മലയാളികളുടെ പ്രിയ അമ്മമുഖങ്ങളിൽ ഒന്നായിരുന്നു കെപിഎസി ലളിതയുടേത്. താരത്തിന്റെ വേർപാട് ഏവരെയും അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്ന ഒന്നായിരുന്നു. കഴിഞ്ഞ ഫെബ്രുവരി 22നായിരുന്നു നടി ഈ ലോകത്തോട് തന്നെ വിടപറഞ്ഞത്. തകർച്ചയിൽ നിന്നും കരയറി സിനിമ തിരക്കുകളിലേക്ക് അമ്മയുടെ മരണത്തിന് ശേഷം മടങ്ങി എത്തിയിരിക്കുകയാണ് മകൻ സിദ്ധാർത്ഥ് ഭരതൻ. എന്നാൽ ഇപ്പോൾ അമ്മയുടെ മരണത്തിനു പിന്നാലെ തങ്ങൾക്കെതിരെ വന്ന വ്യാജ വാർത്തകളെക്കുറിച്ച് സംസാരിക്കുകയാണ് സിന്ധാർഥ്. അമ്മയെ കുറിച്ച് വന്ന വ്യാജ വാർത്തകളോട് ഫ്‌ളവേഴ്‌സ് ഒരു കോടിയിൽ ശ്രീകണ്ഠൻ നായരോട് സംസാരിക്കവെ താരപുത്രൻ പ്രതികരിച്ചത്.
അമ്മയുടെ അവസാന നാളുകളിൽ വന്ന വാർത്തകളാണ് ഏറെ വേദനിപ്പിച്ചത്. അമ്മയ്ക്ക് ഞാൻ നല്ല ചികിത്സ കൊടുത്തില്ല എന്ന്. എന്റെ സ്വന്തം അമ്മയല്ലേ, എന്റെ അമ്മയ്ക്ക് ഏറ്റവും നല്ലത് കൊടുക്കാനല്ലേ ഞാൻ ശ്രമിയ്ക്കൂ. എന്നിരുന്നാലും എന്തോ ഒരു അത്ഭുതം സംഭവിച്ച് അമ്മ തിരിച്ചുവരും എന്ന് ഞാൻ ആ അവസ്ഥയിലും പ്രതീക്ഷിച്ചിരുന്നു.
ഇപ്പോഴിതാ മകൻ സിദ്ധാർത്ഥ അമ്മയെ കുറിച്ച് പറയുന്ന വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. രണ്ടാമത്തെ വിവാഹം ലവ് മാര്യേജായിരുന്നു. അമ്മയോട് തന്നെയാണ് അതേക്കുറിച്ച് ആദ്യം പറഞ്ഞത്. ഇതെങ്കിലുമൊന്ന് നേരെ കൊണ്ടുപോണോയെന്നായിരുന്നു അമ്മ എന്നോട് പറഞ്ഞത്. അമ്മയാണ് അത് റെഡിയാക്കിയത്. ഞാനെപ്പോഴും ഉണ്ടായെന്ന് വരില്ല. നീ വെറുതെ കളിക്കരുത്. കൃത്യമായി കാര്യങ്ങളെല്ലാം ചെയ്യണമെന്നായിരുന്നു അമ്മ എന്നോട് പറഞ്ഞത്. കൊറോണ വന്ന സമയത്ത് അമ്മ വല്ലാതെ പാനിക്കായിരുന്നു. ഓടിക്കോണ്ടിരുന്നതും റോളിംഗ് ചെയ്യുന്നതുമെല്ലാം നടക്കുന്നുണ്ടായിരുന്നില്ല.