മലയാള സിനിമ-സീരിയല്‍ രംഗത്ത് സുപരിചിതമായ മുഖവും ശബ്ദവുമാണ് നടി പ്രവീണയുടേത്. ബാലതാരമായി സിനിമയിലേക്കെത്തി പിന്നീട് നിരവധി ശ്രദ്ധേയ റോളുകളില്‍ താരം തിളങ്ങി. മലയാളത്തിലും അന്യഭാഷകളില്‍ അഭിനയത്തില്‍ സജീവയാണ് പ്രവീണ. ഭര്‍ത്താവും ഒരു മകളും അടങ്ങുന്നതാണ് താരത്തിന്റെ കുടുംബം. വിവാഹത്തിനുശേഷവും അഭിനയ രംഗത്ത് സജീവമായിരുന്ന പ്രവീണ ഇപ്പോള്‍ തന്റെ സീരിയൽ ജീവിതത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം .
സീരിയൽ ചെയ്യുന്നില്ലന്ന് കരുതി ഇരുന്നപ്പോളാണ് 3 മക്കളുടെയും അമ്മയുടെയും കഥ പറയുന്ന കസ്തുരിമാൻ എന്ന പരമ്പരയിലേക്ക് ക്ഷണം ലഭിച്ചത്. കഥയിൽ പുതുമ ഉണ്ടെകിൽ മാത്രമേ താൻ അഭിനയിക്കൂ എന്ന് അവരോട് ആവിശ്യപെട്ടിരിന്നു. കഥയിൽ വ്യത്യാസം ഉണ്ടെന്ന് കണ്ടപ്പോൾ അതിൽ അഭിനയിക്കാൻ വന്നു. സിനിമയിൽ നിരവധി താരങ്ങളുടെ അമ്മയായി ഇപ്പോൾ വേഷം ഇടാറുണ്ട്.ഇപ്പോളത്തെ പല സീരിയലുകളിലും അമിതമായ മേക്കപ്പാണ് അമ്മായി അമ്മക്കും ഒരു ലുക്കും വില്ലത്തിക്ക് വേറെ ഒരു ലുക്കും. ഓരോത്തർക്കും ഓരോ ലുക്ക് നൽകിയാണ് കഥ കൊണ്ട് പോകുന്നത് അങ്ങനെ ഉള്ളത് അംഗീകരിക്കാൻ കഴിയില്ല, ഇതൊന്നും നടിമാർ ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യമല്ല. ചാനലുകൾ തമ്മിൽ ഉള്ള റേറ്റിംഗിന് വേണ്ടി ചമയം ഇടണ്ട അവസ്ഥ തനിക്കും വന്നിട്ടുണ്ട് അതിലും ഭേദം പോയി ചാവുന്നതാണ് നല്ലതെന്ന് തോന്നിയിട്ടുണ്ട്. അത് കൊണ്ടാണ് മിക്ക സീരിയലുകളും ഉപേക്ഷിക്കാൻ കാരണം.
13 വര്‍ഷത്തിലേറെയായി കലാരംഗത്ത് പ്രവീണ സജീവമാണ്.രണ്ടു തവണ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച സഹനടിക്കുള്ള പുരസ്‌കാരം നേടിയ താരമാണ് പ്രവീണ.ശ്യാമപ്രസാദ് സംവിധാനം ചെയ്ത അഗ്നിസാക്ഷി,അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത രണ്ടു പെണ്ണും ഒരാണും എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനാണ് പ്രവീണയ്ക്ക് പുരസ്‌കാരം ലഭിക്കുന്നത്. പത്മനാഭന്റെ 'ഗൗരി' എന്ന ചിത്രത്തില്‍ പാര്‍വതിയുടെ കുട്ടിക്കാലം അവതരിപ്പിച്ചാണ് പ്രവീണ അഭിനയരംഗത്തേക്ക് എത്തിയത്.