തെന്നിന്ത്യന്‍ സിനിമാ പ്രക്ഷകരുടെ മനം കവര്‍ന്ന താരമാണ് സമീറ റെഡ്ഡി. ബോളിവുഡില്‍ ഒരു പിടി നല്ല കഥാപാത്രങ്ങള്‍ ചെയ്ത താരം ഗൗതം മേനോന്‍ സംവിധാനം ചെയ്ത വാരണം ആയിരത്തില്‍ സൂര്യയുടെ നായികയായാണ് വേഷമിട്ടിരുന്നത്. ചിത്രത്തില്‍ സമീറ അവതരിപ്പിച്ച മേഘ്ന എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. സമൂഹമാധ്യമങ്ങളില്‍ ഏറെ സജീവമായ താരം തന്റെ വിശേഷങ്ങള്‍ എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. എന്നാല്‍ സമീറ ഇപ്പോള്‍ അലോപേഷ്യ രോഗത്തെ കുറിച്ച് നടി സമീറ റെഡ്ഡി പറഞ്ഞ വാക്കുകളും ശ്രദ്ധേയമാവുകയാണ്.
മുടികൊഴിച്ചില്‍ വര്‍ധിച്ചതും വൈകാതെ അത് അലോപേഷ്യ ആണെന്ന് തിരിച്ചറിഞ്ഞതും ഒക്കെയാണ് സമീര ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. അലോപേഷ്യ ഏരിയേറ്റ എന്താണെന്നും അത് എന്തുകൊണ്ടാണ് ഉണ്ടാകുന്നതെന്നും വിശദീകരിച്ച ശേഷമാണ് സമീര തന്റെ അനുഭവം പങ്കുവെച്ചിരിക്കുന്നത്. 2016ലാണ് തനിക്ക് അലോപേഷ്യ ഉണ്ടെന്ന് തിരിച്ചറിയുന്നത്. തലയുടെ പുറകുവശത്ത് രണ്ടിഞ്ചോളം കഷണ്ടിയുണ്ടെന്ന് അക്ഷയ് കണ്ടു. ഒരുമാസത്തിനുള്ളില്‍ അത്തരത്തില്‍ വീണ്ടും രണ്ടിടത്ത് കണ്ടു. അത് ഉള്‍ക്കൊള്ളുക പ്രയാസമായിരുന്നു. അലോപേഷ്യ ഒരാളെ അസുഖക്കാരാക്കുകയോ അല്ലെങ്കില്‍ പകര്‍ത്തുകയോ ചെയ്യുന്നില്ല. പക്ഷേ വൈകാരികമായി അതിനോട് പൊരുത്തപ്പെടുക പ്രയാസമായിരുന്നു. മുടികൊഴിച്ചിലിനു മാത്രമല്ല അതുമൂലമുണ്ടാകുന്ന മാനസികാവസ്ഥയ്ക്കു കൂടിയാണ് ചികിത്സ വേണ്ടതെന്ന് സമീര പറയുന്നു..
വൈകാതെ കോര്‍ട്ടികോസ്റ്റിറോയ്ഡ്‌സ് ഇഞ്ചെക്ഷനുകള്‍ ശിരോചര്‍മത്തില്‍ വെച്ചതോടെ മുടി കൊഴിഞ്ഞ ഭാഗങ്ങളില്‍ കിളിര്‍ത്തു തുടങ്ങിയെന്നും നിലവില്‍ തനിക്ക് ആരോഗ്യകരമായ മുടിയാണ് ഉള്ളതെന്നും സമീര പറയുന്നു. പക്ഷേ ജീവിതത്തിന്റെ ഏതു ഘട്ടത്തിലും അതു തിരിച്ചു വന്നേക്കാമെന്നും ഡോക്ടര്‍ പറഞ്ഞിട്ടുണ്ടെന്നും സമീറ പറഞ്ഞു.