മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മുക്ത. നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളാണ് താരം ആരാധകർക്കായി സമ്മാനിച്ചിട്ടുള്ളതും. റിമി ടോമിയുടെ സഹോദരന്‍ റിങ്കുവാണ് മുക്തയുടെ ഭര്‍ത്താവ്. ഏക മകള്‍ കണ്‍മണിയുമൊത്ത് സന്തോഷജീവിതം നയിക്കുന്ന മുക്ത പ്രേക്ഷകര്‍ക്കായി എല്ലാ വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്. എന്നാൽ ഇപ്പോൾ നടി മുക്തയും ഭർതൃമാതാവ് റാണിയും ചേർന്ന് ചെയ്ത ഇൻസ്റ്റഗ്രാം റീൽസ് വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കുളപ്പുള്ളി ലീലയായി തകർത്തഭിനയിച്ചാണ് ഗായിക റിമി ടോമിയുടെ മാതാവു കൂടിയായ റാണിയുടെ ചുവടു മാറ്റം. കസ്തൂരിമാൻ സിനിമിയിലെ രസകരമായ ഒരു രംഗമാണ് ഇവർ അനുകരിച്ചത്.
സിനിമയിലെ കുളപ്പുള്ളി ലീലയുടെ കഥാപാത്രത്തെ റാണി അസാധ്യമായി അവതരിപ്പിച്ചിട്ടുണ്ട്. ആ കഥാപാത്രത്തിന്റെ മരുമകളായി മുക്തയും എത്തി. 'വളരെയധികം കഴിവുകളുള്ള എന്റെ മമ്മിയോടൊപ്പം' എന്നാണ് മുക്ത വിഡിയോ പങ്കുവച്ച് കുറിച്ചത്. റാണിയമ്മയെ കണ്ടപ്പോൾ കുളപ്പുള്ളി ലീല തന്നെയാണെന്നു തോന്നി' സമൂഹമാധ്യമത്തിലെ കമന്റുകൾ.