ഞാനൊരു സാധാരണ മനുഷ്യന്‍ മാത്രമാണ്; ചെയ്യാത്ത കാര്യത്തിനു ചീത്ത കേട്ടാല്‍ ഞാനും കരഞ്ഞുപോകും; മനസ്സ് തുറന്ന് നടൻ ടോവിനോ തോമസ്

Malayalilife
ഞാനൊരു സാധാരണ മനുഷ്യന്‍ മാത്രമാണ്; ചെയ്യാത്ത കാര്യത്തിനു ചീത്ത കേട്ടാല്‍ ഞാനും കരഞ്ഞുപോകും; മനസ്സ് തുറന്ന് നടൻ ടോവിനോ തോമസ്

ഹൃദ്യയമായ ഒരുപിടി നല്ല  കഥാപാത്രങ്ങൾ മലയാള സിനിമ പ്രേമികൾക്ക് സമ്മാനിച്ച താരമാണ് നടൻ ടോവിനോ തോമസ്. കൈനിറയെ ചിത്രങ്ങളുമായിട്ടാണ് താരത്തിന്റെ മുന്നേറ്റം. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവയ്ക്കാറുണ്ട്. എന്നാൽ ഇപ്പോൾ സോഷ്യല്‍ മീഡിയയ ആക്രമിച്ചപ്പോള്‍ താനും കരഞ്ഞു പോയിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

സോഷ്യല്‍ മീഡിയ അക്രമിച്ചപ്പോള്‍ വേദനിച്ചിരുന്നില്ലേ എന്ന ചോദ്യത്തിനാണ് ടൊവിനോ മറുപടി പറഞ്ഞത്. ”ഞാനൊരു സാധാരണ മനുഷ്യന്‍ മാത്രമാണ്. ചെയ്യാത്ത കാര്യത്തിനു ചീത്ത കേട്ടാല്‍ ഞാനും കരഞ്ഞുപോകും. ഞാന്‍ എല്ലാം മറക്കുന്നു. സിനിമ മാത്രമാണ് ഇപ്പോള്‍ മുന്നിലുള്ളത്” എന്നാണ് ടൊവിനോ പറയുന്നത്.സുഹൃത്തുക്കള്‍ക്ക് വേണ്ടി തിരക്കഥ പോലും നോക്കാതെ മുമ്പ് സിനിമ ചെയ്തിട്ടുണ്ട്. സിനിമയെ ഗൗരവത്തില്‍ എടുത്തതോടെ അത് നിര്‍ത്തിയെന്നും വളരെ പതുക്കെ മാത്രമേ സിനിമ ചെയ്യുന്നുള്ളു എന്നും താരം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ വെളിപ്പെടുത്തിയിരുന്നു. 

ടൊവിനോ ചിത്രങ്ങള്‍ തിയേറ്ററില്‍ എത്തുന്നതോടെയാണ് പ്രളയം ആരംഭിക്കുന്നതെന്ന തരത്തിലുള്ള ട്രോളുകള്‍ പ്രളയകാലത്ത് പ്രചരിച്ചിരുന്നു. കല്‍ക്കി അടക്കമുള്ള താരത്തിന്റെ സിനിമകള്‍ തിയേറ്ററില്‍ എത്തിയ സമയത്ത് പ്രളയം വന്നുവെന്ന പ്രചാരണങ്ങളും നടന്നിരുന്നു. 2021 ആയിട്ടും ഇപ്പോഴും പുരോഗമിക്കാത്ത ആളുകള്‍ ചുറ്റിലും ഉള്ള പോലെ തോന്നിയിട്ടുണ്ട് എന്നാണ് ഇത്തരം ട്രോളുകളോട് നേരത്തെ ടൊവിനോ പ്രതികരിച്ചത്. പലപ്പോഴും അഭിപ്രായങ്ങള്‍ തുറന്ന് പറയുന്നതിന്റെ പേരില്‍ താന്‍ ടാര്‍ഗെറ്റ് ചെയ്യപ്പെട്ടിട്ടുണ്ട് എന്നും ടോവിനോ വ്യക്തമാക്കി.

Actor tovino thomas words about trolls

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES