ഷാഹിദ് കപൂർ നായകനായ ഇഷ്ഖ് വിഷ്ക് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് ഷെനാസ് ട്രെഷറി. തുടർന്ന് നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ ഏറെ സജീവയായ താരം പങ്കുവയ്ക്കാറുള്ള വിശേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുമുണ്ട്. എന്നാൽ ഇപ്പോൾ തനിക്കുള്ള അപൂര്‍വ രോഗത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നടിയും ട്രാവല്‍ വ്ളോഗറുമായ ഷെനാസ് ട്രെഷറി. പ്രോസോഫിനോസിയ അഥവാ മുഖാന്ധത എന്ന അസുഖത്തെക്കുറിച്ചാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഷെനാസ് പറഞ്ഞത്.
ആളുകളുടെ മുഖം തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയാണ് പ്രോസോഫിനോസിയ.എന്തുകൊണ്ടാണ് തനിക്ക് മുമ്ബ് പരിചയമുള്ള ആളുകളുടെ മുഖം പോലും തിരിച്ചറിയാന്‍ കഴിയാത്തതെന്ന് ഇപ്പോള്‍ മനസ്സിലാക്കുന്നുവെന്നും ഇതില്‍ തനിക്ക് ലജ്ജ തോന്നിയിരുന്നുവെന്നും ഷെനാസ് പറയുന്നു. മുഖാന്ധതയെ കുറിച്ചും തന്റെ അസുഖത്തിന്റെ ലക്ഷണങ്ങളെ കുറിച്ചും ഷെനാസ് വിവരിക്കുന്നുണ്ട്.
സുഹൃത്തോ കുടുംബാംഗമോ പെട്ടെന്ന് മുന്നില്‍ വന്നാല്‍ തിരിച്ചറിയാന്‍ സാധിക്കില്ല, പ്രത്യേകിച്ച് അപ്രതീക്ഷമായ കൂടിക്കാഴ്ച്ചയാണെങ്കില്‍. ഏറെ നാളിന് ശേഷം അടുത്ത സുഹൃത്തിനെ കണ്ടാല്‍ പോലും തിരിച്ചറിയാന്‍ ഒരു മിനുട്ടെങ്കിലും എടുക്കുമെന്നും ഷെനാസ് പറയുന്നു. അയല്‍വാസികളേയും സുഹൃത്തുക്കളേയും കൂടെ ജോലി ചെയ്യുന്നവരേയും കൂടെ പഠിച്ചവരേയുമെല്ലാം തിരിച്ചറിയാന്‍ ബുദ്ധിമുട്ടാറുണ്ട്. ഷാഹിദ് കപൂര്‍ നായകനായ ഇഷ്ഖ് വിഷ്ക് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് ഷെനാസ് ട്രെഷറി. ഇപ്പോള്‍ അറിയപ്പെടുന്ന ട്രാവല്‍ വ്ളോഗര്‍ കൂടിയാണ് ഷെനാസ്.