Latest News

ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും ബോൾഡായ സ്ത്രീയാണ് അവർ; തുറന്ന് പറഞ്ഞ് സിദ്ധാർത്ഥ് ഭരതൻ

Malayalilife
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും ബോൾഡായ സ്ത്രീയാണ് അവർ; തുറന്ന് പറഞ്ഞ് സിദ്ധാർത്ഥ് ഭരതൻ

ലയാളികളുടെ പ്രിയ അമ്മമുഖങ്ങളിൽ ഒന്നായിരുന്നു കെപിഎസി ലളിതയുടേത്. താരത്തിന്റെ വേർപാട് ഏവരെയും അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്ന ഒന്നായിരുന്നു. കഴിഞ്ഞ ഫെബ്രുവരി 22നായിരുന്നു നടി ഈ ലോകത്തോട് തന്നെ  വിടപറഞ്ഞത്. തകർച്ചയിൽ നിന്നും കരയറി സിനിമ തിരക്കുകളിലേക്ക്  അമ്മയുടെ മരണത്തിന് ശേഷം  മടങ്ങി എത്തിയിരിക്കുകയാണ് മകൻ  സിദ്ധാർത്ഥ് ഭരതൻ. എന്നാൽ ഇപ്പോൾ  താൻ കണ്ടതിൽ വെച്ച് ഏറ്റവും ബോൾഡായ സ്ത്രീ തന്റെ അമ്മയായിരുന്നുവെന്ന് സിദ്ധർത്ഥ് ഭരതൻ ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ അഭിമുഖത്തിൽ  തുറന്ന് പറഞ്ഞിരിക്കുകയാണ്. താന്‍ കണ്ടതില്‍ ഏറ്റവും ബോള്‍ഡായ സ്ത്രീയാണ് തന്റെ അമ്മയെന്നാണ് സിദ്ധാർത്ഥ് പറഞ്ഞത്.

അമ്മയുടെ അവസാന സമയത്ത് താന്‍ ഇമോഷണലി വളരെ മോശം അവസ്ഥയില്‍ ആയിരുന്നു. അന്ന് അമ്മയെ കാണുമ്പോൾ താന്‍ കരയാന്‍ തുടങ്ങും അപ്പോൾ കരയരുതെന്നാണ് അമ്മ പറഞ്ഞതെന്നും സിദ്ധാര്‍ത്ഥ് പറയുന്നു. അമ്മയുടെ ആറ്റിറ്റൂഡും കാര്യങ്ങളെ നോക്കി കാണുന്ന രീതിയൊക്കെ എപ്പോഴും കൂളായിരിക്കും.  എല്ലാ അമ്മമാരെയും പോലെ അമ്മ തന്നെയും വഴക്ക് പറയും. പക്ഷേ നമ്മൾ മോശം അവസ്ഥയിലാണെന്ന് തോന്നിയാൽ കുറച്ചുകൂടി വ്യത്യസ്തമായ രീതിയിലാണ് അമ്മ അപ്രോച് ചെയ്യുകയെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു. തനിക്ക് അപകടം സംഭവിച്ച് ആശുപത്രിയില്‍ കിടന്നപ്പോള്‍ ഉണ്ടായ അനുഭവവും സിദ്ധാര്‍ത്ഥ് പങ്കുവെച്ചു.

അപകടത്തിന് ശേഷം അമ്മ തന്നെ ആദ്യം ഐ.സി.യുവില്‍ എത്തി കാണുമ്പോള്‍ കുഴമില്ല എന്ന് പറഞ്ഞാണ് സമാധാനിപ്പിച്ചത്. അത് കേട്ടപ്പോൾ ചെറിയ അപകടമാണ് സംവിച്ചതെന്നാണ് താൻ കരുതിയത്. എന്നാൽ അപകടം നടന്ന് രണ്ട് ദിവസത്തിന് ശേഷമാണ് തനിക്ക് ബോധം വന്നതെന്നറിഞ്ഞപ്പോൾ കുറ്റബോധം തോന്നിയെന്നും സിദ്ധാര്‍ത്ഥ് പറയുന്നു.

Actor sidharth bharathan words about bold women

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES