Latest News

അമ്മായിയമ്മ പോര്; കുഞ്ഞിനു വിഷം കൊടുക്കല്‍; ജീവിതഗന്ധിയായ പ്രമേയങ്ങള്‍ സീരിയലുകളില്‍ ഉണ്ടാകുന്നില്ല; അസഹനീയമായപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കെ നിര്‍ത്തി; വെളിപ്പെടുത്തലുമായി നടി പ്രവീണ

Malayalilife
അമ്മായിയമ്മ പോര്; കുഞ്ഞിനു വിഷം കൊടുക്കല്‍; ജീവിതഗന്ധിയായ പ്രമേയങ്ങള്‍ സീരിയലുകളില്‍ ഉണ്ടാകുന്നില്ല; അസഹനീയമായപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കെ നിര്‍ത്തി; വെളിപ്പെടുത്തലുമായി നടി പ്രവീണ

ലയാള സിനിമ-സീരിയല്‍ രംഗത്ത് സുപരിചിതമായ മുഖവും ശബ്ദവുമാണ് നടി പ്രവീണയുടേത്. ബാലതാരമായി സിനിമയിലേക്കെത്തി പിന്നീട് നിരവധി ശ്രദ്ധേയ റോളുകളില്‍ താരം തിളങ്ങി. മലയാളത്തിലും അന്യഭാഷകളില്‍ അഭിനയത്തില്‍ സജീവയാണ് പ്രവീണ. ഭര്‍ത്താവും ഒരു മകളും അടങ്ങുന്നതാണ് താരത്തിന്റെ കുടുംബം. വിവാഹത്തിനുശേഷവും അഭിനയ രംഗത്ത് സജീവമായിരുന്ന പ്രവീണ ഇപ്പോള്‍  ഒരു അഭിമുഖത്തില്‍ പ്രവീണ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. സീരയലുകള്‍ക്ക് സെന്‍സറിംങ് ഏര്‍പ്പെടുത്തണമെന്നാണ് നടി ആവശ്യപ്പെട്ടത്. സീരിയലുകളിലെ കഥാപാത്രങ്ങളും സിറ്റുവേഷനുകളും അസഹനീയമായതോടെ അഭിനയം നിര്‍ത്തി പോരേണ്ട സാഹചര്യം ഉണ്ടായെന്നും പ്രവീണ പറയുന്നു. 

അമ്മായിയമ്മ പോര്, കുഞ്ഞിനു വിഷം കൊടുക്കല്‍, കുശുമ്പ്, കുന്നായ്മ, ചതി, കള്ളം എന്നിങ്ങനെയുള്ള സിറ്റുവേഷന്‍സ് മാത്രമേ സീരിയലുകളില്‍ സൃഷ്ടിക്കപ്പെടുന്നുള്ളു. സാമ്പത്തിക നേട്ടത്തിനായി മാത്രം സീരിയല്‍ പിടിക്കുമ്പോള്‍ അങ്ങനെയേ സാധിക്കൂ എന്നാണ് നിര്‍മ്മാതാക്കളും സംവിധായകരും പറയുന്നത്.

ഒരു കുടുംബത്തിലും ഒരിക്കലും കാണാത്ത സിറ്റുവേഷന്‍സാണ് സീരിയലുകളില്‍ ചിത്രീകരിക്കുന്നത്. ജീവിതഗന്ധിയായ പ്രമേയങ്ങള്‍ സീരിയലുകളില്‍ ഉണ്ടാകുന്നില്ല. സീരിയലുകളിലെ ഈ മണ്ടത്തരങ്ങള്‍ എന്തൊക്കെയാണെന്ന് കാണാനാണ് പ്രേക്ഷകര്‍ ഇത് കാണുന്നത്. അല്ലാതെ, ആ സീരിയലിലെ കലാമൂല്യവും പ്രമേയ മികവും ഒന്നും കണ്ടിട്ടല്ല. അത്തരം ഒരു സീരിയലില്‍ അഭിനയിച്ചുകൊണ്ടിരിക്കെ സിറ്റുവേഷന്‍സ് അസഹനീയമായി മാറിയപ്പോള്‍ അക്കാര്യം സംവിധായകനോട് പറഞ്ഞ് അഭിനയം മതിയാക്കി മടങ്ങിയിട്ടുണ്ട്.

13 വര്‍ഷത്തിലേറെയായി കലാരംഗത്ത് പ്രവീണ സജീവമാണ്.രണ്ടു തവണ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച സഹനടിക്കുള്ള പുരസ്‌കാരം നേടിയ താരമാണ് പ്രവീണ.ശ്യാമപ്രസാദ് സംവിധാനം ചെയ്ത അഗ്നിസാക്ഷി,അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത രണ്ടു പെണ്ണും ഒരാണും എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനാണ് പ്രവീണയ്ക്ക് പുരസ്‌കാരം ലഭിക്കുന്നത്. പത്മനാഭന്റെ 'ഗൗരി' എന്ന ചിത്രത്തില്‍ പാര്‍വതിയുടെ കുട്ടിക്കാലം അവതരിപ്പിച്ചാണ് പ്രവീണ അഭിനയരംഗത്തേക്ക് എത്തിയത്.

Actress praveena words about television serials

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES