Latest News

ഈ സിനിമയ്ക്ക് അങ്ങനെ വലിയ അഭിനയം ഒന്നും വേണ്ട എന്ന് മമ്മൂട്ടി സാര്‍ വന്നു പറഞ്ഞു; സാധാരണ പോലെ അഭിനയിക്കുക; തുറന്ന് പറഞ്ഞ് നടി കനിഹ രംഗത്ത്

Malayalilife
ഈ സിനിമയ്ക്ക് അങ്ങനെ വലിയ അഭിനയം ഒന്നും വേണ്ട എന്ന് മമ്മൂട്ടി സാര്‍ വന്നു പറഞ്ഞു;  സാധാരണ പോലെ അഭിനയിക്കുക; തുറന്ന് പറഞ്ഞ് നടി കനിഹ രംഗത്ത്

ലയാള സിനിമയിലെ ഭാഗ്യദേവത എന്നു വിശേഷിപ്പിക്കാവുന്ന നടിയാണ് കനിഹ. പഴശിരാജ എന്ന ചിത്രത്തില്‍ കൈതേരി മാക്കം എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയതോടെ നിരവധി ചിത്രങ്ങളാണ് മലയാളത്തില്‍ കനിഹയെ തേടിയെത്തിയത്. ഹൗ ഓള്‍ഡ് ആര്‍ യു, മൈലാഞ്ചി മൊഞ്ചുളള വീട്  തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയ കഥാപാത്രളെ അവതരിപ്പിക്കാന്‍ കനിഹയ്ക്കു സാധിച്ചു.ചുരുക്കം സമയം കൊണ്ടു തന്നെ മലയാളത്തിലെ സൂപ്പര്‍താരങ്ങളോടൊപ്പം അഭിനയിക്കാനുളള ഭാഗ്യവും നടിക്ക് ലഭിച്ചു. ബോള്‍ഡായ കഥാപാത്രങ്ങളായാണ് കനിഹയെ പലപ്പോഴും സ്‌ക്രീനില്‍ കാണാറുളളത്. മമ്മൂക്കയുടെ സൂപ്പര്‍ ഹിറ്റ് ചിത്രം അബ്രാഹമിന്റെ സന്തതികള്‍, മാമാങ്കം, മോഹലാലിന്റെ ഡ്രാമ തുടങ്ങിയ ചിത്രങ്ങളില്‍ കനിഹ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. എന്നാൽ ഇപ്പോൾ മമ്മൂട്ടി ചിത്രം പഴശ്ശിരാജയില്‍ അഭിനയിച്ചതിന്റെ ഓര്‍മ്മകള്‍ പങ്കുവച്ച് രംഗത്ത് എത്തിയിരിക്കുകയാണ് താരം.

മമ്മൂട്ടി സാര്‍ കേരളത്തിന്റെ സൂപ്പര്‍സ്റ്റാറല്ലെ. അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കുന്നതിന് മുമ്പ് അത്രയും വലിയൊരു താരത്തിന്റെ കൂടെ പ്രവര്‍ത്തിക്കാന്‍ അവസരം കിട്ടിയിരുന്നില്ല. ആദ്യമായാണ് ഒരു മെഗാസ്റ്റാറിന്റെ കൂടെ അഭിനയിച്ചത്. മമ്മൂക്കയുടെ കൂടെ പഴശ്ശിരാജയില്‍ ആദ്യ രണ്ട് സീനില്‍ അഭിനയിക്കുമ്പോള്‍ ഭയങ്കര പേടിയായിരുന്നു. താന്‍ അധികം മിണ്ടാതെ ഇരുന്നു. ആക്ഷന്‍ എന്ന് പറയുമ്പോള്‍ മാത്രം ഡയലോഗ് പറയും. ചിത്രത്തില്‍ താന്‍ ആദ്യം അഭിനയിച്ച രീതി കണ്ട് മമ്മൂട്ടി സാര്‍ പറഞ്ഞു, ഈ സിനിമയ്ക്ക് അങ്ങനെ വലിയ അഭിനയം ഒന്നും വേണ്ട. സാധാരണ പോലെ അഭിനയിക്കുക എന്ന്. എന്തെങ്കിലും തെറ്റുകളൊക്കെ വന്നാല്‍ അദ്ദേഹം പറഞ്ഞു തരും.

താന്‍ അധികം മിണ്ടാതെ ഇരുന്നു. ആക്ഷന്‍ എന്ന് പറയുമ്പോള്‍ മാത്രം ഡയലോഗ് പറയും. ചിത്രത്തില്‍ താന്‍ ആദ്യം അഭിനയിച്ച രീതി കണ്ട് മമ്മൂട്ടി സാര്‍ പറഞ്ഞു, ഈ സിനിമയ്ക്ക് അങ്ങനെ വലിയ അഭിനയം ഒന്നും വേണ്ട. സാധാരണ പോലെ അഭിനയിക്കുക എന്ന്. എന്തെങ്കിലും തെറ്റുകളൊക്കെ വന്നാല്‍ അദ്ദേഹം പറഞ്ഞു തരും.

Actress kaniha words about megastar mammootty

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES