മലയാള സിനിമയിലെ ഭാഗ്യദേവത എന്നു വിശേഷിപ്പിക്കാവുന്ന നടിയാണ് കനിഹ. പഴശിരാജ എന്ന ചിത്രത്തില്‍ കൈതേരി മാക്കം എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയതോടെ നിരവധി ചിത്രങ്ങളാണ് മലയാളത്തില്‍ കനിഹയെ തേടിയെത്തിയത്. ഹൗ ഓള്‍ഡ് ആര്‍ യു, മൈലാഞ്ചി മൊഞ്ചുളള വീട് തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയ കഥാപാത്രളെ അവതരിപ്പിക്കാന്‍ കനിഹയ്ക്കു സാധിച്ചു.ചുരുക്കം സമയം കൊണ്ടു തന്നെ മലയാളത്തിലെ സൂപ്പര്‍താരങ്ങളോടൊപ്പം അഭിനയിക്കാനുളള ഭാഗ്യവും നടിക്ക് ലഭിച്ചു. ബോള്‍ഡായ കഥാപാത്രങ്ങളായാണ് കനിഹയെ പലപ്പോഴും സ്‌ക്രീനില്‍ കാണാറുളളത്. മമ്മൂക്കയുടെ സൂപ്പര്‍ ഹിറ്റ് ചിത്രം അബ്രാഹമിന്റെ സന്തതികള്‍, മാമാങ്കം, മോഹലാലിന്റെ ഡ്രാമ തുടങ്ങിയ ചിത്രങ്ങളില്‍ കനിഹ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.
1982 ജൂലൈ 3 ന് തമിഴ്‌നാട്ടിലെ മധുരയിൽ എഞ്ചിനീയാരായ ശ്രീ. വെങ്കട്ട് സുബ്രഹ്മണ്യന്റെ രണ്ടാമത്തെ മകളായി കനിഹ ജനിച്ചു. മധുരയിലെ ടിവിഎസ് മെട്രിക്കുലേഷൻ ഹയർ സെക്കൻഡറി സ്കൂളിൽ പഠിച്ച താരം 1999 ൽ വിദ്യാഭ്യാസ മികവിനുള്ള തമിഴ്‌നാട് സംസ്ഥാന അവാർഡ് ഉൾപ്പെടെയുള്ള അംഗീകാരങ്ങളും നേടിയിരുന്നു. തുടർന്ന് രാജസ്ഥാനിലെ പിലാനിയിലെ ബിറ്റ്സ് (ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്റ് സയൻസ്) മെറിറ്റിൽ പ്രവേശനം നേടി. അവിടെ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദവും കനിഹ കരസ്ഥമാക്കിയിരുന്നു. ദിവ്യ വെങ്കട്ട് സുബ്രമണ്യൻ എന്നാണ് താരത്തിന്റെ യഥാർത്ഥ പേര്.
പോപ്പ് സംഗീതത്തിലും ലൈറ്റ് മ്യൂസിക് ഷോകളിലും പങ്കെടുത്തുകൊണ്ട് കുട്ടിക്കാലം മുതൽ തന്റെ ആലാപന കഴിവ് മെച്ചപ്പെടുത്തിയ ദിവ്യയ്ക്ക് പ്രകടനകലകളിൽ ഏറെ താൽപ്പര്യമുണ്ടായിരുന്നു. പഠിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ ഒരു പോപ്പ് ഗായികയെന്ന നിലയിൽ കനിഹ സ്റ്റേജ് പെർഫോമൻസ് കാഴ്ച വച്ചിരുന്നു. 2001 ൽ യാദ്രിശ്ചികമെന്നോണം മിസ് ചെന്നൈ സൗന്ദര്യമത്സരത്തിൽ അവസാന നിമിഷം ഒരു മോഡൽ പിൻമാറിയതിന് ശേഷം മത്സരത്തിൽ പങ്കെടുക്കാൻ കനിഹയെ തിരഞ്ഞെടുത്തു. പരിചയക്കുറവ് ഉണ്ടായിരുന്നിട്ടും, ആ മത്സരത്തിൽ കനിഹ തന്നെ വിജയിയായി, ഇത് പിന്നീട് ഒരു ചലച്ചിത്ര ജീവിതത്തിന് തന്നെ വഴിയൊരുക്കി.
. ഈ മത്സരങ്ങൾക്കിടയിൽ ആറടി പൊക്കമുള്ള കനിഹ സംവിധായകനായ സൂസി ഗണേശന്റെ ശ്രദ്ധയിൽ പെടുകയും തന്റെ ചിത്രമായ ഫൈവ് സ്റ്റാർ ൽ അവസരം നൽകുകയും ചെയ്തു. ശ്രദ്ധേയമായ ഒരു വേഷം ചെയ്തത് കന്നട ചിത്രമായ അണ്ണവരു എന്ന ചിത്രത്തിലാണ്. ഇത് തമിഴ് ചിത്രമായ ആട്ടോഗ്രാഫ് എന്ന ചിത്രത്തിന്റെ പുനർനിർമ്മാണമായിരുന്നു. മലയാളത്തിൽ പഴശ്ശിരാജ എന്ന ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം അഭിനയിച്ചു. തുടർന്ന് നിരവധി സിനിമകളായിരുന്നു മലയാള സിനിമ മേഖലയിൽ നിന്ന് താരത്തെ തേടി എത്തിയതും. ശെരിക്കും മലയാളികൾക്ക് കനിഹ ഒരു ഭാഗ്യ ദേവത കൂടിയായിരുന്നു.
അഭിനയം കൂടാതെ ടെലിവിഷൻ അവതാരകയായും കനിഹ ജോലി ചെയ്തിട്ടുണ്ട്. തമിഴ് ചാനലുകളായ സ്റ്റാർ വിജയ്, സൺ ടി.വി എന്നീ ചാനലുകളിൽ ചില പരിപാടികളിൽ അവതാരകയായിരുന്നു.തന്റെ ശബ്ദം പല തമിഴ് നടികൾക്കും യോജിക്കുന്നതിനാൽ തമിഴിൽ, ജെനീലിയ, ശ്രിയ ശരൺ, സധ എന്നിവർക്ക് ശബ്ദം നൽകിയിട്ടുണ്ട്. യുഎസ് ആസ്ഥാനമായുള്ള സോഫ്റ്റ്വെയർ എഞ്ചിനീയറായി ജോലി ചെയ്യുന്ന ജയശ്രീയുടെ സഹോദരൻ ശ്യാം രാധാകൃഷ്ണനെ ആണ് കനിഹ 2008 ജൂൺ 15 ന് വിവാഹം കഴിച്ചത്. ഇരുവർക്കും സായി ഋഷി എന്നൊരു മകൻ കൂടി ഉണ്ട്. തുടർന്ന് സിനിമയിൽ നിന്നും വിട്ടു നിന്നിരുന്ന താരം യൂ എസിൽ സ്ഥിര താമസമാക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് ചുരുങ്ങിയ കാലങ്ങൾക്ക് ശേഷം ചെന്നൈയിലേക്ക് തിരികെ വരുകയും വീണ്ടും സിനിമയിലേക്ക് മടങ്ങി വരുകയും ചെയ്തിരുന്നു.
ജീവിതം എങ്ങിനെയാണോ വരുന്നത് അങ്ങനെ തന്നെ മുന്നോട്ട് പോവുക എന്ന് കരുതുന്ന ആളാണ് ഞാന്‍. സിനിമയിലേക്ക് വരും എന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. നാല് വര്‍ഷം മുന്‍പ് എന്റെ ആഗ്രഹം ഒരു എഞ്ചിനിയര്‍ ആവണം എന്നായിരുന്നു. ഞാന്‍ എന്റെ ആഗ്രഹം സഫലീകരിച്ചു. ഇപ്പോള്‍ ഞാന്‍ സിനിമയില്‍ എത്തി. ഇനി എന്റെ ആഗ്രഹം നല്ല സിനിമകളുടെ ഭാഗമാവുക എന്നാണ്. ഇന്റസ്ട്രിയില്‍ നിന്ന് പുറത്ത് പോയാലും ആളുകള്‍ എന്നെ ഓര്‍ക്കണം.പഴശ്ശിരാജ പോലൊരു സിനിമയില്‍ എനിക്ക് ഭാഗമാവാന്‍ കഴിഞ്ഞു. വര്‍ഷങ്ങള്‍ കഴിഞ്ഞാലും ആളുകളുടെ മനസ്സില്‍ ആ സിനിമയും കഥാപാത്രങ്ങളും ഉണ്ടാവും. വടക്കന്‍ വീരഗാഥ എന്ന ചിത്രത്തെ കുറിച്ച് ഇപ്പോഴും ആളുകള്‍ എങ്ങിനെയാണോ സംസാരിക്കുന്നത് അത് പോലെ പഴശ്ശിരാജയെ കുറിച്ചും പറയും. എനിക്ക് ആളുകളുടെ ഹൃദയമാണ് വേണ്ടത് എന്നും താരം ഒരുവേള തുറന്ന് പറഞ്ഞതും എല്ലാം തന്നെ ശ്രദ്ധ നേടിയവയായിരുന്നു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം പങ്കുവയ്ക്കാറുള്ള വിശേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുണ്ട് . താരത്തിന്റെ ഗ്ലാമറേസ് ചിത്രങ്ങളും വർക്ക് ഔട്ട് ചിത്രങ്ങളും എല്ലാം തന്നെ ആരാധകർ ഏറ്റെടുക്കുകയും ചെയ്തു.