മലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരനായ താരമാണ് നടൻ ധർമജൻ ബോൾഗാട്ടി. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന്റെ സാധിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ സജീവവുമാണ് താരം. എന്നാൽ ഇപ്പോൾ നടൻ ദിലീപിന്റെ വിഷയവുമായി ബന്ധപെട്ടു വീണ്ടും പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ധര്‍മ്മജന്‍. ഒരു മാധ്യമത്തോടാണ് ധര്‍മ്മജന്റെ പ്രതികരണം. ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍ താന്‍ വിശ്വസിക്കില്ല. ദിലീപിന് എതിരായ ആരോപണങ്ങള്‍ പോലീസ് തെളിയിക്കട്ടെ. കേസിനെ കുറിച്ച് തനിക്ക് ഇപ്പോള്‍ ഒന്നും പറയാനില്ല എന്നുമായിരുന്നു താരം പറഞ്ഞത്.
ധര്‍മ്മജന്റെ വാക്കുകള്‍ ഇങ്ങനെ, നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ. എനിക്ക് സ്‌നേഹം ഇല്ലായ്മയൊന്നും ഇല്ല.എന്നെ സിനിമയില്‍ കൊണ്ടുവന്നത് ദിലീപാണ്. എനിക്ക് അദ്ദേഹത്തോട് നന്ദികേട് കാണിക്കാന്‍ സാധിക്കില്ല. ഞാന്‍ എന്നും നന്ദിയുള്ളവന്‍ ആയിരിക്കും, അത്രയേ ഉള്ളൂ. പക്ഷേ കുറ്റം ചെയ്താല്‍ ശിക്ഷിക്കപ്പെടണമെന്ന ആത്യന്തികമായ സംഭവവും ഉണ്ട്. ദിലീപ് ജാമ്യത്തിലിറങ്ങിയപ്പോള്‍ അദ്ദേഹത്തെ കണ്ട് സങ്കടം സഹിക്കാതെയാണ് താനന്ന് കരഞ്ഞ് പോയത്. നാദിര്‍ഷ വിളിച്ച് ദിലീപിന് ജാമ്യം കിട്ടിയെന്ന് അറിയിച്ചു. അപ്പോള്‍ തന്നെ വണ്ടിയെടുത്ത് ജയിലിലേക്ക് പോകുകയായിരുന്നുവെന്നും താന്‍ അന്ന് മദ്യപിച്ചിരുന്നു. തനിക്ക് സ്വന്തം ചേട്ടനെ പോലെയാണ് ദിലീപേട്ടന്‍ . ആരെന്തു പറഞ്ഞാലും ദിലീപേട്ടന്‍ കുറ്റം ചെയ്യില്ല എന്നാണ് വിശ്വാസം.
നേരത്തേ കേസില്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെ പോലീസ് ചോദ്യം ചെയ്തിരുന്നു. ടിവിയിലും സ്റ്റേജ് ഷോകളിലും നിറഞ്ഞു നിന്ന നാളുകളില്‍ ധര്‍മ്മജന്‍ സിനിമയിലെത്തിയത് ദിലീപ് ചിത്രം പാപ്പി അപ്പച്ചായിലൂടെയാണ്. 2010ലായിരുന്നു ഇത്. അതേസമയം കേസില്‍ ദിലീപിനെതിരെ കുരുക്ക് മുറുക്കാന്‍ ഒരുങ്ങുകയാണ് അന്വേഷണ സംഘം. വധഭീഷണി കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ദിലീപും മറ്റ് പ്രതികളും ഫോണുകള്‍ ഒളിപ്പിച്ചതിന് പിന്നില്‍ ആസൂത്രിതമായ ഗൂഢാലോചന ഉണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ദിലീപും കൂട്ടരും സമര്‍പ്പിച്ചത് പുതിയ ഫോണുകള്‍ ആണെന്ന് കണ്ടെത്തിയതോടെ പഴയ ഫോണുകള്‍ സമര്‍പ്പിക്കാന്‍ അന്വേഷണ സംഘം നോട്ടീസ് നല്‍കിയെങ്കിലും പഴയ ഫോണ്‍ സമര്‍പ്പിക്കാന്‍ സാധിക്കില്ലെന്നാണ് ദിലീപ് അറിയിച്ചത്.