മലയാള സിനിമയിലുള്ള ചുരുക്കം ചില വനിതാ ഹാസ്യതാരങ്ങളില്‍ പ്രമുഖയാണ് നടി ബിന്ദു പണിക്കര്‍. സ്വഭാവനടിയായി ഗൗരവമുള്ള കഥാപാത്രങ്ങളെയും താരം അവതരിപ്പിച്ച് ശ്രദ്ധേയയായിട്ടുണ്ട്. നടന്‍ സായ് കുമാറിനെ വിവാഹം കഴിച്ച് മകളുമൊത്ത് കഴിയുന്ന ബിന്ദു പണിക്കര്‍ ഇപ്പോഴും സിനിമയില്‍ സജീവമാണ്.്ബന്ദുവിന്റെ മകള്‍ കല്യാണി എന്നു വിളിക്കുന്ന അരുന്ധതിയുടെ ഡാൻസ് വീഡിയോ എല്ലാം താനാണ് സമൂഹമാധ്യമങ്ങൾ ഇതിനോടകം തന്നെ ഏറ്റെടുത്തിരുന്നു. എന്നാൽ ഇപ്പോൾ താരപുത്രിയുടെ പുതിയ ചിത്രമാണ് സമൂഹമാധ്യമങ്ങളി ശ്രദ്ധ നേടുന്നത്.
എൻ്റെ തൊട്ടടുത്ത്, നീ ആ ഇടം നേടിയെടുത്തു, എന്ന ക്യാപ്ഷ്യനോടെ കല്യാണി പങ്കുവച്ച ചിത്രം ഇതിനകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറി. കല്യാണി അടുത്തിടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടും രംഗത്ത് എത്തിയിരുന്നു. സാരിലുക്കിലുള്ള ചിത്രങ്ങൾ അതിവേഗമാണ് വൈറലായതും. ഡാന്‍സില്‍ സജീവയായ താരം തന്റെ ചിത്രങ്ങളും വീഡിയോകളും ഒക്കെ പങ്കുവച്ച് എത്താറുണ്ട്. നിരവധി ആരാധകരാണ് കല്യാണിക്ക് ഉളളത്. അടുത്തിടെയായിരുന്നു കല്യാണിയുടെ ബ്രൈഡല്‍ ലുക്കിലെ ചിത്രങ്ങള്‍ വൈറലായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ കല്യാണിക്ക് മികച്ച സ്വീകാര്യതയും പിന്തുണയുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ടിക് ടോകിനും ഡാന്‍സിനും അപ്പുറത്ത് ബിസിനസ് രംഗത്തും സജീവമാണ് ഈ താരപുത്രി. 20 വയസ്സുകാരിയായ കല്യാണിയുടെ സംരംഭമാണ് ലഷ് ബൈ കല്യാണി.
ബിന്ദു പണിക്കറുടെ ആദ്യ വിവാഹത്തിലെ മകളാണ് അരുന്ധതി. അരുന്ധതിയുടെ അച്ഛന്‍ 2003ലാണ് മരണപ്പെടുന്നത്. 2009ലായിരുന്നു സായ് കുമാറും ബിന്ദുപണിക്കറും വിവാഹിതരായത്. 2019 ഏപ്രിൽ 10 നാണു ഇരുവരും വിവാഹിതരായത്. സായികുമാറിന്റെ ആദ്യ വിവാഹവും ദാമ്പത്യവുമെല്ലാം ഒരു വിവാഹമോചന കേസിലൂടെയാണ് അവസാനിച്ചതും.