മലയാളി പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ നടിയും അവതാരകയുമെല്ലാമാണ് സാധിക വേണുഗോപാല്‍. സീരിയലുകളിലൂടെ പ്രേക്ഷകരുടെ മനസില്‍ ഒരു സ്ഥാനമുറപ്പിച്ച നടി പിന്നീട് അവതാരകയായും എത്തി. സോഷ്യല്‍ മീഡിയയില്‍ സജീവമായ നടി തന്റെ നിലപാടുകള്‍ തുറന്ന് പറയാന്‍ മടി കാണിക്കാറില്ല. അതിനാല്‍ തന്നെ ഏറെ വിമര്‍ശനങ്ങള്‍ നേരിടേണ്ടിവരികയും ചെയ്തിട്ടുണ്ട്. എന്നാൽ ഇപ്പോൾ വിമര്‍ശിക്കപ്പെടും എന്ന് ഉറപ്പുള്ള ഫോട്ടോയുമായി സാധിക വീണ്ടും ഇന്‍സ്റ്റഗ്രാമില്‍ എത്തിയിരിക്കുകയാണ്. ചിത്രത്തിന് നല്‍കിയിരിക്കുന്ന ക്യാപ്ഷനാണ് അതിലും മികച്ചത്.
വിമര്‍ശിക്കാനും, പരാതിപ്പെടാനും, അപലപിയ്ക്കാനും എല്ലാ വിഡ്ഢികള്‍ക്കും കഴിയും. മിക്ക വിഡ്ഢികളും അത് ചെയ്യുന്നു. എന്നാല്‍ മനസ്സിലാക്കാനും ക്ഷമിക്കാനും സ്വഭാവവും ആത്മനിയന്ത്രണവും ആവശ്യമാണ്- എന്ന രീതിയില്‍ ആണ് ആദ്യത്തെ ഫോട്ടോയ്ക്ക് ക്യാപ്ഷന്‍ നല്കിയിരിയ്ക്കുന്നത്. ‘എപ്പോഴും ഓര്‍ക്കുക, കിവംദന്തികള്‍ വെറുക്കുന്നവര്‍ കൊണ്ടു നടക്കുന്നു. വിഡ്ഢികള്‍ പ്രചരിപ്പിയ്ക്കുന്നു, മണ്ടന്മാര് ഏറ്റെടുക്കുന്നു- എന്നാണ് മറ്റൊരു ഫോട്ടോയ്ക്ക് നല്‍കിയിരിയ്ക്കുന്ന ക്യാപ്ഷന്‍.
അതേസമയം താരത്തിന്റെ വിമര്‍ശന പോസ്റ്റിന് കമന്റുമായി ആരും തന്നെ രംഗത്തെത്തിയിട്ടില്ല. അതേ സമയം പ്രശംസിച്ചുകൊണ്ടുള്ള കമന്റുകള്‍ കുമിയുകയാണ്. ‘സ്റ്റണ്ണിങ് ബ്യൂട്ടി’ എന്നാണ് താരത്തിന്റെ കമന്റുകള്‍. ജിബിന്‍ ആര്‍ട്ടിസ്റ്റ് ആണ് പ്ലാന്‍ ബി ആക്ഷന്‍ വേണ്ടി ഫോട്ടോ പകര്‍ത്തിയിരിയ്ക്കുന്നത്. സാധികയുടെ ഈ ലുക്കിന് കാരണം മുകേഷ് മുരളിയാണ്. സീരിയല്‍ നടന് റിച്ചാര്‍ഡ് അടക്കമുള്ളവര്‍ ചിത്രത്തിന് ലൈക്കും അടിച്ചിട്ടുണ്ട്.