Latest News

പഠിക്കാൻ മിടുക്കിയായിട്ടും ഫിസിക്സ് പരീക്ഷയ്ക്ക് ഒരിക്കൽ തോറ്റിട്ടുണ്ട്; കോപ്പിയടിച്ചതിന് ഒരിക്കൽ മാതാപിതാക്കളെ സ്കൂളിലേയ്ക്ക് വിളിപ്പിച്ചിട്ടുണ്ട്; മനസ്സ് തുറന്ന് നടി അഹാന കൃഷ്ണ

Malayalilife
topbanner
പഠിക്കാൻ മിടുക്കിയായിട്ടും ഫിസിക്സ് പരീക്ഷയ്ക്ക് ഒരിക്കൽ തോറ്റിട്ടുണ്ട്; കോപ്പിയടിച്ചതിന് ഒരിക്കൽ മാതാപിതാക്കളെ സ്കൂളിലേയ്ക്ക് വിളിപ്പിച്ചിട്ടുണ്ട്; മനസ്സ് തുറന്ന് നടി അഹാന കൃഷ്ണ

ലയാളത്തിന്റെ പ്രിയ താരകുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്റെത്. നാലു പെണ്‍മക്കളാണ് താരത്തിനുള്ളത്. മൂത്ത മകള്‍ അഹാന കൃഷ്ണ യുവനടിയായി ഉയര്‍ന്നുവരുന്ന താരമാണ്. ഇളയ മകള്‍ ഹന്‍സികയും ചേച്ചിക്കൊപ്പം ലൂക്ക എന്ന സിനിമയില്‍ വേഷമിട്ടിരുന്നു. മറ്റ് രണ്ടു മക്കളില്‍ മൂന്നാമത്തെ മകള്‍ ഇഷാനി സിനിമയില്‍ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. എന്നാൽ ഇപ്പോൾ അനിയത്തിമാരുമായി ഏറ്റവും അധികം വഴക്കുണ്ടാക്കുന്ന കാര്യം വെളിപ്പെടുത്തി കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ്. തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച ട്രൂ ഓർ ഫാൾസ് എന്ന വീഡിയോയിലൂടെയാണ് ഇക്കാര്യമാണ് അഹാന വെളിപ്പെടുത്തിയിരിക്കുന്നത്.

തന്ഡറെ കാര്യങ്ങൾ അടുക്കും ചിട്ടയോടെ ചെയ്യുന്ന ആളാണ് ഞാൻ. വീട്ടിൽ എല്ലാം അടുക്കും ചിട്ടയേടെ എല്ലാം ഒരുക്കി വയ്ക്കണം. ആ കാര്യത്തിൽ തനിക്ക് നിർബന്ധമാണ്. എന്നാൽ സഹോദരിമാർ അങ്ങനെയല്ല. അടുക്കും ചിട്ടയുമില്ലാതെ വലിച്ചിടുന്നത് തനിക്ക് ഇഷ്ടമല്ല. തങ്ങൾ തമ്മിൽ ഏറ്റവും കൂടുതൽ അടിയുണ്ടാക്കുന്നത് ഇക്കാര്യം കൊണ്ടാണ്. അതോടൊപ്പം തന്നെ  പരീക്ഷയ്ക്ക് ആദ്യമായി പരാജയപ്പെട്ടതിനെ കുറിച്ചും വെളിപ്പെടുത്തുന്നുണ്ട്. പഠിക്കാൻ മിടുക്കിയായിട്ടും ഫിസിക്സ് പരീക്ഷയ്ക്ക് ഒരിക്കൽ തോറ്റിട്ടുണ്ട്. പിന്നാലെ  കോപ്പിയടിച്ചതിന് ഒരിക്കൽ മാതാപിതാക്കളെ സ്കൂളിലേയ്ക്ക് വിളിപ്പിച്ചിട്ടുണ്ടെന്നും അഹാനം വീഡിയോയിൽ പറയുന്നു. നേരത്തെയുള്ള അഭിമുഖങ്ങളിൽ അച്ഛനും അമ്മയും സഹോദരിമാരും പഠിത്തതിൽ അഹാന മിടുക്കിയായിരുന്നെന്ന്  പറഞ്ഞിരുന്നു.

ഒറ്റയ്ക്ക് ഇരിക്കാൻ വളരെ ഇഷ്ടമാണ്. തന്റെ സ്വന്തം കമ്പനി ആസ്വദിക്കുന്ന വ്യക്തിയാണെന്നും അഹാന പറഞ്ഞു. ഒറ്റയ്ക്കിരിക്കുന്നത് നന്നായി എൻജോയ് ചെയ്യുന്ന ആളാണ് ഞാൻ. തനിയെ ഇരുന്ന് സംസാരിക്കാറുണ്ട്. എനിക്ക് അൽപ്പം ഭ്രാന്തുണ്ടെന്നാ അമ്മയും അനിയത്തിമാരും പറയുക," ചിരിയോടെ വിഡിയോയിലൂടെ  അഹാന വ്യക്തമാക്കി.

Actress Ahana krishna true or false video goes viral

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES