എന്റെ വണ്ടർ വുമണാണ് ഭാര്യ സുജിന; വഴക്കിട്ടാലും ആദ്യം അത് സോൾവ് ചെയ്യുന്നത് സിദ്ധു തന്നെയായിരിയ്ക്കും; വൈറലായി നടൻ സിദ്ധാർത്ഥിന്റെ ഭാര്യയുടെ വാക്കുകൾ

Malayalilife
എന്റെ വണ്ടർ വുമണാണ് ഭാര്യ സുജിന; വഴക്കിട്ടാലും ആദ്യം അത് സോൾവ് ചെയ്യുന്നത് സിദ്ധു തന്നെയായിരിയ്ക്കും; വൈറലായി നടൻ സിദ്ധാർത്ഥിന്റെ  ഭാര്യയുടെ വാക്കുകൾ

ലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരപുത്രനാണ് സിദ്ധാർത്ഥ് ഭരതൻ. നടൻ സംവിധായകൻ എന്നി നിലകളിൽ എല്ലാം തന്നെ  സിദ്ധാർത്ഥ് ശ്രദ്ധേയനാണ്.  ജീവിതത്തിൽ പല വെല്ലുവിളികളും കെപിഎസി ലളിതയുടെയും ഭരതന്റെയും മകനായ സിദ്ധാർത്ഥിന് നേരിടേണ്ടി വന്നിട്ടുണ്ട്., അടുത്തിടെയായിരുന്നു ഒരു ആഘാതമെന്നപോലെ  അമ്മയുടെ മരണം. സ്വാസിക പ്രധാന വേഷത്തിലെത്തിയ ചതുരമാണ് സിദ്ധാർത്ഥിന്റെ ഏറ്റവും പുതിയ സിനിമ.

എന്നാൽ ഇപ്പോൾ സിദ്ധാർത്ഥിന്റെയും ഭാര്യയുടെയും അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ  ശ്രദ്ധ നേടുന്നത്, എന്റെ വണ്ടർ വുമണാണ് ഭാര്യ സുജിന. എം എ ഭരതനാട്യം സെക്കന്റ് റാങ്ക് ഹോൾഡറാണ് സുജി. ഇപ്പോൾ ഡാൻസ് ക്ലാസുകളും കച്ചേരികളും നടത്തുന്നുണ്ട്. കാസർകോട് കാരിയാണ്. ഇൻസ്റ്റഗ്രാമിൽ റിൽസ് വീഡിയോ പോസ്റ്റ് ചെയ്ത് താരമാകാൻ എനിക്ക് താത്പര്യമില്ല, സ്റ്റേജിൽ ലൈവ് ആയി ഡാൻസ് പെർഫോം ചെയ്യാനാണ് ആഗ്രഹം ഡാൻസിലേക്ക് വരണം ഡാൻസറാവണം എന്നത് എന്റെ ആവശ്യമാണ്. ഞാൻ അതുമായി മുന്നോട്ട് പോകുമ്പോൾ കുടുംബ ജീവിതവും അതിനൊപ്പം തന്നെ എത്തുന്നു. ഡാൻസിന് വേണ്ടി കുടുംബത്തെയോ കുടുംബത്തിന് വേണ്ടി ഡാൻസിനെയോ മാറ്റി നിർത്താൻ പറ്റില്ല. തിരക്കിട്ട് ഡാൻസിനും കുടുംബത്തിനും വേണ്ടി ഓടുമ്പോൾ എനിക്ക് വേണ്ടി കുറച്ച് സമയം വേണം എന്ന് നിർബന്ധമുള്ള ആളാണ് ഞാൻ


സിദ്ധാർത്ഥ് ഭരതന്റെ ഭാര്യ എന്ന നിലയിൽ ഒരു സ്ഥാനം എനിക്ക് വേണ്ട. എന്റെ കാര്യങ്ങൾ എല്ലാം ഒറ്റയ്ക്ക് നോക്കാനാണ് താത്പര്യം.
ചില രാഷ്ട്രീയ – സിനിമ വിശേഷങ്ങളെ കുറിച്ചുള്ള ഞങ്ങളുടെ ചർച്ചകൾ വഴക്കിലേക്ക് പോകുമ്പോൾ അത് വലിയ ബഹളമാവും. കേൾക്കുന്നവർ കരുതും, ഇന്ന് ഈ ബന്ധം അവസാനിക്കും എന്ന്. ആ തരത്തിലാണ് വഴക്കുകൾ. രാവിലെ പത്രം വായിച്ചാൽ തന്നെ ചിലപ്പോൾ സിദ്ധാർത്ഥ് ചർച്ച തുടങ്ങിയിടും. വഴക്കിട്ടാലും ആദ്യം അത് സോൾവ് ചെയ്യുന്നത് സിദ്ധു തന്നെയായിരിയ്ക്കും. എത്ര വഴക്കിട്ടാലും സിദ്ധു പെട്ടന്ന് മറന്ന് പോവും, എനിക്ക് മനസ്സിൽ കിടക്കും. അതൊന്ന് മാറാൻ സമയമെടുക്കും. വഴക്കിട്ടാൽ, തർക്കിച്ച് ജയിക്കാൻ ഏത് അറ്റം വരെയും സിദ്ധു പോകും. ചിലപ്പോൾ ഒരു സെൻസും ഇല്ലാത്ത കാര്യങ്ങളും പറയും

സിദ്ധാർത്ഥിന്റെ രണ്ടാം വിവാഹമായിരുന്നു സുജിനയുമായി നടന്നത്. അഞ്ജു മോഹൻ ദാസ് ആയിരുന്നു സിദ്ധാർത്ഥിന്റെ ആദ്യ ഭാര്യ. 2008ൽ ആയിരുന്നു അഞ്ജുവും സിദ്ധാർത്ഥും തമ്മിലുള്ള വിവാഹം നടക്കുന്നത്. അഞ്ച് വർഷം നീണ്ട് നിന്ന ദാമ്പത്യം ഇരുവരും 2013ൽ അവസാനിപ്പിച്ചു. നമ്മൾ എന്ന ചിത്രത്തിലൂടെയാണ് സിദ്ധാർത്ഥ് സിനിമയിൽ എത്തുന്നത്. പിന്നീട് അച്ഛൻ സംവിധാനം ചെയ്ത നിദ്രയുടെ റീമേക്കിലൂടെ സിദ്ധാർത്ഥ് സംവിധാന രംഗത്തുമെത്തി. തുടർന്ന് ദിലീപിനെ നായകനാക്കി ചന്ദ്രേട്ടൻ എവിടെയാ, ചതുരം എന്നീ സിനിമകൾ സംവിധാനം ചെയ്തു

ഇതിനിടെ 2015ൽ കാർ അപകടത്തിൽ സിദ്ധാർത്ഥിന് ഗുരുതരമായി പരുക്ക് പറ്റിയിരുന്നു. ജീവിതത്തിലേക്ക് തിരികെ എത്തി സിനിമയിൽ അഭിനയിക്കുകയും ചിത്രം സംവിധാനം ചെയ്യുകയും ചെയ്തു. അപകടത്തിൽ പരുക്കേറ്റ് ഏറെ നാൾ വിശ്രമത്തിലായിരുന്നു. അതിനുശേഷമാണ് കുഞ്ചാക്കോ ബോബനെ നായകനാക്കി ‘വർണ്യത്തിൽ ആശങ്ക’ എന്ന ചിത്രം സംവിധാനം ചെയ്തത്.

Actor sidharth bharathan wife sujina words goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES