Latest News

വില്ലന്‍ റോളുകൾ ചെയ്യാന്‍ താത്പര്യം; കച്ചവടമായി മാത്രമായി കാണുന്നതില്‍ എന്ത് രാസമാണ് ഉള്ളത്: നിവിന്‍ പോളി

Malayalilife
വില്ലന്‍ റോളുകൾ  ചെയ്യാന്‍ താത്പര്യം; കച്ചവടമായി മാത്രമായി കാണുന്നതില്‍ എന്ത് രാസമാണ് ഉള്ളത്: നിവിന്‍ പോളി

വിനീത് ശ്രീനിവാസന്‍ ചിത്രം മലര്‍വാടി ആര്‍ട്‌സ് ക്ലബിലൂടെ മലയാള സിനിമയില്‍ ഇടം നേടിയ നടനാണ് നിവിന്‍ പോളി. ചുരുങ്ങിയ സമയം  കൊണ്ട് തന്നെ നിവിന്‍ ശ്രദ്ധനേടുകയും ചെയ്തു. എഞ്ചിനീയറിങ്ങ് ബിരുദധാരിയാണെങ്കിലും സിനിമ പാഷനാക്കിയ നിവിന്‍ ആ മേഖലയില്‍ വിജയിക്കുകയും ചെയ്തു. പ്രേമം എന്ന സിനിമയാണ് നിവിന് കരിയര്‍ ബ്രേക്ക് സമ്മാനിച്ചത്. എന്നാൽ ഇപ്പോൾ തനിക്ക് വില്ലന്‍ റോളുകളും ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് നിവിന്‍ പോളി.

 പലരും ഹ്യൂമര്‍ റോളുകള്‍ ചെയ്യൂ, അത് നല്ല ബിസിനസ് നല്‍കും എന്ന് പറയാറുണ്ട്. പക്ഷെ സിനിമയെന്നാല്‍ വെറും കച്ചവടം മാത്രമല്ലല്ലോ, അത് വരും തലമുറക്കുള്ള കല കൂടിയല്ലേ. അത് ചരിത്രമായി എന്നും നിലനില്‍ക്കും. നാളെ എന്റെ മക്കള്‍ വളര്‍ന്നു വരുമ്പോള്‍ തങ്ങളുടെ പിതാവിന്റെ സിനിമകള്‍ അഭിമാനത്തോടെ കാണണ്ടേ. കച്ചവടമായി മാത്രമായി കാണുന്നതില്‍ എന്ത് രാസമാണുള്ളത് നിവിന്‍ ഇ ടൈംസുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.

തമാശ കഥാപാത്രങ്ങള്‍ ഒരു സ്‌ട്രോങ്ങ് സോണ്‍ ആയി തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ‘പ്രേക്ഷകര്‍ ഒരു കാര്യം സ്വീകരിക്കുമ്പോള്‍ ഇത് നമുക്ക് ശരിയാകുമെന്ന് തോന്നും. പ്രേക്ഷകര്‍ എന്റെ എന്റര്‍ടെയ്‌നേഴ്‌സ് ആസ്വദിക്കുന്നുണ്ട്. അങ്ങനെ നോക്കിയാല്‍ അതെന്റെ സ്ട്രോങ് പോയിന്റ് തന്നെയാണ്’ എന്ന് നിവിന്‍ പോളി മറുപടി നല്‍കി.

നിവിന്‍ പോളിയുടേതായി ഇനി ‘സാറ്റര്‍ഡേ നൈറ്റ്’ എന്ന സിനിമയാണ്  റിലീസ് ചെയ്യാനുളളത്.  നിവിന്‍ പോളിയും റോഷന്‍ ആന്‍ഡ്രൂസും ‘കായംകുളം കൊച്ചുണ്ണി’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഒന്നിക്കുന്ന ചിത്രമാണ് ഇത്. കോമഡി എന്റര്‍ടൈനര്‍ ആയിരിക്കും ഇത്. സാനിയ ഇയ്യപ്പന്‍, സിജു വിത്സണ്‍, അജു വര്‍ഗീസ്, മാളവിക, ഗ്രേസ് ആന്റണി,. പ്രതാപ് പോത്തന്‍, ശാരി, വിജയ് മേനോന്‍, അശ്വിന്‍ മാത്യു എന്നിവരും ചിത്രത്തിലുണ്ട്.

 

Actor nivin pauly words about villan character

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക