Latest News

എല്ലാം ഒന്നില്‍ നിന്നും തുടങ്ങുന്നു; കുടുംബത്തോടൊപ്പം പുതിയ സന്തോഷം പങ്കുവച്ച് സാന്ദ്ര തോമസ്

Malayalilife
എല്ലാം ഒന്നില്‍ നിന്നും തുടങ്ങുന്നു; കുടുംബത്തോടൊപ്പം പുതിയ സന്തോഷം പങ്കുവച്ച് സാന്ദ്ര തോമസ്

ട്, സക്കറിയയുടെ ഗര്‍ഭിണികള്‍ തുടങ്ങിയ ചിത്രങ്ങളിലെ മികച്ച വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് സാന്ദ്ര തോമസ്. നടി എന്നതിലുപരി നിര്‍മ്മാതാവും നിര്‍മാണ കമ്പനിയായ ഫ്രൈഡേ ഫിലിം ഹൗസിന്റെ സഹസ്ഥാപകയുമാണ് സാന്ദ്ര. പിന്നീട് സക്കറിയായുടെ ഗർഭിണികൾ, മങ്കിപെൻ എന്നിവ നിർമ്മിച്ചു.  സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ താരവും സജീവമാണ്. എന്നാൽ ഇപ്പോൾ സാന്ദ്ര വീണ്ടും സിനിമ മേഖലയിലേക്ക് മടങ്ങി വരുന്നു എന്നുള്ള വാർത്തയാണ് പുറത്ത് വരുന്നത്. 

ഇക്കുറി സാന്ദ്രയുടെ പൊന്നോമന മക്കളായ തങ്ക കൊലുസ്സുമാരും ഒപ്പമുണ്ട്.  ഈ സന്തോഷ വര്‍ത്ത  സാന്ദ്ര തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.'നല്ല നിലാവുള്ള രാത്രി' ആരംഭിക്കുന്നു. പത്തു വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ഇതുപോലൊരു കൂട്ടുകെട്ടില്‍ നിന്നും ഉണ്ടായതാണ് എന്റെ ആദ്യ സിനിമയായ 'ഫ്രൈഡേ'. പത്തു വര്‍ഷങ്ങള്‍ക്കിപ്പുറം എല്ലാം ഒന്നില്‍ നിന്നും തുടങ്ങുന്നു. കൂടെ ഉണ്ടാവണം' എന്നുമാണ് താരം കുറിച്ചത്.  അതേസമയം ചിത്രത്തിൽ പുതിയ താരങ്ങൾ ഉണ്ടാകുമെന്നും ചിത്രം ഒരു ത്രില്ലർ വിഭാഗം കൂടിയാണ് എന്നും സാന്ദ്ര ഹാഷ്ടാഗിലുടെ വെളിപ്പെടുത്തിയിരിക്കുകയാണ്.

അതേസമയം ഫ്രൈഡേ ഫിലിം ഹൗസിന്റെ പേരിൽ വിജയ് ബാബു താരത്തെ മർദിച്ചു എന്നും വാർത്തകൾ പുറത്ത് വന്നിരുന്നു.ഫ്രൈഡേ ഫിലിംസിലുള്ള തന്റെ ഷെയര്‍ ചോദിച്ചതാണ് സാന്ദ്രയുമായി വിജയ് തോമസ് ഉടക്കാനുള്ള കാരണം എന്നും ഗോസിപ്പുകൾ വരെ പ്രചരിച്ചിരുന്നു.  

Sandra thomas come back to cinema industry

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക