സമൂഹമാധ്യമങ്ങളിൽ ഒന്നാകെ ദിലീപും കുടുംബവും ഒന്നിച്ചുള്ള വനിത മാഗസിന്റെ കവര്‍ പേജ് ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ചിത്രത്തില്‍ ഒരേ നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ച് ചിരിച്ച് നില്ക്കുന്ന കാവ്യയേയും മീനാക്ഷിയേയുമാണ് കാണുന്നത്. ചിത്രത്തിലെ മുഖ്യ ആകര്‍ഷണം എന്ന് പറയുന്നത് കൈകൊട്ടി ചിരിച്ച് നില്ക്കുന്ന മഹാലക്ഷ്മിയാണ്. എന്നാൽ ഇപ്പോൾ നടിയും നിര്‍മ്മാതാവുമായ സാന്ദ്ര തോമസ് മാമാട്ടി എന്ന കുഞ്ഞിനെ മാത്രമാണ് തനിക്ക് ഈ ചിത്രത്തില്‍ കാണാനാവുന്നുള്ളൂ എന്നാണ് പറയുന്നത്. ദിലീപിന്റെ കുടുംബത്തിന് എതിരെ വന്ന വിമര്‍ശനങ്ങളോട് പ്രതികരിച്ചാണ് സാന്ദ്ര ഫെയ്സ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചിരിക്കുന്നത.
സാന്ദ്ര തോമസിന്റെ കുറിപ്പ്:
‘മാമാട്ടി’ ആ പേര് പോലെ തന്നെ ഓമനത്തമുള്ളൊരു കുട്ടി. ഇവിടെ എനിക്ക് ആ കുഞ്ഞിനെ മാത്രമേ കാണാന്‍ പറ്റുന്നൊള്ളു. ആ കുഞ്ഞിന്റെ കണ്ണുകളിലെ പ്രതീക്ഷകള്‍ മാത്രമേ കാണാന്‍ പറ്റുന്നുള്ളു.
എല്ലാവരെയും സ്നേഹിക്കാനും അറിയാനും തുളുമ്പുന്ന ഒരു മനസ്സ് മാത്രമേ കാണാന്‍ പറ്റുന്നുള്ളു. ജന്മം കൊണ്ട് ഇരയാക്കപ്പെട്ടവള്‍. മനുഷ്യത്വം അത് എല്ലാവരും ഒരുപോലെ അറിഹിക്കുന്നു. ‘നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ അവളെ കല്ലെറിയട്ടെ ‘