തളിപ്പറമ്പ് ചന്തയില്‍ മീന്‍ പെട്ടി ചുമന്ന് ഹരിശ്രീ അശോകന്‍; വീഡിയോ വൈറൽ

Malayalilife
തളിപ്പറമ്പ് ചന്തയില്‍ മീന്‍ പെട്ടി ചുമന്ന് ഹരിശ്രീ അശോകന്‍;  വീഡിയോ വൈറൽ

ഹാസ്യ കഥാപാത്രങ്ങളിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതനായ താരമാണ് ഹരിശ്രീ അശോകന്‍. ഇരുന്നൂറിലധികം  മലയാള ചിത്രങ്ങളിൽ അഭിനയിച്ച താരത്തിന് ഏറെ ആരാധകരാണ് ഇന്ന് ഉള്ളത്. ഹാസ്യ കഥാപാത്രങ്ങൾക്ക് പുറമെ സ്വാഭാവിക കഥാപാത്രങ്ങളും തനിക്ക് വഴങ്ങുമെന്ന് താരം തെളിയിക്കുകയും ചെയ്തിട്ടുണ്ട്, എന്നാൽ ഇപ്പോൾ  ഹരിശ്രീ അശോകന്‍ മീന്‍ ചുമക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്.

 വീഡിയോയിലൂടെ തളിപ്പറമ്പ് ചന്തയില്‍ മീന്‍ പെട്ടി ചുമന്ന് കച്ചവടക്കാര്‍ക്ക് കൊടുക്കുന്നതും കൂലി വാങ്ങുന്നതുമാണ് കാണാൻ കഴിയുന്നത്. ഹരിശ്രീ അശോകന്‍ നായകനാകുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ആണിത് എന്നാണ് വിവരം.  അന്ത്രുമാന്‍ എന്ന  ശിവകുമാര്‍ കാങ്കോല്‍ കഥയും തിരക്കഥയും ഒരുക്കുന്ന സിനിമയുടെ ചിത്രീകരണമാണ് നടന്നത് എന്നാണ് സൂചനകള്‍.  ഹരിശ്രീ അശോകന്‍ മീന്‍ചന്തയിലെ തൊഴിലാളിയുടെ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.

അതേസമയം, ഹരിശ്രീ അശോകന്റെതായി അടുത്തിടെ റിലീസ് ചെയ്ത ചിത്രങ്ങള്‍ ബേസില്‍ ജോസഫ് സംവിധാനം ചെയ്ത മിന്നല്‍ മുരളി, നാദിര്‍ഷ-ദിലീപ് കൂട്ടുകെട്ടില്‍ എത്തിയ കേശു ഈ വീടിന്റെ നാഥന്‍ എന്നിവയാണ്. മിന്നല്‍ മുരളിയിലെ ദാസന്‍ എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു.

Actor harisree ashokan fish market video goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES