തെന്നിന്ത്യൻ സിനിമ ലോകത്ത് ഏറെ ആരാധകർ ഉള്ള താരമായിരുന്നു ചിരഞ്ജീവി സര്‍ജ. കൈനിറയെ സിനിമകള്‍ അണിയറയില്‍ ഒരുങ്ങവേയായിരുന്നു നടന്റെ ഹൃദയാഘാതത്തെ തുടർന്നുള്ള വിയോഗവും. അഭിനേതാക്കളുടെ കുടുംബത്തിൽ നിന്ന് വന്ന സർജ 11 വർഷത്തെ കരിയറിൽ 20 ലധികം സിനിമകളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. താരത്തിന്റെ ഭാര്യയാണ് ചലച്ചിത്ര നടി മേഘ്ന രാജ്. നാലുമാസം ഗർഭിണിയായിരിക്കെയാണ് താരത്തിന് തന്റെ പ്രിയതമനെ നഷ്‌ടമാകുകയും ചെയ്തത്. എന്നാൽ കുഞ്ഞ് ജനിച്ച് രണ്ടു മാസമായപ്പോഴേക്കും കുഞ്ഞിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാൽ ഇപ്പോൾ കടന്നു പോയ ജീവിത പ്രതിസന്ധിയെ കുറിച്ച് വെളിപ്പെടുത്തുകയാണ് നടി മേഘ്ന.
നടി സമീറ റെഡ്ഡി കൊവിഡ് പോസിറ്റീവ് ആയ കുട്ടികളെ എങ്ങനെ പരിചരിക്കണം എന്ന ഡോ നിഹാർ പരേഖുമായി നടത്തിയ അഭിമുഖത്തിന്റെ വീഡിയോ സ്റ്റോറിയായി പങ്കുവെച്ചുകൊണ്ടാണ് മേഘ്ന ഇക്കാര്യം വെളിപ്പെടുത്തിയത്. കുഞ്ഞിന് രണ്ട് മാസം മാത്രം പ്രായമുളളപ്പോഴാണ് കൊവിഡ് വന്നത്. ആ സമയത്ത് താന്‍ പരിഭ്രാന്തിയിലായിരുന്നു എന്നാണ് മേഘ്‌ന വെളിപ്പെടുത്തിയത്. നടിയുടെ പോസ്റ്റ് വൈറലായിട്ടുണ്ട്.
മേഘ്‌നയ്ക്കും കുഞ്ഞിനും കൊവിഡ് കഴിഞ്ഞ ഡിസംബറിലാണ് സ്ഥിരീകരിച്ചത്. നടിയുടെ മാതാപിതാക്കള്‍ക്കും കൊവിഡ് സ്ഥിരീകിരച്ചിരുന്നു. ഇവർക്ക് നാലു പേർക്കും ദിവസങ്ങൾക്ക് ശേഷമായിരുന്നു രോഗമുക്തി നേടിയത്. ആരാധകർ നടിക്കും കുഞ്ഞിനും രോഗശാന്തി നേർന്ന് രംഗത്തെത്തിയിരുന്നു. അതേസമയം സോഷ്യൽ മീഡിയയിൽ ഏറെ സജീവം കൂടിയാണ് താരം. നടി സോഷ്യൽ മീഡിയയിൽ പ്രസവത്തിന് ശേഷം കൂടുതൽ സജീവമാകുകയായിരുന്നു. മകനോടൊപ്പമുള്ള ചിത്രങ്ങളും വീഡിയോയും എല്ലാം തന്നെ പങ്കുവച്ച് എത്താറുമുണ്ട്.