ഓണം സ്‌പെഷ്യല്‍ ശര്‍ക്കര വരട്ടി ഉണ്ടാക്കിയാലോ? 

Malayalilife
ഓണം സ്‌പെഷ്യല്‍ ശര്‍ക്കര വരട്ടി ഉണ്ടാക്കിയാലോ? 

വേണ്ട ചേരുവകള്‍

പച്ചക്കായ  ഒരു കിലോ
വെളിച്ചെണ്ണ - വറുക്കാന്‍ ആവശ്യത്തിന്
ജീരകപ്പൊടി - അര ടീസ്പൂണ്‍
ഏലയ്ക്കാപ്പൊടിച്ചത് - 1 ടേബിള്‍ സ്പൂണ്‍
ചുക്കുപൊടി - ഒന്നര ടേബിള്‍ സ്പൂണ്‍
ശര്‍ക്കര -  250 ഗ്രാം
പഞ്ചസാര - 2 ടീസ്പൂണ്‍
വെള്ളം - ആവശ്യത്തിന്


തയ്യാറാക്കുന്ന വിധം
ആദ്യം പച്ചക്കായ തൊലി കളഞ്ഞതിനുശേഷം മഞ്ഞള്‍പൊടിയും ഉപ്പും ചേര്‍ത്ത വെള്ളത്തില്‍ കുറച്ചുനേരം ഇട്ട് വയ്ക്കുക. ശേഷം കറയെല്ലാം പോയി കഴിഞ്ഞിട്ട് തുടച്ചെടുക്കാം. തുടച്ചെടുത്ത പച്ചക്കായ അര സെന്റീമീറ്റര്‍ കനത്തില്‍ അരിഞ്ഞെടുക്കുക. ചൂടായ വെളിച്ചെണ്ണയില്‍ ചെറിയ തീയില്‍ വറുത്തുകോരി എടുക്കുക. ശേഷം തണുക്കാനായി മാറ്റിവയ്ക്കുക. ശേഷം മറ്റൊരു പാത്രത്തില്‍ ജീരകപ്പൊടി, ഏലയ്ക്കാപ്പൊടി, ചുക്കുപൊടി എന്നിവ നന്നായി യോജിപ്പിച്ച് എടുക്കുക. ശേഷം പഞ്ചസാര നന്നായി പൊടിച്ചെടുക്കുക. ശേഷം ശര്‍ക്കര വെള്ളം ഒഴിച്ച് ഉരുക്കിയതിനു ശേഷം മറ്റൊരു പാത്രത്തിലേക്ക് അരിച്ചു മാറ്റാം. ഇത് പരുവം ആകുന്നവരെ ചെറിയ തീയില്‍ നന്നായി ഇളക്കിക്കൊണ്ടിരിക്കുക. പരുവം ആകുമ്പോള്‍ നേരത്തെ വറുത്തുവച്ച കായ ഇട്ടുകൊടുക്കാം. ശേഷം യോജിപ്പിച്ച വച്ച പൊടികളെല്ലാം ചേര്‍ത്ത് കൊടുക്കുക. ശേഷം പൊടിച്ചുവച്ച പഞ്ചസാര കൂടി വിതറി കൊടുക്കുക. ശേഷം കുറച്ചുനേരം ഇളക്കി കൊടുത്തു കൊണ്ടേയിരിക്കുക. ശര്‍ക്കര വരട്ടി തയ്യാര്‍.

how to make sarkkara varatty

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES