ആട്, സക്കറിയയുടെ ഗര്‍ഭിണികള്‍ തുടങ്ങിയ ചിത്രങ്ങളിലെ മികച്ച വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് സാന്ദ്ര തോമസ്. നടി എന്നതിലുപരി നിര്‍മ്മാതാവും നിര്‍മാണ കമ്പനിയായ ഫ്രൈഡേ ഫിലിം ഹൗസിന്റെ സഹസ്ഥാപകയുമാണ് സാന്ദ്ര. 2018 ഏപ്രിലിലാണ് സാന്ദ്ര ഇരട്ടിക്കുട്ടികളുടെ അമ്മയായത്. ഫെയ്സ് ബുക്കിലൂടെ സാന്ദ്ര തന്നെയാണ് ആ സന്തോഷ വിവരം ആരാധകരുമായി പങ്കുവച്ചത്. അമ്മയായ ശേഷം സിനിമാ ജീവിതത്തില്‍ നിന്നും ഇടവേളയെടുത്ത സാന്ദ്ര ഇപ്പോള്‍ തന്റെ പൊന്നോമനകളുടെ അതിസുന്ദരമായ ഒരു വീഡിയോ ആണ് പങ്കുവച്ചിരിക്കുന്നത്. തന്റെ ഇരട്ട കുഞ്ഞുങ്ങളായ ക്യാറ്റലിന്റെയും കെന്‍ഡലിന്റെയും മാമോദീസാ ചടങ്ങിന്റെ ദൃശ്യങ്ങളാണ് സാന്ദ്ര പങ്കുവച്ചിരിക്കുന്നത്.
ഇരട്ട പെണ്‍കുഞ്ഞുങ്ങളാണ് സാന്ദ്രയ്ക്ക്. വെള്ള തീം കളറാക്കിയെടുത്ത മാമോദീസ വീഡിയോ ഇപ്പോള്‍ വൈറലാകുകയാണ്. മരത്തില്‍ സുന്ദരമായി കെട്ടിയ ഒരുതൊട്ടിലും അതില്‍ മാലാഖയുടെ വേഷത്തില്‍ കിടക്കുന്ന രണ്ടു കുഞ്ഞോമനകളെയും കാട്ടിയാണ് വീഡിയോ തുടങ്ങുന്നത്.. മാലാഖയെപോല അണിയിച്ചൊരുക്കിയ മറ്റു കുട്ടികളുമുണ്ട്. വെളുത്ത തീം ആയതിനാല്‍ തന്നെ വെള്ള വസ്ത്രങ്ങളണിഞ്ഞാണ് എല്ലാവരും എത്തിയത്. അലങ്കാരങ്ങളിലുമൊക്കെ വെള്ള തന്നെയാണ് മുന്നില്‍. മാമോദാസ ചടങ്ങും ദൃശ്യങ്ങളിലുണ്ട്. പളളിയിലെ മാമോദീസ ചടങ്ങുകള്‍ക്കു ശേഷമുളള വിരുന്നില്‍ സിനിമയില്‍ നിന്നും രമേശ് പിഷാരടി ഉള്‍പ്പെടെ നിരവധി താരങ്ങള്‍ പങ്കെടുത്തിരുന്നു. ഓമനക്കുഞ്ഞുങ്ങളുടെ കുസൃതികളും അവരുടെ മാമോദീസച്ചടങ്ങ് അവിസ്മരണീയമാക്കാന്‍ അവരോടൊപ്പം സന്തോഷം പങ്കിടുന്ന ബന്ധുക്കളും സുഹൃത്തുക്കളുമാണ് വിഡിയോയിലുണ്ട്.
ആമേന്‍, സക്കറിയയുടെ ഗര്‍ഭിണികള്‍ എന്നീ ചിത്രങ്ങളില്‍ മികച്ച വേഷങ്ങള്‍ അവതരിപ്പിച്ച സാന്ദ്ര 2016ലാണ് വിവാഹിതയായത്. ബിസിനസ്സ്മാന്‍ ആയ വില്‍സണ്‍ ജോണ്‍ ആണ് സാന്ദ്രയുടെ ഭര്‍ത്താവ്. വളരെ കുറഞ്ഞ സമയം കൊണ്ടാണ് നടിയായും നിര്‍മാതാവായും മലയാള സിനിമയില്‍ സാന്ദ്ര ചുവടുറപ്പിച്ചത്്. 2018 ഏപ്രില്‍ മൂന്നിനാണ് തങ്ങള്‍ ഇരട്ടകുട്ടികളുടെ മാതാപിതാക്കളായ വാര്‍ത്ത സാന്ദ്ര ആരാധകരുമായി പങ്കുവച്ചത്. ദൈവത്തിനോട് പ്രാര്‍ത്ഥിച്ചത് ഒന്നിന് വേണ്ടിയാണ് എന്നാല്‍ ഇരട്ടി സന്തോഷം ലഭിച്ചിരിക്കുന്നുവെന്നാണ് സാന്ദ്ര കുറിച്ചത്. അമ്മയായതിനു ശേഷം തനിക്ക് വ്യക്തിപരമായി മാറ്റം വന്നിട്ടില്ലെന്നും എന്നാല്‍ താത്പര്യങ്ങളും മുന്‍ഗണനകളും ഇഷ്ടങ്ങളുമൊക്ക മാറിയെന്നും ഒരു അഭിമുഖത്തില്‍ സാന്ദ്ര വ്യക്തമാക്കിയിരുന്നു. സിനിമയിലേക്ക് വീണ്ടുമില്ലേ എന്ന ചോദ്യത്തിന് സിനിമ ഇപ്പോഴും മനസ്സിലുണ്ടെന്നും എന്നാല്‍ പൊടിക്കുഞ്ഞുങ്ങളെ വിട്ടിട്ട് സിനിമയിലേക്ക് വരാന്‍ മനസ്സ് അനുവദിക്കുന്നില്ലെന്നും സാന്ദ്ര പറഞ്ഞിരുന്നു. ചെയ്യുന്ന എന്തുകാര്യത്തിലംും നൂറു ശതമാനം ആത്മാര്‍ത്ഥ കാണിക്കുന്ന സ്വഭാവമാണ് തനിക്കെന്നും. ഇപ്പോള്‍ മക്കളുടെ കാര്യത്തിലാണ് താന്‍ നൂറുശതമാനം ആത്മാര്‍ത്ഥ കാണിക്കുന്നതെന്നും സാന്ദ്ര വ്യക്തമാക്കിയിരുന്നു. ആമേന്‍ , സക്കറിയായുടെ ഗര്‍ഭിണികള്‍, ആട് ഒരു ഭീകര ജീവിയല്ല തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ സാന്ദ്ര ഫിലിപ്‌സ് ആന്‍ഡ് ദ് മങ്കിപെന്‍, ഫ്രൈഡേ, സക്കറിയയുടെ ഗര്‍ഭിണികള്‍, പെരുച്ചാഴി തുടങ്ങി നിരവധി ചിത്രങ്ങള്‍ നിര്‍മിക്കുകയും ചെയ്തിട്ടുണ്ട്.