Latest News

ഗോള്‍ഡന്‍ സാരിയിലും പച്ച മരതകകല്ല് ആഭരണങ്ങളിലും സുന്ദരിയായി ഐശ്വര്യ ലക്ഷ്മി..!

Malayalilife
ഗോള്‍ഡന്‍ സാരിയിലും  പച്ച മരതകകല്ല് ആഭരണങ്ങളിലും സുന്ദരിയായി ഐശ്വര്യ ലക്ഷ്മി..!

നാല് സിനിമകളില്‍ മാത്രമേ ഐശ്വര്യ അഭിനയിച്ചിട്ടുള്ളു. എങ്കിലും അഭിനയിച്ച എല്ലാ സിനിമകളും സൂപ്പര്‍ ഹിറ്റാക്കിയ സുന്ദരിയാണ് ഐശ്വര്യ ലക്ഷ്മി.നിവിന്‍ പോളി നായകനായെത്തിയ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെയായിരുന്നു ഐശ്വര്യ ലക്ഷ്മി നായികയായി അരങ്ങേറ്റം നടത്തിയത്. ചിത്രത്തില്‍ മുഴുനീള കഥാപാത്രം ആയിരുന്നില്ലെങ്കിലും ഐശ്വര്യ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നാട് ടോവിനോയുടെ നായികയായി എത്തിയ മായനദിയിലെ പ്രകടനം കൊണ്ട് മലയാളികളുടെ ഹൃദയം കീഴടക്കിയ നടിയിപ്പോള്‍ കൈനിറയെ ചിത്രങ്ങളുമായി തിരക്കിലായതിനൊപ്പം തന്നെ പുരസ്‌കാരത്തിളക്കത്തിലുമാണ്. അടുത്തിടെ നടിയെ തേടി മൂന്ന് അംഗീകാരങ്ങള്‍ ആണ് എത്തിയത്.
ഏഷ്യാവിഷന്‍ പുരസ്‌കാരവും സിനിമ പാരഡിസ്‌കോ ക്ലബ്ബ് സംഘടിപ്പിച്ച പുരസ്‌കാരവുമെല്ലാം സ്വന്തമാക്കിയ നടിയെ തേടി ഏറ്റവും ഒടുവിലായി കൊച്ചി ടൈംസ് മോസ്റ്റ് ഡിസയറബിള്‍ വുമണ്‍ പുരസ്‌കാരവും എത്തുകയാണ്.കൊച്ചി ടൈംസ് ഈ വര്‍ഷത്തെ മോസ്റ്റ് ഡിസയറബിള്‍ വുമണ്‍സ് പട്ടിക പുറത്തിറക്കിയപ്പോള്‍ ഒന്നാം സ്ഥാനം കൈയടക്കിയത് ഐശ്വര്യയാണ്.

ഇതിനിടെ സോഷ്യല്‍മീഡിയയിലും ചര്‍ച്ച ഐശ്വര്യ തന്നെയാണ്. താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഗോള്‍ഡന്‍ നിറത്തിലുള്ള സാരിയ്‌ക്കൊപ്പം ബെല്‍ സ്ലീവ് ബ്ലൗസും കോമ്പോ ആയുള്ള ലുക്കില്‍ ഐശ്വര്യ ആരാധക ഹൃദയങ്ങള്‍ വീണ്ടും കീഴടക്കുകയാണ്. മരിയ ടിയ മരിയയുടെ ഡിസൈനര്‍ സാരിയ്‌ക്കൊപ്പം ഒട്ടും രാജകീയ പ്രൗഢിയില്ലാത്ത മെറ്റീരിയലാണ് ഐശ്വര്യ ബ്ലൗസിനായി തെരഞ്ഞെടുത്തിട്ടുള്ളത്. മരതകക്കല്ലു പിടിപ്പിച്ച ആഢംബര മാലയും ചെറിയ ഒരു കമ്മലും മാത്രമാണ് ഐശ്വര്യ ആഭരണമായി ഉപയോഗിച്ചിട്ടുള്ളത്. അടുത്തിടെ നടി വനിതാ ഫിലിം അവാര്‍ഡിന് എത്തിയതും പട്ട് സാരി അണഞ്ഞായിരുന്നു. കടും പച്ച നിറത്തിലുള്ള സാരിയ്‌ക്കൊപ്പം സ്ലീവ് ലെസ് ബ്ലൗസും ഹെവി മാലയും മാത്രമായിരുന്നു ഐശ്വര്യയുടെ വേഷം. ഈ വേഷത്തിലെത്തിയ ഐശ്വര്യ തന്നെയായിരുന്നു അവാര്‍ഡ് നിശയിലെ പ്രധാന ആകര്‍ഷണം. തന്റെ ഡ്രെസ്സിങ് മോഡല്‍ ഐക്കണായി കാണുന്നത് തെന്നിന്ത്യന്‍ താരറാണിയായ നയന്‍ താരയെ ആണെന്നും ഐശ്വര്യ അന്ന് വ്യക്തമാക്കിയിരുന്നു

അടുത്തിടെ ദുബായില്‍ നടന്ന ഏഷ്യാവിഷന്‍ അവാര്‍ഡ് ചടങ്ങിലെത്തിയ നടിയുടെ ഗ്ലാമറസ് വേഷവും ചര്‍ച്ചയായിരുന്നു.ഒരുപാട് പേര്‍ നടിയുടെ ലുക്കിനെ പ്രശംസിച്ചും വിമര്‍ശിച്ചും രംഗത്തെത്തി.ഞങ്ങളുടെ ഐഷു ഇങ്ങനെയല്ലെന്നും ഇത്തരം വേഷങ്ങളില്‍ കാണാന്‍ ഇഷ്ടമല്ലെന്നുമായിരുന്നു കൂടുതല്‍ കമന്റുകള്‍. ഐശ്വര്യയ്ക്ക് ബോളിവുഡിലും അഭിനയിക്കാം എന്നു തെളിയിക്കുന്നതാണ് ഈ ചിത്രങ്ങളെന്നായിരുന്നു മറ്റുചിലരുടെ അഭിപ്രായം. തന്റെ ഇന്‍സ്റ്റഗ്രാം പേജിലായിരുന്നു നടി ചിത്രങ്ങള്‍ പങ്കുവച്ചത്.കഴിഞ്ഞ വര്‍ഷം ഫഹദ് ഫാസിലിനൊപ്പമെത്തിയ വരത്തനിലെ ഐശ്വര്യയുടെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഈ വര്‍ഷം ' വിജയ് സൂപ്പറും പൗര്‍ണമിയും' എന്ന ചിത്രമാണ് ഐശ്വര്യയുടേതായി പുറത്തിറങ്ങിയിട്ടുള്ളത്. ഇതു മികച്ച വിജയമാണ് നേടിയത്. കാളിദാസ് നായകനായെത്തുന്ന അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവാണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന ഐശ്വര്യ ചിത്രം. എന്തായാലും മലയാള സിനിമയുടെ പുതിയ താരോദയമാണ് നടി ഐശ്വര്യ ലക്ഷ്മിയെ എല്ലാവരും വിശേഷിപ്പിക്കുന്നത്.

Actress Aishwarya lekshmi photos trending photos

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES