സിനിമാമേഖലയില്‍ കൊറോണക്കാലം എന്ന കല്യാണക്കാലമാണ്. ഈ സമയത്ത് നിരവധി വിവാഹങ്ങളായിരുന്നു നടന്നിരുന്നത്. അങ്ങനെ അടുത്തിടെ നടന്ന ഒരു താരവിവാഹമായിരുന്നു നടി റോഷ്‌ന ആന്‍ റോയിയുടെയും നടനും തിരക്കഥാകൃത്തുമായ കിച്ചു ടെല്ലാസിന്റെയും. നീണ്ട നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടെയും വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.വിവാഹ വാര്‍ത്ത റോഷ്ന തന്നെയാണ് പങ്കുവെച്ചത്. എന്നാൽ ഇപ്പോൾ വിവാഹ ചടങ്ങിനിടയിലെ നൃത്ത വീഡിയോഎയുമായി എതിരിക്കുകയാണ് റോഷ്‌ന. സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ ഏറെ ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്. കിച്ചുവിനും റോഷ്‌നയ്ക്കുമൊപ്പം അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലെ പാട്ടിനൊപ്പം ആ സിനിമയിലെ അഭിനേതാക്കളെല്ലാം ചേർന്നാണ് ചുവടുവെച്ചത്.
ഇരുവര്‍ക്കും വിവാഹാശംസകള്‍ അറിയിച്ചുകൊണ്ട് നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. സെപ്റ്റംബര്‍ അവസാനമാണ് റോഷ്നയുടേയും കിച്ചുവിന്റേയും വിവാഹനിശ്ചയം കഴിയുന്നത്. മലപ്പുറം പെരുന്തല്‍മണ്ണ ഫാത്തിമാ മാതാ പളളിയില്‍ വച്ചാണ് ചടങ്ങ് നടന്നത്.
ഒമര്‍ ലുലു സംവിധാനം ചെയ്ത അടാര്‍ ലൗവിലൂടെ ശ്രദ്ധേയയായ താരമാണ് റോഷ്ന. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ, സുല്‍, ധമാക്ക എന്നിവയാണ് റോഷ്നയുടെ മറ്റ് സിനിമകള്‍. അങ്കമാലി ഡയറീസ്, തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ നടനാണ് കിച്ചു. ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന അജഗജാന്തരം സിനിമയുടെ തിരക്കഥാകൃത്ത് കൂടിയാണ് കിച്ചു.