Latest News

ബാംഗ്ലൂര്‍ നിന്ന് വരുമ്പോള്‍ നടന്ന ആക്സിഡന്റ്; തുടര്‍ന്ന് മാനസികമായും ശാരീരികമായും തന്ന മുറിവുകള്‍; ജീവിതത്തെ അത് വരെ കണ്ടതില്‍ നിന്നും വ്യത്യസ്തമായി കാണാന്‍ പഠിച്ചത് ഒരുപക്ഷെ ആ ആക്സിഡന്റിനു ശേഷം; സ്നേഹ ശ്രീകുമാര്‍ കുറിച്ചത്

Malayalilife
ബാംഗ്ലൂര്‍ നിന്ന് വരുമ്പോള്‍ നടന്ന ആക്സിഡന്റ്; തുടര്‍ന്ന് മാനസികമായും ശാരീരികമായും തന്ന മുറിവുകള്‍; ജീവിതത്തെ അത് വരെ കണ്ടതില്‍ നിന്നും വ്യത്യസ്തമായി കാണാന്‍ പഠിച്ചത് ഒരുപക്ഷെ ആ ആക്സിഡന്റിനു ശേഷം; സ്നേഹ ശ്രീകുമാര്‍ കുറിച്ചത്

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് സ്നേഹ ശ്രീകുമാര്‍. ജനപ്രീയ പരിപാടിയായ മറിമായത്തില്‍ മണ്ഡോദരിയായി എത്തിയാണ് സ്നേഹ കയ്യടി നേടിയത്. അഭിനയത്തില്‍ മാത്രല്ല നൃത്തത്തിലും മിടക്കു തെളിയിച്ചിട്ടുണ്ട് സ്നേഹ. സോഷ്യല്‍ മീഡിയയിലേയും സജീവ സാന്നിധ്യമാണ് താരം.കഥകളി, ഓട്ടന്‍തുള്ളല്‍, കുച്ചിപുടി, മോഹിനിയാട്ടം, ഭരതനാട്യം, നാടകം, മിനി സ്‌ക്രീന്‍, സിനിമ അങ്ങനെ ഒട്ടനവധി മേഖലകളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് താരം.

ഇപ്പോഴിതാ സ്നേഹ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്. രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന ഇന്ന് സ്നേഹയ്ക്ക് മറക്കാനാകാത്ത മുറിവുകളുടെ ഓര്‍മ്മപ്പെടുത്തല്‍ ദിവസമാണ്. തനിക്കും അമ്മയ്ക്കും വലിയ മുറിവുകളും മാനസികാഘാതവും നല്‍കിയ വാഹനാപകടത്തിന്റെ ഓര്‍മ്മകളാണ് ഈ ദിവസം സ്നേഹയ്ക്ക് ബാക്കിയാക്കുന്നത്. അതേക്കുറിച്ചാണ് താരം കുറിപ്പില്‍ പറയുന്നത്.


'ഇന്ന് ജനുവരി 26. എല്ലാവര്‍ക്കും റിപ്പബ്ലിക് ഡേ ആശംസകള്‍. എന്റെ ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ ആവാത്ത മുറിവുകള്‍ തന്ന ദിവസം ആണ് ജനുവരി 26.ചായമുഖി നാടകം കഴിഞ്ഞു ബാംഗ്ലൂര്‍ നിന്ന് വരുമ്പോള്‍ നടന്ന ആക്‌സിഡന്റ്, അതിനെ തുടര്‍ന്ന് മാനസികമായും ശാരീരികമായും എനിക്കും അമ്മയ്ക്കും തന്ന മുറിവുകള്‍ വലുതായിരുന്നു.. ജീവിതത്തെ അത് വരെ കണ്ടതില്‍ നിന്നും വ്യത്യസ്തമായി കാണാന്‍ പഠിച്ചത് ഒരുപക്ഷെ ആ ആക്‌സിഡന്റിന് ശേഷം ആണ്. എപ്പോഴും ചിരിക്കാനും എന്ത് വലിയ പ്രശ്നങ്ങള്‍ വന്നാലും ഇതിലും വലുത് ഞാന്‍ മറികടന്നില്ലേ എന്ന് പറഞ്ഞു മുന്നോട്ടു പോകാനും തുടങ്ങിയത് അവിടെ നിന്നാണ്.'' എന്നാണ് സ്നേഹ പറയുന്നത്.

പറയുന്ന കള്ള കണ്ണീര്‍ കഥകള്‍ പോലെ അല്ല കരയാതെ മനസുറച്ചു മുന്നോട്ടു വന്ന ദിവസങ്ങളെ ഉള്ളൂ, കരയാനും തീരുമാനിച്ചിട്ടില്ല.അതുകൊണ്ട് ഉമ്മാക്കി കാണിച്ചു പേടിപ്പിക്കാന്‍ ആരും ഇങ്ങോട്ട് വരണ്ട, അങ്ങിനെ പേടിക്കുകയോ ജീവിതത്തില്‍ നിന്നും ഒളിച്ചോടുകയോ ചെയ്യില്ല ഞാന്‍.മുഖത്ത് നോക്കി പറയാന്‍ ധൈര്യമുണ്ടെങ്കില്‍ വാ, ഒളിയമ്പുകള്‍ ഒന്നും ഇങ്ങോട്ട് ഏല്‍ക്കില്ല എന്നും സ്നേഹ കുറിപ്പില്‍ പറയുന്നുണ്ട്.

മോഹന്‍ലാലും മുകേഷും അഭിനയിച്ച നാടകമായിരുന്നു ഛായാമുഖി. ഈ നാടകത്തില്‍ സ്നേഹയും അഭിനയിച്ചിരുന്നു. അന്ന് സ്നേഹ എംഎ തീയേറ്റര്‍ പഠിക്കുന്ന സമയമാണ്. മോഹന്‍ലാല്‍ അവതരിപ്പിച്ച ഭീമന്റ കാമുകിയായ ഹിഡുംബിയുടെ വേഷമാണ് സ്നേഹ അവതരിപ്പിച്ചത്. ബാംഗ്ലൂരില്‍ നിന്നും നാടകം കഴിഞ്ഞ് തിരികെ വരുന്നതിനിടെയാണ് സ്നേഹ ഉള്‍പ്പടെയുള്ളവര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പെടുന്നത്. പിന്നീടാണ് സ്നേഹ ടെലിവിഷനിലേക്ക് എത്തുന്നത്. സോഷ്യല്‍ സറ്റയര്‍ പരിപാടിയായ മറിമായത്തില്‍ മണ്ഡോദരിയായി മാറുന്നതോടെ സ്നേഹയുടെ കരിയര്‍ കുതിച്ചുയരുകയായിരുന്നു. ഇന്ന് മിനിസ്‌ക്രീന്‍ ലോകത്തെ മിന്നും താരമാണ് സ്നേഹ. മറിമായത്തില്‍ ഒപ്പം അഭിനയിച്ചിരുന്ന നടന്‍ ശ്രീകുമാറാണ് സ്നേഹയുടെ ഭര്‍ത്താവ്. ഇരുവരും സോഷ്യല്‍ മീഡിയയിലെ ജനപ്രീയ താരജോഡിയാണ്. പാട്ടും ഡാന്‍സുമൊക്കെയായി നിറഞ്ഞു നില്‍ക്കുന്നവരാണ് ഇരുവരും.

 

sneha sreekumar accident

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES