നടി ബിന്ദു പണിക്കരുടെ സഹോദരൻ വാഹനാപകടത്തിൽ മരിച്ചു

Malayalilife
നടി ബിന്ദു പണിക്കരുടെ സഹോദരൻ വാഹനാപകടത്തിൽ മരിച്ചു

ലയാളി പ്രേക്ഷകരുടെ പ്രിയ  താരം ബിന്ദു പണിക്കരുടെയും ആർട്ടിസ്റ്റ് അജയന്റെയും സഹോദരൻ എം ബാബുരാജ് വാഹനാപകടത്തിൽ മരണപെട്ടു.  അജ്ഞാത വാഹനം ബൈക്കിൽ സഞ്ചരിക്കവേ  പരിക്കേറ്റ് ചികിത്സയിലായിരുന്നു കൊച്ചിൻ പോർട്ട് ട്രസ്റ്റ് ജീവനക്കാരനാണ് ബാബു രാജ്. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് അപകടം സംഭവിച്ചത്.

രാത്രി ജോലി കഴിഞ്ഞ് മടങ്ങുമ്പോഴാണ് വരാപ്പുഴ പാലത്തിൽ വച്ച്‌ ബാബുരാജിനെ അജ്ഞാത വാഹനം ഇടിച്ചിട്ടത്. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ ബാബുരാജിനെ പിന്നാലെ വന്ന കുടുംബം ചേരാനല്ലൂർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെ രാവിലെ മരിച്ചു. പോർട്ട് ട്രസ്റ്റ് ജീവനക്കാരനായിരുന്ന വടകര ദാമോദരന്റെയും നീനാമ്മയുടെയും മകനാണ്. 

കൊച്ചി തുറമുഖ തൊഴിലാളി യൂണിയൻ(സി.പി.എസ്.എ) ഓർഗനൈസിംഗ് സെക്രട്ടറിയും എച്ച്.എം.എസ്. മുൻ ജില്ലാ പ്രസിഡന്റുമാണ്. ഭാര്യ: സ്മിത പി. നായർ (സംഗീതാദ്ധ്യാപിക, കോട്ടയം കുമ്മനം കുറുപ്പന്തറ കുടുംബാംഗം). മകൻ: ശബരീനാഥ്. സംസ്‌ക്കാരം ഇന്ന് ചേരാനല്ലൂർ വിഷ്ണുപുരം ശ്മശാനത്തിൽ.

Actress bindhu panicker brother passed away

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES