അസ്ഥികൂടത്തിനൊപ്പം അന്‍സിബയുടെ ഫോട്ടോ ഷൂട്ട്; കമന്റുമായി ആരാധകർ

Malayalilife
topbanner
അസ്ഥികൂടത്തിനൊപ്പം അന്‍സിബയുടെ ഫോട്ടോ ഷൂട്ട്; കമന്റുമായി ആരാധകർ

ജിത്തു ജോസഫിന്റെ മോഹന്‍ലാല്‍ ചിത്രം ദൃശ്യത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് അന്‍സിബ. അഞ്ചു എന്ന കഥാപാത്രത്തിലൂടെയാണ് പ്രേക്ഷകർക്ക് താരം ഏറെ സുപരിചിതയത്. നടിയായും പാട്ടുകാരിയായും അവതാരികയായുമൊക്കെ  പ്രേക്ഷകര്‍ക്ക് ശ്രദ്ധേയയാണ് താരം.  2013ൽ ഗോപു ബാലാജി സംവിധാനം നിർവഹിച്ച പരംഗ്ജ്യോതി എന്ന തമിഴ് ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ് ചലച്ചിത്ര മേഖലയിലേക്ക് അൻസിബ പ്രവേശിക്കുന്നത്.

അതേസമയം  താരത്തിന്റെ പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. താരത്തിന്റെ രസകരമായ ഫോട്ടോഷൂട്ടാണ് ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.  ചിത്രത്തിൽ അസ്ഥികൂടത്തിനൊപ്പം ഇരിക്കുന്ന അൻസിബയാണ് കാണാൻ സാധിക്കുന്നത്. രസകരമായ കമന്റുകളുമായി ഫോട്ടോഷൂട്ട് കണ്ട്  ആരാധകരും രംഗത്ത് എത്തിയിട്ടുണ്ട്.

ദൃശ്യത്തിന്റെ ആദ്യ ഭഗത്തിന്റെ  വിജയത്തിനുശേഷം അൻസിബയെ  തേടി  നല്ല വേഷങ്ങൾ ലഭിക്കാൻ തുടങ്ങി, പിന്നീട് താരത്തിന്  തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. പാക്കാനും പോലെ ഇരുക്ക്, പന്തു, ഗുണ്ട, ലിറ്റിൽ സൂപ്പർമാൻ, ഷീ ടാക്സി, പരഞ്ജോതി, വിശ്വാസം തുടങ്ങി നിരവധി സിനിമകളാണ് അൻസിബയെ തേടി എത്തിയത്. സെബ്ര വരക്കൽ, ബദറുൽ മുനീർ ഹുസ്‌നുൽ ജമാൽ എന്നിവരാണ്  താരത്തിന്റെ വരാനിരിക്കുന്ന പ്രോജക്ടുകൾ. 

Actress Ansiba new photoshoot with skeleton

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES