Latest News

അച്ഛാ പോകല്ലേ.. എടാ കള്ളാ പോകല്ലേ എന്ന് മഹാലക്ഷ്മി വിളിച്ചുപറഞ്ഞു; മകൾക്ക് യൂട്യൂബ് വീഡിയോകളില്‍ നിന്ന് കിട്ടുന്ന വാക്കുകളെ കുറിച്ച് ദിലീപ്

Malayalilife
 അച്ഛാ പോകല്ലേ.. എടാ കള്ളാ പോകല്ലേ എന്ന് മഹാലക്ഷ്മി വിളിച്ചുപറഞ്ഞു; മകൾക്ക് യൂട്യൂബ് വീഡിയോകളില്‍ നിന്ന് കിട്ടുന്ന വാക്കുകളെ കുറിച്ച് ദിലീപ്

ലയാള സിനിമയിലെ താരദമ്പതികളാണ് ദിലീപും കാവ്യാ മാധവനും. ഇരുവരും മകളുടെ വിശേഷങ്ങളുമായി സോഷ്യൽ മീഡിയയിൽ എത്തുന്നത് എല്ലാം തന്നെ വൈറലായി മാറാറുമുണ്ട്. എന്നാൽ ഇപ്പോൾ മഹാലക്ഷ്മി കുസൃതിക്കാരിയാണെന്ന് പറയുകയാണ് ദിലീപ്. താന്‍ ഏതു വേഷത്തില്‍ ചെന്നാലും മഹാലക്ഷ്മിക്ക് മനസിലാകും എന്നാണ് ദിലീപ് വെളിപ്പെടുത്തുന്നത്.

ഇപ്പോള്‍ അവള്‍ക്ക് മൂന്നു വയസ് ആവുന്നതേയുള്ളൂ. ഭയങ്കര കുസൃതിക്കാരിയാണ്. യാത്ര ചെയ്യാന്‍ ഭയങ്കര ഇഷ്ടമാണ്. ആര് ട്രാവല്‍ ചെയ്യാന്‍ പോയാലും ഉടനെ വണ്ടിയില്‍ കയറും. അവള്‍ക്കൊരു ബാഗുണ്ട്. ഒരു ദിവസം ഉടുപ്പ് പോലും ഇടാതെ ‘അച്ഛാ പോകല്ലേ അച്ഛാ പോകല്ലേ’ എന്നു വിളിച്ചു വരുന്നുണ്ടായിരുന്നു. താന്‍ മൈന്‍ഡ് ചെയ്യാതെ പോയപ്പോള്‍ ‘അച്ഛാ പോകല്ലേ, എടാ കള്ളാ പോകല്ലേ’ എന്നു വിളിച്ചു. താനത് കേട്ടപ്പോള്‍ ചിരിച്ചു പോയി. യൂട്യൂബില്‍ കുട്ടികള്‍ക്കുള്ള വീഡിയോകളൊക്കെ അവള്‍ കാണാറുണ്ട്. അതില്‍ നിന്നും കിട്ടുന്ന വാക്കുകളാണ് ഇതൊക്കെ എന്നാണ് ദിലീപ് പറയുന്നത്.

ചാനല്‍ കേരളയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ദിലീപ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്.  കേശുവിലെ ദിലീപിനെ കണ്ടപ്പോള്‍ മഹാലക്ഷ്മിക്ക് മനസിലായോ എന്ന ചോദ്യത്തിന് താന്‍ ഏതു വേഷത്തില്‍ ചെന്നാലും അവള്‍ക്കു മനസിലാവും എന്നാണ് ദിലീപ് പറയുന്നത്.

Actor dileep words about mahaleskshmi

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക