Latest News

ഞാന്‍ ഞെട്ടിപ്പോയി കണ്ടപ്പോള്‍; എന്ത് വസ്ത്രം ധരിച്ചാലും ഇപ്പോള്‍ കുഴപ്പമാണ്; ഈവന്‍ സാരി ഉടുത്താല്‍ കൂടി..; ഇതൊക്കെ മോശമാണ്; ഇവരൊക്കെ എവിടുന്ന് പൊട്ടിവീഴുന്നു?; ആകാശ ആംഗിളില്‍ വീഡിയോയെടുക്കുന്നതിനെതിരെ തുറന്നടിച്ച് ആര്യ 

Malayalilife
 ഞാന്‍ ഞെട്ടിപ്പോയി കണ്ടപ്പോള്‍; എന്ത് വസ്ത്രം ധരിച്ചാലും ഇപ്പോള്‍ കുഴപ്പമാണ്; ഈവന്‍ സാരി ഉടുത്താല്‍ കൂടി..; ഇതൊക്കെ മോശമാണ്; ഇവരൊക്കെ എവിടുന്ന് പൊട്ടിവീഴുന്നു?; ആകാശ ആംഗിളില്‍ വീഡിയോയെടുക്കുന്നതിനെതിരെ തുറന്നടിച്ച് ആര്യ 

ടെലിവിഷന്‍ ഷോകളിലൂടെയും സിനിമകളിലൂടെയും മലയാളി പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് 'ആര്യ' ബഡായ്. മുകേഷ്, രമേഷ് പിഷാരടി, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, തുടങ്ങിയവരോടൊപ്പം ഹിറ്റ് റിയാലിറ്റി ഷോ ആയ ബഡായ് ബംഗ്ലാവിലെ പ്രകടനത്തിലൂടെയാണ് ആര്യ കൂടുതല്‍ പ്രശസ്തയായതും ഈ പേര് ലഭിച്ചതും. ഇപ്പോഴിതാ, മോശം ആംഗിളില്‍ വീഡിയോയെടുക്കുന്നതിനെതിരെ തുറന്നടിച്ചിരിക്കുകയാണ് താരം ഏതൊരു വസ്ത്രം ധരിച്ചാലും ഒരുപാട് ശ്രദ്ധിക്കണമെന്നും പറയുന്ന വാക്കുകളില്‍ ജാഗ്രത പുലര്‍ത്തണമെന്നും ആര്യ പറഞ്ഞു. 

ഒരിക്കലും ആരും വീഡിയോ ഇട്ട ആളെ കുറ്റം പറയില്ലെന്നും പകരം അതില്‍ കാണുന്നത് ആരെയാണോ അവരെയാകും വിമര്‍ശിക്കുകയെന്നും താരം വ്യക്തമാക്കി. ''സാരി ഉടുത്താല്‍ പോലും രക്ഷയില്ല. നമ്മുടെ സംസ്‌കാരത്തിന് ഏറ്റവും യോജിക്കുന്നത് എന്ന് പറയപ്പെടുന്ന വസ്ത്രമാണ് സാരി. ആ സാരിയില്‍ പോലും ചില വീഡിയോസ് ഒക്കെ കണ്ടാല്‍, ഈശ്വരാ ഈ ആംഗിളില്‍ എടുത്താല്‍ എങ്ങനെ ഇരിക്കും എന്ന് ആലോചിക്കാറുണ്ട്. 

സ്ഥിരമായി ഉദ്ഘാടനങ്ങള്‍ ചെയ്യുന്ന ചില സഹതാരങ്ങള്‍ ഇതിനെ കുറിച്ച് പറയുന്നതും കേള്‍ക്കാറുണ്ട്. സാരി ഉടുത്തിട്ട് പോയതാ, അവര്‍ എടുത്തിരിക്കുന്ന ആംഗിള്‍ കണ്ടപ്പോള്‍ സത്യം പറഞ്ഞാല്‍ വിഷമം തോന്നിയെന്ന് പലരും പറഞ്ഞുകേട്ടിട്ടുണ്ട്'', ആര്യ വ്യക്തമാക്കി

Read more topics: # 'ആര്യ'
arya against photo culture

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES