുതൽ ശ്രദ്ധാലുക്കളായിരുന്നു.
മകനെ എല്ലാക്കാര്യത്തിനും മുന്നിൽ നിർത്തി. ചേട്ടൻ ആണ് കുഞ്ഞാവയുടെ എല്ലാം എന്ന് അവന്റെ കുഞ്ഞ് മനസ്സിനെ പഠിപ്പിച്ചു. ഇപ്പോഴും അവന് ഒരു ബിസ്കറ്റ് കൊടുത്താൽ ഉടൻ അടുത്ത കൈ നീട്ടും കുഞ്ഞാവയ്ക്ക് കൊടുക്കാൻ. കുഞ്ഞുങ്ങളുടെ കൂടെ കളിക്കുകയും പാട്ടു പാടുകയും ചെയ്യുമെങ്കിലും അത്യാവശ്യം ശാസിക്കുന്ന, വാശികൾ നടത്തി കൊടുക്കാത്ത അമ്മയാണ് ഞാൻ. അത് അവരുടെ ഭാവിക്ക് വേണ്ടിയാണെന്നും നടി പറയുന്നു.