എന്തൊരു ഭംഗിയാ; മലയാള സിനിമയിലെ ഭാവി നായകനും നായികയും; മറിയത്തിന് ആശംസകളുമായി ചാക്കോച്ചൻ

Malayalilife
topbanner
എന്തൊരു ഭംഗിയാ; മലയാള സിനിമയിലെ ഭാവി നായകനും നായികയും; മറിയത്തിന് ആശംസകളുമായി ചാക്കോച്ചൻ

ദുല്‍ഖര്‍ സല്‍മാന്‌റെ മകള്‍ മറിയം അമീറയുടെ നാലാം ജന്മദിനമായിരുന്നു ഇന്നലെ. താരപുത്രന്മാരും പുത്രികളും പൊതുവെ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകാറുണ്ട്. പ്രിത്വിരാജിന്റെ മകൾ ആലിയും ഇതുപോലെ പ്രേക്ഷകരുടെ സുന്ദരി വാവയാണ്.  ഇന്നലെ രാവിലെ മുതൽ തന്നെ ഒരുപാട് ആശംസകൾ ആണ് മറിയത്തിന് വന്നു കൊണ്ടിരിക്കുന്നത്. മറിയത്തിൻറെ അപ്പൂപ്പനും മലയാളികളുടെ അഹങ്കാരവുമായ മമ്മൂട്ടി ഇന്നലെ ഒരു പോസ്റ്റ് ഇട്ടിരുന്നു. എൻറെ രാജകുമാരിക്ക് ന് ഇന്ന് നാലാം പിറന്നാൾ എന്ന അടിക്കുറിപ്പോടെയാണ് മമ്മൂട്ടി മറിയത്തിൻറെ ചിത്രം പങ്കുവെച്ചിരുന്നത്. സ്വന്തം മകൻറെ ചിത്രം പോലും മമ്മൂക്ക ഇൻസ്റ്റഗ്രാമിൽ പങ്കു വയ്ക്കാറില്ല. ദുൽഖറിൻറെ പടവും കൂടി ഇതുപോലെ വെക്കണമെന്ന് തമാശരൂപേണ ആരാധകർ മമ്മൂക്കയുടെ പോസ്റ്റിനു താഴെ കമൻറ് രേഖപ്പെടുത്തി. ഇതുപോലെ നിരവധി താരങ്ങൾ ആശംസകളുമായി എത്തിയിരുന്നു. ദുൽഖറും മറിയവും ഒന്നിച്ചുള്ള ഒത്തിരി ചിത്രങ്ങൾ ദുൽഖർ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട് . എത്ര തിരക്കുണ്ടെങ്കിലും തൻറെ മകളും മൂത്ത കുറച്ചുനേരം ചെലവഴിക്കാൻ ദുൽഖർ എപ്പോഴും സമയം കണ്ടെത്താറുണ്ട്. ഇപ്പോൾ മറിയത്തിന് പിറന്നാളാശംസകൾ കൊണ്ട് സമൂഹമാധ്യമങ്ങൾ നിറഞ്ഞിരിക്കുകയാണ് .അതിൽ സമൂഹമാധ്യമങ്ങൾ വൈറലാക്കി എന്ന ഒരു പോസ്റ്റ് കുഞ്ചാക്കോബോബന്റെ ആണ്. ചാക്കോച്ചൻറെ ഇൻസ്റ്റഗ്രാം പോസ്റ്റ് ഇപ്പോൾ അങ്ങേ തലത്തിൽ വൈറലായിരിക്കുകയാണ്.

തൻറെ മകനായ ഇസഹാക്കിനോപ്പം മറിയം ഇരിക്കുന്ന ചിത്രമാണ് കുഞ്ചാക്കോബോബൻ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഭാവി മലയാള സിനിമയുടെ നായകനും നായികയും എന്ന് പല പ്രേക്ഷകരും ഇതിനു കീഴിൽ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഈ ചിത്രത്തോടൊപ്പം ചാക്കോച്ചന്റെ  വാക്കുകളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. അങ്ങേയറ്റം മനസ്സിനെ സന്തോഷിപ്പിക്കുന്ന വാക്കുകൾ ആണ് ചാക്കോച്ചൻ കുറച്ചിരിക്കുന്നത്. ചാക്കോച്ചന്റെ വാക്കുകൾ ഇങ്ങനെയാണ്. "പ്രിയപ്പെട്ട മറിയം, ഇന്ന് നിനക്ക് നാല് വയസാവുന്നു. ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും നീ എത്രമാത്രം പ്രിയപ്പെട്ടതും വിലപ്പെട്ടതുമായ ഒരാളാണെന്ന് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നു. നീ ഞങ്ങളുടെ ജീവിതത്തെ സ്‌നേഹത്തോടെയും മാധുര്യത്തോടെയും സ്പര്‍ശിച്ചു. ഇസു, നിന്‌റെ വികൃതിയായ കസിന്‍ പറയുന്നു. അടുത്ത ജന്മദിനം ഒരു മുറിനിറയെ നിനക്ക് ഇഷടപ്പെട്ട പാവകളും വലിയ ചീസ് കേക്കുകളും ചങ്ങാതിമാരുമൊക്കെയായി ആഘോഷമായി മാറ്റുമെന്ന്. പ്രിയപ്പെട്ട രാജകുമാരി, സ്‌നേഹവും പ്രത്യാശയും നിറഞ്ഞൊരു ജന്മദിനം ആശംസിക്കുന്നു.

ഇത് പ്രേക്ഷകരെ അങ്ങേയറ്റം ആഴത്തിൽ സ്പർശിച്ചിട്ടുണ്ട്. ഒരുപാട് വർഷങ്ങൾക്കു ശേഷമാണ് ചാക്കോച്ചന് ഭാര്യയും ഒരു കുഞ്ഞ് ജനിച്ചത്. അതുകൊണ്ടുതന്നെ പിള്ളേര് ഭയങ്കര ഇഷ്ടമാണ് ചാക്കോച്ചന്.  ഇത് ഉള്ളിൽ നിന്നുള്ള വാക്കുകൾ മാത്രമാണ് എന്നാണ് പ്രേക്ഷകർ വിലയിരുത്തുന്നത്. 2011നാണ് ദുൽക്കർ അമാലുമായി വിവാഹ ബന്ധത്തിൽ ഏർപ്പെടുന്നത്. 2017 ലാണ് ഇവർക്ക് ഒരു കുഞ്ഞ് ജനിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ ഒത്തിരി ആരാധകരുള്ള നടൻ തന്നെയാണ് ദുൽഖർ സൽമാൻ. താരത്തിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പെട്ടെന്നുതന്നെ വൈറൽ ആകാറുണ്ട്.  അതുകൊണ്ടുതന്നെ മകളുടെ പിറന്നാളും സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു.
 

Actor kunchako boban wishes to maryam

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES