കൊച്ചിയിലെ ഓട്ടോറിക്ഷ തൊഴിലാളികള്‍ അമിത ചാര്‍ജ് ഈടാക്കുന്നതിനെക്കുറിച്ച് നടന്‍ സന്തോഷ് കീഴാറ്റൂര്‍ പങ്ക് വച്ച കുറിപ്പ് ചര്‍ച്ചയാകുന്നു. ഓട്ടോയില്‍ അധിക തുക ഈടാക്കിയത് ചോദ്യം ചെയ്തപ്പോള്‍ സിനിമക്കാരനല്ലേ എന്ന പരിഹാസ ചോദ്യമായിരുന്നു മറുപടിയെന്നും ഫേസ്ബുക്കില്‍ സന്തോഷ് കുറിച്ചു.
സന്തോഷ് കീഴാറ്റൂരിന്റെ കുറിപ്പ്:
'ഇന്നലെ വൈറ്റിലയില്‍ നിന്നും എം.ജി റോഡിലേക്ക് എ.സി. ഉബര്‍ കാറില്‍ സഞ്ചരിച്ച എനിക്ക് 210 രൂപ. ഓട്ടോ തൊഴിലാളികളേയും ചേര്‍ത്തുപിടിക്കണം എന്ന് തോന്നിയ കാരണം നല്ല ചൂട് കാലാവസ്ഥയിലും ഓട്ടോ പിടിച്ച് കയറിയ സ്ഥലത്ത് എത്തിയപ്പോള്‍ 450 രൂപ. കൂടുതലല്ലെ എന്ന് ചോദിച്ചപ്പോള്‍ രൂക്ഷമായ നോട്ടവും സിനിമാക്കാരനല്ലെ മരണ നടനല്ലെ എന്ന പരിഹാസ ചോദ്യവും. ...ഉബര്‍ തന്നെ ശരണം.
NB: എത്ര പേടിപ്പിച്ചാലും പറ്റിച്ചാലും ഞാന്‍ നിങ്ങളെ ചേര്‍ത്തുപിടിക്കും. മാന്യമായി പെരുമാറുന്ന എത്രയോ ഓട്ടോ തൊഴിലാളികള്‍ ഉണ്ട്''.