Latest News

നിസ്സാരമായി ഈ രോഗത്തെ കാണരുത്; ഇത് നമ്മളെ ശാരീരികമായും മാനസികമായും ആകെ തളര്‍ത്തും; കോവിഡിനെ ഒരിക്കലും നിസാരമായി കാണരുതെന്ന് പറഞ്ഞ് നടൻ കെ.ബി. ഗണേഷ് കുമാർ

Malayalilife
topbanner
നിസ്സാരമായി ഈ രോഗത്തെ കാണരുത്; ഇത് നമ്മളെ ശാരീരികമായും മാനസികമായും ആകെ തളര്‍ത്തും; കോവിഡിനെ ഒരിക്കലും നിസാരമായി കാണരുതെന്ന് പറഞ്ഞ് നടൻ കെ.ബി. ഗണേഷ് കുമാർ

കേരളത്തിലെ മുൻ മന്ത്രിയും മലയാള സിനിമാതാരവുമാണ് കെ.ബി. ഗണേഷ് കുമാർ. കെ.ജി.ജോർജ്ജിന്റെ ഇരകൾ എന്ന സിനിമയിലൂടെയാണ് ഗണേഷ് കുമാർ ചലച്ചിത്രരംഗത്തേക്ക് പ്രവേശിക്കുന്നത്.  തുടർന്ന് നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. ഏകദേശം 125ൽ പരം സിനിമകളിലും 35 ൽ പരം സീരിയലുകളിലും അഭിനയിച്ചു കൊണ്ട് താരത്തിന് പ്രേക്ഷകരുടെ ഇടയിൽ സജീവമായി നിൽക്കാനും സാധിച്ചു. എന്നാൽ ഇപ്പോൾ കോവിഡിനെ ഒരിക്കലും നിസാരമായി കാണരുതെന്ന് ഒരു വീഡിയോയിലൂടെ തുറന്ന് പറഞ്ഞിരിക്കുകയാണ്.

രോഗം വന്നവര്‍ക്ക് ഇത് അറിയാം. ചിലര്‍ക്ക് വല്യ പ്രശ്‌നങ്ങളില്ലാതെ വന്നു പോകുമെങ്കിലും ഇത് ന്യുമോണിയയിലേക്കും മറ്റും കടക്കുന്നൊരു അവസ്ഥ വന്നാല്‍ മരണത്തെ മുഖാമുഖം കാണുന്ന സ്ഥിതിയുണ്ടാകും. മറ്റു രോഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഈ രോഗത്തിന് നമ്മള്‍ ആശുപത്രിയില്‍ കിടന്നാല്‍ ഒരു മുറിയില്‍ കിടക്കാനെ കഴിയൂ. സഹായത്തിന് ഒരു ബൈസ്റ്റാന്‍ഡറു പോലും ഉണ്ടാവില്ല. പിപിഇ കിറ്റ് ധരിച്ച ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും പരിചരണം മാത്രമേ ഉണ്ടാകൂ. അവരുടെ പോലും മുഖം തിരിച്ചറിയാനാകില്ല. ബന്ധുക്കളോ സുഹൃത്തുക്കളോ ആരും ഒപ്പമുണ്ടാകില്ല. ഗണേഷ് കുമാര്‍ വീഡിയോയിലൂടെ അനുഭവം പങ്കുവെച്ചു.

നിങ്ങള്‍ വളരെയധികം ശ്രദ്ധിക്കാനായാണ് ഞാന്‍ ഇത് പറയുന്നത്. നിസ്സാരമായി ഈ രോഗത്തെ കാണരുത്. ഇത് നമ്മളെ ശാരീരികമായും മാനസികമായും ആകെ തളര്‍ത്തും. വന്നു കഴിഞ്ഞു ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നതിലും നല്ലത് വരാതിരിക്കാന്‍ കരുതല്‍ എടുക്കുന്നതാണ്. ഗണേഷ് പറഞ്ഞു. കോവിഡിനെ നിസ്സാരമായി കാണരുത് എന്ന് ആവര്‍ത്തിച്ച് ഓര്‍മിപ്പിക്കുകയാണ് അദ്ദേഹം.

 

Actor kb ganesh kumar words about corona

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES