Latest News

ബലാത്സം​ഗം ചെയ്യുന്ന നടന്മാർ ഉണ്ട് അവർക്കിത് ഒരു ഹരമാണ്; ആ ഹരം എനിക്ക് ആവിശ്യമില്ല; അതൊരു പാപകർമ്മമാണ്‌: കൊല്ലം തുളസി

Malayalilife
ബലാത്സം​ഗം ചെയ്യുന്ന നടന്മാർ ഉണ്ട് അവർക്കിത് ഒരു ഹരമാണ്; ആ ഹരം എനിക്ക് ആവിശ്യമില്ല; അതൊരു പാപകർമ്മമാണ്‌: കൊല്ലം  തുളസി

ലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരമാണ്  കെ.കെ. തുളസീധരൻ നായർ എന്ന കൊല്ലം തുളസി.  വില്ലൻ കഥാപാത്രങ്ങൾ കൂടിയാണ് താരം പ്രേക്ഷകർക്ക് ഇടയിൽ ശ്രദ്ധേയനായത്. ഒരു പരാജിതന്റെ മോഹങ്ങൾ എന്ന പേരിൽ അഭിനയത്തിനു പുറമേ കവിതയെഴുത്തിലും തത്പരനായ ഇദ്ദേഹത്തിന്റെ ഏതാനും കവിതകളുടെ സംഗീതാവിഷ്കാരം  പുറത്തിറക്കിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം പറയുന്ന വിശേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുണ്ട്. എന്നാൽ ഇപ്പോൾ ഷൂട്ടിനിടയിൽ ഒരു നടിയുടെ മുകളിൽ ന​ഗ്നനായി കിടക്കേണ്ടി വന്ന അനുഭവം പങ്കുവെക്കുകയാണ് കൊല്ലം തുളസി. 

സ്ത്രീ ബലാ ത്സം​ഗം ചെയ്യുന്ന നടൻന്മാർ ഉണ്ട് അവർക്കിത് ഒരു ഹരമാണ്. ആ ഹരം എനിക്ക് ആവിശ്യമില്ല, അതൊരു പാപകർമ്മമാണ്‌. അത്തരം സീനുകൾ സിനിമയിൽ നിന്നും ഒഴിവാക്കണം എന്ന് അഭിപ്രായം ഉള്ള വ്യക്തിയാണ് ഞാൻ. ഇത്തരം സീനുകൾ സംവിധായകർ ഉൾപ്പെടുത്തുന്നത് കളക്‌ഷൻ കൂട്ടാൻ ആണ്. അങ്ങനെ എന്റെ ഒരു മുക്കുവൻ ആയിട്ടുള്ള ഒരു സിനിമയിൽ ആത്‍മ ഹത്യ ചെയ്യാൻ പോകുന്ന എന്റെ ഭാര്യയെ രക്ഷിക്കുന്നതായി ഒരു സീൻ ഉണ്ടായിരുന്നു.

 അങ്ങനെ ആ രംഗം ഷൂട്ട് ചെയ്യാനായി സംവിധായകൻ പറഞ്ഞു, അങ്ങനെ ഭാര്യ കഥാപാത്രത്തെ രക്ഷിക്കാനായി കടലിലേക്ക് ഓടി ചെന്ന് അവരെ പിടിച്ചു രക്ഷിച്ചു, കുറച്ചു നേരം ഞങ്ങൾ ആ തിരയിൽ ഇരിന്നു, തിര മാറിയപ്പോൾ ആണ് ഞാൻ കാണുന്നത് ഞാൻ ധരിച്ചിരുന്ന തുണി എല്ലാം തിരമാല കൊണ്ടുപോയി. ഞാൻ അന്ന് അടിവസ്ത്രവും ഇട്ടിട്ടില്ലായിരുന്നു. ഷോർട് കഴിഞ്ഞപ്പോൾ ഞാൻ നടിയുടെ മുകളിൽ ന​ഗ്നനായി കിടക്കുക ആയിരുന്നു. അത് എന്റെ ജീവിതത്തിലെ വല്ലാത്ത ഒരു സിറ്റുവേഷൻ ആയിരുന്നു. 

Actor kollam thulasi words goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES