മലയാളികളുടെ പ്രിയ അമ്മമുഖങ്ങളിൽ ഒന്നായിരുന്നു കെപിഎസി ലളിതയുടേത്. താരത്തിന്റെ വേർപാട് ഏവരെയും അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്ന ഒന്നായിരുന്നു. കഴിഞ്ഞ ഫെബ്രുവരി 22നായിരുന്നു നടി ഈ ലോകത്തോട് തന്നെ വിടപറഞ്ഞത്. തകർച്ചയിൽ നിന്നും കരയറി സിനിമ തിരക്കുകളിലേക്ക് അമ്മയുടെ മരണത്തിന് ശേഷം മടങ്ങി എത്തിയിരിക്കുകയാണ് മകൻ സിദ്ധാർത്ഥ് ഭരതൻ. എന്നാൽ ഇപ്പോൾ അമ്മയുടെ മരണത്തിനു പിന്നാലെ തങ്ങൾക്കെതിരെ വന്ന വ്യാജ വാർത്തകളെക്കുറിച്ച് സംസാരിക്കുകയാണ് സിന്ധാർഥ്. അമ്മയെ കുറിച്ച് വന്ന വ്യാജ വാർത്തകളോട് ഫ്‌ളവേഴ്‌സ് ഒരു കോടിയിൽ ശ്രീകണ്ഠൻ നായരോട് സംസാരിക്കവെ താരപുത്രൻ പ്രതികരിച്ചത്.
അമ്മയുടെ അവസാന നാളുകളിൽ വന്ന വാർത്തകളാണ് ഏറെ വേദനിപ്പിച്ചത്. അമ്മയ്ക്ക് ഞാൻ നല്ല ചികിത്സ കൊടുത്തില്ല എന്ന്. എന്റെ സ്വന്തം അമ്മയല്ലേ, എന്റെ അമ്മയ്ക്ക് ഏറ്റവും നല്ലത് കൊടുക്കാനല്ലേ ഞാൻ ശ്രമിയ്ക്കൂ. എന്നിരുന്നാലും എന്തോ ഒരു അത്ഭുതം സംഭവിച്ച് അമ്മ തിരിച്ചുവരും എന്ന് ഞാൻ ആ അവസ്ഥയിലും പ്രതീക്ഷിച്ചിരുന്നു.
അമ്മയുടെ മരണ ശേഷവും ഞങ്ങള്‍ക്ക് എതിരെ ഒരുപാട് വാര്‍ത്തകള്‍ വന്നു. മൃതദേഹത്തിന് അടുത്തിരുന്നത് സരയു മാത്രമാണെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ അതിനെ എതിര്‍ത്തിരുന്നു. സരയു ഇരുന്നത് അല്ല എനിക്ക് പ്രശ്‌നം, ഞാന്‍ പറഞ്ഞത് സരയുവിനെയും അല്ല. അത്തരത്തില്‍ വാര്‍ത്ത കൊടുത്തുവര്‍ക്ക് എതിരെയാണ്
മലയാളത്തിലും തമിഴിലും കൂടി ഏകദേശം 500 ലധികം ചിത്രങ്ങളിൽ ലളിത അഭിനയിച്ചു കഴിഞ്ഞു.മകൻ - സിദ്ധാർഥ് നമ്മൾ എന്ന സിനിമയിൽ അഭിനയിച്ചു. പിന്നീട് ഇപ്പോൾ പ്രമുഖ സംവിധായകൻ പ്രിയദർശന്റെ കീഴിൽ സഹ സംവിധായകനായി ജോലി നോക്കുന്നു. 1978-ൽ ചലച്ചിത്ര സംവിധായകൻ ഭരതന്റെ ഭാര്യയായി. രണ്ടു തവണ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലളിതയ്ക്ക് ലഭിയ്ക്കുകയും ചെയ്തു.