Latest News

സ്വന്തമായി ഒരു വീടെന്ന സ്വപ്‌നം സാക്ഷാത്കരിച്ച് നടി ആശാ ശരത്ത്; ചടങ്ങില്‍ അപ്രതീക്ഷിത അതിഥിയായി എത്തിയ മമ്മൂക്കയ്ക്ക് നന്ദി പറഞ്ഞ് താരം

Malayalilife
topbanner
 സ്വന്തമായി ഒരു വീടെന്ന സ്വപ്‌നം സാക്ഷാത്കരിച്ച് നടി ആശാ ശരത്ത്; ചടങ്ങില്‍ അപ്രതീക്ഷിത അതിഥിയായി എത്തിയ മമ്മൂക്കയ്ക്ക് നന്ദി പറഞ്ഞ് താരം

ഒരു വീട് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമായതിന്റെ സന്തോഷത്തിലാണ് നടി ആശ ശരത്തും കുടുംബവും. ആശ ശരത്തിന്റെ പുതിയ വീട് 'ബാലഗോകുല'ത്തിന്റെ ഗൃഹപ്രവേശമായിരുന്നു ദിവസങ്ങള്‍ക്ക് മുമ്പ്. ഇപ്പോഴാണ് ചിത്രങ്ങള്‍ ആശാശരത്ത് പങ്കുവച്ചത്. ഗൃഹപ്രവേശത്തിന് ആശ ശരത്തിന്റെ ഞെട്ടിച്ചിരിക്കുന്നത് മെഗാസ്റ്റാര്‍ മമ്മൂക്കയാണ്. മമ്മൂക്കയോടൊപ്പം വര്‍ഷം, പുളളിക്കാരന്‍ സ്റ്റാറാ തുടങ്ങിയ ചിത്രങ്ങളില്‍ നായികയായി അഭിനയിച്ചപ്പോഴും ഭാവിയില്‍ ഇത്തരത്തിലൊരു സര്‍പ്രൈസ് നല്‍കി  മമ്മൂക്ക തന്നെ ഞെട്ടിക്കുമെന്ന് ആശ കരുതിയിരിക്കില്ല. ഭര്‍ത്താവിനും മക്കളോടും മറ്റു കുടുംബാംഗങ്ങളോടുമൊപ്പം ചടങ്ങ് ആഘോഷിക്കുന്നതിനിടെ മെഗാസ്റ്റാര്‍ മമ്മൂക്കയുടെ അപ്രതീക്ഷിതമായ കടന്നു വരവാണ് താരത്തെ ഞെട്ടിച്ചത്. ഇതിനെക്കാള്‍ വലിയ സമ്മാനം മമ്മൂട്ടിക്ക് കൊടുക്കാനാവില്ലെന്നാണ് ഇപ്പോള്‍ കമന്റുകല്‍ നിറയുന്നത്.

അപ്രതീക്ഷിതമായി മമ്മൂട്ടി എത്തിയപ്പോള്‍ വീട് ആഘോഷത്താല്‍ നിറയുകയായിരുന്നു. മമ്മൂക്കയുടെ വരവ് തങ്ങള്‍ക്ക് ഇരട്ടി മധുരം നല്‍കിയെന്നാണ് ആശ പറയുന്നത്. ചടങ്ങിന്റെ ചിത്രങ്ങളും വിശേഷങ്ങളും ആശ തന്നെ സോഷ്യല്‍മീഡിയയില്‍ കുറിച്ചിട്ടുണ്ട്.'ബാലഗോകുലം'. സ്വപ്നം യാഥാര്‍ത്ഥ്യമായപ്പോള്‍. ഒരു സ്വപ്നസാഫല്യം എന്നൊക്കെ പറയുന്നത് പോലെ ഒരു വീട്. കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുത്ത ഗൃഹപ്രവേശത്തില്‍ യാദൃശ്ചികമായാണ് അതിഥിയായി മമ്മൂക്ക എത്തിയത്. ഇരട്ടിമധുരം എന്ന പോലെ. ഒരുപാട് നന്ദി മമ്മൂക്ക. അപ്രതീക്ഷിതമായ സര്‍പ്രൈസ് ശരിക്കും ഞങ്ങളെ സന്തോഷിപ്പിച്ചു.'- എന്നായിരുന്നു സംഭവത്തെ കുറിച്ച് ആശ ഫേസ്ബുക്കില്‍ കുറിച്ചത്. അടുപ്പമുളളവരുടെ  കാര്യങ്ങളില്‍ മമ്മൂക്ക നല്‍കുന്ന ശ്രദ്ധയെപറ്റിയും കരുതലിനെപ്പറ്റിയും സിനിമ മേഖലയില്‍ തന്നെ ശ്രദ്ധേയരായ താരങ്ങള്‍ക്ക് ജീവിത്തില്‍ മമ്മൂക്ക നല്‍കിയ ഉപദേശങ്ങളെപ്പറ്റിയുമൊക്ക പലപ്പോഴും പരും തുറന്നു പറഞ്ഞിട്ടുണ്ട്. 

Image may contain: 6 people, people smiling, people standing

പുറമേ അല്‍പം ദേഷ്യമുളള ആളാണെങ്കിലും ഉളളില്‍ നിറയെ സ്നേഹവും കരുതലുമുളള വ്യക്തിയാണ് മമ്മൂക്കയെന്ന് സഹപ്രവര്‍ത്തകര്‍ പറയാറുണ്ട്. മിനിസ്‌ക്രീനിലെ കുങ്കുമപ്പൂവ് എന്ന സീരിയിലൂടെയാണ് ആശ  ശ്രദ്ധേയയാകുന്നത്. പിന്നീട് വെളളിത്തിരയിലേക്ക് ചേക്കേറിയ നടി സൂപ്പര്‍ താരങ്ങളുടെ നായികയായി ഹിറ്റ് ചിത്രങ്ങളില്‍ തിളങ്ങി. മോഹന്‍ലാലിനൊപ്പമുളള ദൃശ്യം, വര്‍ഷം,അനുരാഗ കരിക്കിന്‍ വെളളം, മുന്തിരി വളളികള്‍ തളിര്‍ക്കുമ്പോള്‍, പാവാട തുടങ്ങിയ ഹിറ്റ് ചിത്രങ്ങളില്‍ മികച്ച കഥാപാത്രത്തെ ആശ അവതരിപ്പിച്ചിരുന്നു. മിനിസ്‌ക്രീനിലൂടെ ബിഗ്സ്‌ക്രീനിലെത്തിയ താരം തമിഴ്, തെലുങ്ക് ചിത്രങ്ങളുടെ ഭാഗമായിരുന്നു. മമ്മൂക്കയോടൊപ്പമുളള വര്‍ഷം എന്ന ചിത്രത്തിന് നിരവധി അവാര്‍ഡുകളും താരത്തിന് ലഭിച്ചിരുന്നു. അഭിനേത്രി എന്നതിലുതപരി നര്‍ത്തകിയാണ് ആശാശരത്ത്. ഭര്‍ത്താവ് ശരത്ത്, കീര്‍ത്തന, ഉത്തര എന്നീ രണ്ടു മക്കളും അടങ്ങുന്നതാണ് ആശയുടെ കുടുംബം. അപ്രതീക്ഷിതമായി മമ്മൂക്ക ചടങ്ങിനെത്തിയതിന്റെ ഞെട്ടലില്‍ ശരത്ത് മമ്മൂക്കയെ ആലിംഗനം ചെയ്ത് വീട്ടിലേക്ക് കൊണ്ടു പോകുന്ന ചിത്രങ്ങളും വീടിന്റെ ഒപ്പം കുടുംബാംഗങ്ങളുടെയും ചിത്രങ്ങളും ആശ ശരത്ത് സമൂഹ മാധ്യമങ്ങളില്‍ പങ്കു വച്ചിട്ടുണ്ട്. 

Image may contain: tree, house, sky and outdoor

Image may contain: 7 people, people smiling, people standing and indoor

Actress Asha sharth new house warming celebration mamooka suprises as guest

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES