Latest News

നാച്ചുറൽ ആക്റ്റിങ് അങ്ങനെ വേണമെന്നാണ് ദർശന പറയുന്നത്; അതുകൊണ്ട് തന്നെ ഉറങ്ങിയെഴുന്നേറ്റതു പോലെ വരും: വിനീത്

Malayalilife
topbanner
  നാച്ചുറൽ ആക്റ്റിങ് അങ്ങനെ വേണമെന്നാണ് ദർശന പറയുന്നത്; അതുകൊണ്ട് തന്നെ  ഉറങ്ങിയെഴുന്നേറ്റതു പോലെ വരും: വിനീത്

ലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ നടനും സംവിധായകനുമാണ് വിനീത് കുമാർ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ നടൻ ടോവിനോ നായക വേഷത്തിൽ എത്തുന്ന ചിത്രം ഡിയർ ഫ്രണ്ടിന്റെ സംവിധാനം നിർവഹിക്കുന്നത്  വിനീത് കുമാർ ആണ്. ടോവിനോയ്ക്ക് പുറമെ ചിത്രത്തിൽ നിരവധി താരങ്ങളാണ് അണിനിരക്കുന്നതും. എന്നാൽ ഇപ്പോൾ നടി ദര്ശനയെ കുറിച്ച് വിനീത് പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

ദർശന ഉറക്കത്തിൽ നിന്ന് എഴുന്നേറ്റാലും ഇതുപോലെ തന്നെയാണ് ഇരിക്കുന്നതെന്ന് ടൊവിനോ പറഞ്ഞു. നാച്ചുറൽ ആക്റ്റിങ് അങ്ങനെ വേണമെന്നാണ് ദർശന പറയുന്നതെന്നും ഉറങ്ങിയെഴുന്നേറ്റതു പോലെ വരും, ചിലപ്പോൾ കുളിക്കുക പോലുമില്ലെന്ന് സംവിധായകനായ വിനീതും പറഞ്ഞു. ഏറ്റവും ഉടായിപ്പ് ആരാണെന്ന ചോദ്യത്തിനും, ഏറ്റവും കൂടുതൽ ചളി അടിക്കുന്നത് ആരാണെന്ന ചോദ്യത്തിനും ബേസിലെന്നായിരുന്നു എല്ലാവരും ഒരേപോലെ പറഞ്ഞ ഉത്തരം.

ഭക്ഷണ ക്രമത്തില്‍ വിചിത്രമായ രീതികളുള്ളത് ആര്‍ക്കാണെന്ന ചോദ്യത്തിന് എല്ലാവരുടെയും ഉത്തരം ടൊവിനോ എന്നായിരുന്നു. ടൊവിനോ എല്ലാ ദിവസവും പിസാ ഹട്ടില്‍ പോയി ബാര്‍ബിക്യൂ ചിക്കന്‍ വിങ്‌സ് കഴിക്കുമെന്നായിരുന്നു വെന്നാണ് ദര്‍ശന പറഞ്ഞത്. രണ്ട് ചിക്കന്‍ വിങ്‌സ് വാങ്ങുമെന്നും ഒരെണ്ണം ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും, ഒരെണ്ണം ടൊവിനോ  തന്നെ കഴിക്കുമായിരുന്നെന്നും ദര്‍ശന പറഞ്ഞു.

Actor vineeth words about darshana

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES