നടി റോഷ്ന ആൻ റോയിയും നടനും തിരക്കഥാകൃത്തുമായ കിച്ചു ടെല്ലാസും വിവാഹിതരാകുന്നു എന്നുള്ള വാർത്തകളായിരുന്നു കഴിഞ്ഞ കുറച്ച് നാളുകളായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ഇരുവരുടെയും വിവാഹ നിശ്ചയം നടന്നിരിക്കുകയാണ്. ഇരുവരും വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത് ദീർഘനാളത്തെ പ്രണയത്തിന് ഒടുവിലാണ്. സമുഹമാധ്യമങ്ങളിലൂടെ വിവാഹ നിശ്ചയത്തിന് ചിത്രങ്ങൾ പുറത്ത് വന്നിരിക്കുന്നത്.
മലയാള സിനിമയില്‍ ഒരു താരദമ്പതികള്‍ കൂടിയാണ് ഇനി ഉണ്ടാകാൻ പോകുന്നത്. നടി റോഷ്ന ആൻ റോയിയും നടനും തിരക്കഥാകൃത്തുമായ കിച്ചു ടെല്ലാസിന്റെ വിവാഹ നിശ്ചമാണ് ഇന്ന് നടന്നിരിക്കുന്നത്. ഇരുവരുടേതും പ്രണയവിവാഹമാണ്. വർഷങ്ങൾ നീണ്ടുനിന്ന സൗഹൃദത്തിനും പ്രണയത്തിനും ശേഷമാണ് ഇവരുടെ വിവാഹം നടക്കാൻ പോകുന്നത്. റോഷ്ന ഒമർ ലുലു സംവിധാനം ചെയ്ത അടാർ ലൗവിലൂടെ ശ്രദ്ധേയയായഒരു കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തിരുന്നു. പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, സുൽ, ധമാക്ക എന്നിവയാണ് റോഷ്ന അഭിനയിച്ച മറ്റ് സിനിമകൾ.
പ്രേക്ഷകർക്ക് പ്രിയങ്കരനായ നടൻ കിച്ചു അങ്കമാലി ഡയറീസ്, തണ്ണീർ മത്തൻ ദിനങ്ങൾ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ കഥാപാത്രണങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. പോത്ത് വർക്കി എന്ന കഥാപാത്രമായാണ് താരം അങ്കമാലി ഡയറീസിൽ എത്തിയത്. ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന അജഗജാന്തരം സിനിമയുടെ തിരക്കഥാകൃത്ത് കൂടിയാണ് കിച്ചു.