ഞങ്ങൾ കുറേ നാളുകളായി പ്രണയത്തിലായിരുന്നു; വിവാഹനിശ്ചയവും വിവാഹവും എന്ന് വേണമെന്നതിനെക്കുറിച്ച് തീരുമാനമാകുന്നതേ ഉള്ളൂ;ഒടുവിൽ വിവാഹവാർത്ത സ്ഥീരീകരിച്ച് നടൻ വിശാൽ

Malayalilife
topbanner
ഞങ്ങൾ കുറേ നാളുകളായി പ്രണയത്തിലായിരുന്നു; വിവാഹനിശ്ചയവും വിവാഹവും എന്ന് വേണമെന്നതിനെക്കുറിച്ച് തീരുമാനമാകുന്നതേ ഉള്ളൂ;ഒടുവിൽ വിവാഹവാർത്ത സ്ഥീരീകരിച്ച് നടൻ വിശാൽ

കുറച്ച് ദിവസങ്ങളായി നടക്കുന്ന വിവാഹ വാർത്തക്ക് സ്ഥിരീകരണവുമായി നടൻ വിശാൽ രംഗത്ത്. വിവാഹ വാർത്തയെ സംബന്ധിച്ച് ദിവസങ്ങളായി അഭ്യുഹങ്ങൾ പ്രചരിക്കുന്നതിനിടയിലാണ് ഒടുവിൽ വിശാലിന്റെ തന്നെ വിവാഹക്കാര്യം സ്ഥിരീകരിച്ച് രംഗത്തെത്തിയത്. ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം വിവാഹക്കാര്യം വെളിപ്പെടുത്തിയത്.

അതെ ഞാൻ വിവാഹിതനാകുകയാണ്, അനീഷ എന്നാണ് പെൺകുട്ടിയുടെ പേര്. വിവാഹനിശ്ചയവും വിവാഹവും എന്നു വേണമെന്നതിനെക്കുറിച്ചുള്ള തീരുമാനങ്ങളാകുന്നേയുള്ളൂ. വെള്ളിയാഴ്‌ച്ച ഇരു കുടുംബങ്ങളും തമ്മിലുള്ള കൂടിക്കാഴ്‌ച്ച നടക്കും. ഫെബ്രുവരി 2നു ശേഷം എന്നു വേണമെങ്കിലും നടക്കാം. ഔദ്യോഗികമായി അടുത്ത ആഴ്‌ച്ച പ്രഖ്യാപിക്കും. വാർത്ത പുറത്തുവന്നത് ഞങ്ങളുടേത് വീട്ടുകാർ തീരുമാനിച്ചുറപ്പിച്ച വിവാഹമാണെന്നാണ്. എന്നാൽ ഞങ്ങൾ കുറേ നാളുകളായി പ്രണയത്തിലായിരുന്നു. അധികമാർക്കും അറിയാത്ത കാര്യമായിരുന്നു അത്.-വിശാൽ പറഞ്ഞു.

വിവാഹം ചെന്നൈയിൽ വച്ചായിരിക്കും. ഓഗസ്റ്റോടെ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. നടികർ സംഘത്തിന്റെ പുതിയ കെട്ടിടത്തിന്റെ പണി തീർന്നാലുടൻ വിവാഹം ഉണ്ടാകും. ആ തീരുമാനത്തിൽ മാറ്റമില്ല.' വിശാലിന്റെ വാക്കുകൾ. നടികർ സംഘത്തിന്റെ പുതിയ കെട്ടിടത്തിന്റെ പണി പൂർത്തിയായതിന് ശേഷമാകും തന്റെ വിവാഹമെന്ന് വിശാൽ പൊതുവേദിയിൽ നേരത്തെ പ്രസ്താവന പുറപ്പെടുവിച്ചിരുന്നു.

ഹൈദരാബാദിൽ ബിസിനസുകാരനാ വിജയ് റെഡ്ഢിയുടേയും പത്മജയുടേയും മകളാണ് അനീഷ.വിശാലിന്റെ ഭാവി വധു ഹൈദരാബാദുകാരിയാണെന്ന വാർത്ത അദേഹത്തിന്റെ പിതാവ് ജി.കെ. റെഡ്ഡി കഴിഞ്ഞയാഴ്ച അറിയിച്ചിരുന്നു.

തമിഴ് ഫിലിം പ്രൊഡൂസേഴ്സ് കൗൺസിൽ പ്രസിഡന്റും നടികർ സംഘം സെക്രട്ടറിയുമാണ് വിശാൽ. ആരാധകരെയും തമിഴ് സിനിമാ പ്രേക്ഷകരെയും ഞെട്ടിച്ചു കൊണ്ടാണ് വിശാലിന്റെ വിവാഹ വാർത്ത പുറത്തു വന്നത്. സഹസംവിധായകനായി സിനിമയിലെത്തി നായകനും സൂപ്പർ താരവുമായി വളർന്ന വിശാലും യുവനായികയും സൂപ്പർതാരം ശരത്കുമാറിന്റെ മകളുമായ വരലക്ഷ്മിയും തമ്മിലുള്ള പ്രണയം ഏറെക്കാലം ഗോസിപ്പ് കോളങ്ങളിലെ സ്ഥിരം ചേരുവയായിരുന്നു

Read more topics: # Actor vishal,# marriage,# varalekshmi,# Aneesha
Actor vishal about his marriage with Anisha Hydrabad native

RECOMMENDED FOR YOU:

topbanner
topbanner

EXPLORE MORE

topbanner

LATEST HEADLINES